ഞാൻ സിനിമയിൽ എത്താൻ കാരണം അതല്ല മറ്റൊന്നാണ്: വെളിപ്പെടുത്തി കല്യാണി പ്രിയദർശൻ

121

ഇന്ത്യൻ സിനിമയിലെ എണ്ണംപറഞ്ഞ സംവിധായകരിൽ ഒരാളായ പ്രീയദർശന്റെയും മുൻകാല നായിക ലിസ്സിയുടേയും മകളായ കല്യാണി പ്രിയദർശൻ ഇന്ന് തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് പ്രിയങ്കരിയായ നായികയാണ്. തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി അഭിനയിച്ച് തുടങ്ങിയ താരം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാളത്തിലേക്ക് അരങ്ങേറിയത്.

ഇപ്പോൾ മലയാള സിനിമയിലും ഏറെ ആരാധകരുള്ള സിനിമ താരങ്ങളിലൊരാളാ.ി മാറിയിരിക്കുകയണ് കല്യാണി. അതേ സമയം താൻ സിനിമയിൽ വരാനുള്ള കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ കല്യാണി. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് കല്യാണം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Advertisements

ഒരിക്കലും സിനിമയുടെ ഗ്ലാമർ ലോകം സ്വപ്നം കണ്ടുകൊണ്ട് അല്ല താൻ സിനിമയിൽ വന്നത് എന്നും അതിനു പിന്നിൽ മറ്റൊരു കാരണം ആണ് ഉള്ളത് എന്നും കല്യാണി വെളിപ്പെടുത്തുന്നു. ഹൃദയം എന്ന സിനിമയുടെ അവസാന ദിവസം ആയിരുന്നു കല്യാണ ഇത്തരത്തിൽ ഒരു പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ നടത്തിയത്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ഹൃദയം. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുട്ടിക്കാലത്ത് ഞാൻ വെക്കേഷൻ മുഴുവൻ ചിലവിട്ടത് അച്ഛന്റെ ലൊക്കേഷനുകളിൽ ആയിരുന്നു. അവിടെ ഞാൻ ചെല്ലുമ്പോൾ എല്ലാം ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്. എല്ലാവരും വളരെ സന്തോഷത്തോടെ ആയിരിക്കും അവരുടെ ജോലികൾ എടുക്കുന്നത്.

ഒരുപാട് കളിയും ചിരിയും തമാശയും ഞാനവിടെ കാണാറുണ്ടായിരുന്നു. സിനിമ ചെയ്യുമ്പോൾ എൻറെ അച്ഛൻ എത്രത്തോളം സന്തോഷവാൻ ആയിട്ടാണ് ഇരിക്കുന്നത് എന്ന് ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഈ സന്തോഷം അനുഭവിച്ചറിയുന്നതിന് വേണ്ടിയായിരുന്നു ഞാൻ സിനിമയിലേക്ക് എത്തിയത് എന്ന് കല്യാണി പ്രിയദർശൻ കുറിക്കുന്നു.

ഹൃദയം എന്ന സിനിമ തനിക്ക് ഏറെ പ്രിയപ്പെട്ടത് ആയിരുന്നു എന്നും തന്റെ കുടുംബത്തെ പോലെ കാണാവുന്ന ഒരു ടീമിനൊപ്പം ആയിരുന്നു സിനിമ ചെയ്തത് എന്നും കല്യാണി പറയുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രമായിരിക്കുമിത്.

ഒരു മ്യൂസിക്കൽ റൊമാൻസ് ഡ്രാമ ആയിരിക്കും ഹൃദയം എന്ന് വിനീത് ശ്രീനിവാസൻ ആദ്യം തന്നെ പറഞ്ഞിരുന്നു. തട്ടത്തിൻ മറയത്ത് പോലെ അല്ലെങ്കിൽ പ്രേമം പോലെ ഒരു സിനിമയായിരിക്കും ഹൃദയം. അതുകൊണ്ടുതന്നെ മലയാളത്തിൽ ഉടൻതന്നെ ഒരു സൂപ്പപ്പർ ഹിറ്റ് ആണ് പ്രേക്ഷകർ എല്ലാവരും തന്നെ പ്രതീക്ഷിക്കുന്നത്.

അതേ സമയം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം കല്യാണി അഭിനയിച്ച സിനിമയാണ് മരയ്ക്കാർ അറബിക്കടിലിന്റെ സിംഹം. പിതാപ് പ്രിയദർശൻ താരരാജാവ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ മരയ്ക്കാർ റിലീസിന് തയ്യാറായിരിക്കുകയാണ്.

ഈ സിനിമയിലൂം പ്രണവിന്റെ ജോഡിയായിട്ടാണ് കല്യാണി വേഷമിട്ടത്. നേരത്തെ വരനെ ആവശ്യമുണ്ട് സിനിമയിൽ മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാന്റെ നായികയായിട്ടായിരുന്നു കല്യാണി അഭിനയിച്ചത്. ഇതോടെ മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും മക്കളുടെ നായികയായി അഭിനയിക്കാൻ കഴിഞ്ഞു എന്ന ഭാഗ്യവും തുടക്കകാലത്ത് തന്നെ താരത്തെ തേടിയെത്തിയിരിക്കുന്നത്.

Advertisement