കോടികൾ ലാഭം നേടി ഷൈലോക്ക്, ബിലാൽ ഏറ്റെടുത്ത് നിർമ്മാതാവ് ജോബി ജോർജ്ജ്

30

മെഗാസ്റ്റാർ പൂണ്ട് വിളയാടിയ ഷൈലോക്ക് നേടിയ തകർപ്പൻ വിജയത്തിൽ നിന്ന് ആവേശം ഉൾക്കൊണ്ട് നിർമ്മാതാവ് ജോബി ജോർജ്ജ് മമ്മൂട്ടിയുടെ അടുത്ത ചിത്രമായ ബിലാൽ നിർമ്മിക്കാനൊരുങ്ങുന്നു. ഗുഡ്വിൽ എൻറർടെയ്ൻമെൻറിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്ന ബിലാൽ സംവിധാനം ചെയ്യുന്നത് അമൽ നീരദാണ്. ഉടൻ തന്നെ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

കസബ, അബ്രഹാമിന്റെ സന്തതികൾ, ഷൈലോക്ക് എന്നിവയാണ് ജോബി ജോർജ്ജ് നിർമ്മിച്ച മമ്മൂട്ടിച്ചിത്രങ്ങൾ. ഇവയെല്ലാം കോടികളുടെ ലാഭം സൃഷ്ടിച്ചവയാണ്. ബിലാലും അതേ വഴിയിൽ നീങ്ങുമെന്നുതന്നെയാണ് ജോബിയുടെ പ്രതീക്ഷ. മമ്മൂട്ടിയുടെ സർവ്വകാല ഹിറ്റുകളിൽ ഒന്നായ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന് ഉണ്ണി ആർ ആണ് തിരക്കഥയെഴുതുന്നത്.

Advertisements

മനോജ് കെ ജയൻ, മംമ്ത, ബാല തുടങ്ങിയവരും ബിലാലിൽ അഭിനയിക്കുന്നുണ്ട്. 2020 പകുതിയോടെ സിനിമ റിലീസാകുമെന്നും സൂചനയുണ്ട്. ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്നവരിൽ ചിലരെല്ലാം സെക്കൻഡ് പാർട്ടിലും ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇതിൽ ബാലയും മംമ്തയും അടുത്തിടെ ചില അഭിമുഖങ്ങളിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

ബിലാലിൽ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് രണ്ട് പേരും. ബാല ഇതിനായുള്ള ശ്രമങ്ങൾ ഇതിനോടകം തുടങ്ങി കഴിഞ്ഞു. ഇവരെ കൂടാതെ, വിനായകൻ, മനോജ് കെ ജയൻ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. ശ്രീനാഥ് ഭാസിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് സൂചന. മറ്റ് താരങ്ങളെ കുറിച്ചൊന്നും സൂചന ലഭിച്ചിട്ടില്ല. എന്നിരുന്നാലും ബിഗ് ബിയേക്കാൾ ഒരുപടി മുന്നിലാകും ബിലാൽ എന്ന കാര്യത്തിൽ സംശയമില്ല.

പഴകി തേഞ്ഞ അഖ്യാന രീതിയുടെ ചട്ടക്കൂട്ടിൽ ഒതുങ്ങിപോയ മലയാള സിനിമക്ക് ഒരു ട്രൻറ് സെറ്റർ ആണ് അമൽ നീരദ് ബിഗ് ബിയിലൂടെ ഒരുക്കിയത്. കഥപറച്ചിലിൻറെ പുതുമയും സാങ്കേതിക വിദ്യയുടെ തിരിച്ചറിവോടെയുള്ള ഉപയോഗവും വാചക കസർത്തില്ലാതെ പ്രതികരിക്കുന്ന നായകനുമെല്ലാം ബിഗ് ബി പ്രേക്ഷകർക്ക് പുതിയ അനുഭവമാണ് ഉണ്ടാക്കിയത്.

ഓരോ ഫ്രയിമിലും പ്രേക്ഷകരെ എൻറർടൈൻ ചെയ്യിക്കാനുള്ള അച്ചടക്കത്തോടെയുള്ള സംവിധായൻറെ ശ്രമം വിജയമായിരുന്നു. പകരത്തിന് പകരം ചോദിക്കാനുളള മുൻപിൻ നോക്കാതെയുള്ള ഇറങ്ങി പുറപ്പെടലുകളിൽ കുടുംബത്തിൻറെ പിൻവിളികളും നിശബ്ദമായ ഒരു പ്രണയത്തിൻറെ ദാരുണ അന്ത്യവും കൃതഹസ്തരനായ സംവിധായകൻറെ വിരൽപാടുകളായിരുന്നു. അതാണ് ബിഗ്ബി. അതിൽ കുറഞ്ഞതൊന്നും എന്തായാലും രണ്ടാം വരവിൽ ആരും പ്രതീക്ഷിക്കുന്നില്ല.

Advertisement