മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ബിഗ്ബോസ് മലയാളം സീസൺ മൂന്നിൽ സംഭവ ബഹുലമായ കാര്യങ്ങളാണ് ഓരോ ദിവസവും നടക്കുന്നത്. നിരവധി പ്രേക്ഷകരാണ് ഓരോ ദിവസവും ഷോ കാണുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 14നാണ് ബിഗ്ബോസ് മലയാളും മൂന്നാം സീസൺ ആരംഭിച്ചത്. തുടങ്ങിയ ദിവസം മുതൽ ബിഗ്‌ബോസ് പ്രേക്ഷകരെ ആകർഷിച്ച് മുന്നേറുകയാണ്. ഇപ്പോഴിതാ ഈ സീസണിലെ മൽസരാർത്ഥിയായ ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ കുറിച്ചുള്ള ബിഗ് ബോസ് മുൻ താരം ദയാ അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
ഇനി ഭാഗ്യലക്ഷ്മി ബിഗ് ബോസിൽ വേണ്ട. ബഹുമാനം, ക്ഷമ ഇതൊന്നുമില്ലാത്ത ഈ സ്ത്രീയെ കണ്ട് എന്താണ് മറ്റ് സ്ത്രീകൾ പഠിക്കേണ്ടത്. എത്രയും പെട്ടെന്ന് ഈ അഹങ്കാരം പിടിച്ച സ്ത്രീ പുറത്താവണേ എന്റെ കൃഷ്ണാ, ഗുരുവായൂരപ്പാ എന്നായിരുന്നു അശ്വതിയുടെ പോസ്റ്റ്.
സമ്മിശ്ര പ്രതികരണമാണ് ദയ അശ്വതിയുടെ പോസ്റ്റിന് ലഭിക്കുന്നത്. എല്ലാം തികഞ്ഞ അവർ ആരും ഇല്ലാ അത് ഓർക്കണം മറ്റുള്ളവരെ കുറ്റം പറയുമ്പോൾ, ദയയെ കണ്ടിട്ട് കഴിഞ്ഞ സീസൺ സ്ത്രീകൾ എന്താണ് പഠിച്ചത്.
ദയ കഴിഞ്ഞ പ്രാവിശ്യം ബിഗ്ഗ്‌ബോസ്യിൽ ഉണ്ടായിരുന്നല്ലോ ഈ ദയയെ കണ്ടിട്ടു സ്ത്രീകൾ എന്തു പഠിച്ചു ഒന്ന് പറയാമോ അറിയാനുള്ള ആഹ്രഹം കൊണ്ടാ. ഓരോ ആളുകളിലും ഓരോ പ്ലസ് പോയിന്റ്സും അതെ പോലെ മൈനസ് പോയിന്റ്സും ഉണ്ട് ദയാ ഇങ്ങനെ പോകുന്നു കമന്റുകൾ ഓരോന്നും.