അറേഞ്ച്ഡ് മാര്യേജിൽ തീരെ വിശ്വാസമില്ല, വിവാഹമെന്ന വ്യവസ്ഥയോട് തന്നെ ഒട്ടും യോജിപ്പില്ല: തുറന്നു പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

87

വളരെ പെട്ടെന്ന് തന്നെ മലയാളികലുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഒരു മോഡൽ കൂടി ആയിരുന്ന ഐശ്വര്യ ലക്ഷ്മി 2017ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന നിവിൻ പോളി സിനിമയിൽ കൂടിയാണ് മലയാള സിനിമാ അഭിനയ രംഗത്തേക്ക് എത്തിയത്.

പിന്നീട് ചുരുങ്ങിയ കാലംകൊണ്ടു തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു ഐശ്വര്യ ലക്ഷ്മി.
ഒരുപിടി മലയാള സിനിമകളിലും ചില തമിഴ് സിനിമകളിലും വേഷമിട്ട താരം ആരാധകരുടെ പ്രിയങ്കരിയായി മാറുക ആയിരുന്നു. അതേ സമയം 2017 ൽ പുറത്തിറങ്ങിയ ആഷിഖ് അബു ചിത്രം മായാനദിയിലെ അപർണ എന്ന കഥാപാത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.

Advertisements

യുവനടൻ ടൊവീനോ തോമസ് ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. അഭിനയിച്ച സിനിമകളെല്ലാം സൂപ്പർഹിറ്റ് ആക്കിയ നടി തമിഴിലടക്കം നായികയായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന ഏറ്റവും പുതിയ സിനിമ അർച്ചന 31 നോട്ടൗട്ട് പ്രദർശനത്തിന് എത്തിയിരിക്കുകയാണ് ഇപ്പോൾ. അർച്ചന എന്ന കേന്ദ്രകഥാപാത്രത്തെയും അവളുടെ വിവാഹത്തെയും ചുറ്റിപ്പറ്റിയുള്ള സിനിമയാണ് അർച്ചന 31 നോട്ടൗട്ട്.

Also Read
നല്ലൊരു തുക ആറാട്ടിന് അഡ്വാൻസായി നൽകണം, ദിവസവും നാല് ഷോകൾ വെച്ച് രണ്ടാഴ്ച പ്രദർശിപ്പിക്കുകയിം വേണം: തിയേറ്റർ ഉടമകളോട് അഭ്യർത്ഥനയുമായി ബി ഉണ്ണികൃഷ്ണൻ

മികച്ച അഭിപ്രായമാണ് ഈ ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തന്റെ യഥാർത്ഥ ജീവിതത്തിൽ വിവാഹത്തോടുള്ള കാഴ്ചപ്പാടിനെ കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരക്കുകയാണ് ഐശ്വര്യ ലക്ഷ്മി. വിവാഹമെന്ന വ്യവസ്ഥയോടോ ഒരു സർട്ടിഫിക്കറ്റിനോടോ ഒട്ടും യോജിപ്പില്ലാത്ത ആളാണ് താനെന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്.

പുതിയ ചിത്രവുമായി ബന്ധപ്പെട്ട് ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. വിവാഹമെന്ന വ്യവസ്ഥയോടോ ഒരു സർട്ടിഫിക്കറ്റിനോടോ ഒട്ടും യോജിപ്പില്ലാത്ത ആളാണ്. അത് കാരണമാണ് ഒരാൾ ജീവിത പങ്കാളി ആയിട്ട് വരേണ്ടത് എന്ന് കരുതുന്നില്ല. അറേഞ്ച്ഡ് മാര്യേജിൽ വിശ്വാസമില്ല.

പിന്നെ എന്നെങ്കിലും വിവാഹം എന്ന പടി ഞാൻ ചവിട്ടുകയാണെങ്കിൽ അത് അത്രയും എനിക്ക് ഉറപ്പായിട്ടുള്ള ഒരു പങ്കാളിക്ക് ഒപ്പമായിരിക്കും. അവർക്ക് അതിനോട് താത്പര്യമുണ്ടെങ്കിൽ മാത്രമായിരിക്കും എന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
സമൂഹം സ്ത്രീകൾക്ക് കൽപിച്ചിട്ടുള്ള പെരുമാറ്റച്ചട്ടത്തിൽ നിന്ന് മാറി ചിന്തുക്കുന്ന ആളാണ് താനെന്നും ഐശ്വര്യ വ്യക്തമാക്കി.

Also Read
അമ്മയറിയാതെ സീരിയലിലെ വിനീത് യാതാർത്ഥ ജീവിതത്തിൽ ആരാണെന്നറിയാമോ? സാജിൻ ജോണിന്റെ യാതാർത്ഥ ജീവിതം ഇങ്ങനെ

എനിക്ക് ജീവിതത്തിൽ അങ്ങനത്തെ സമ്മർദ്ദങ്ങൾ ഒന്നുമില്ല. എന്റെ വീട്ടുകാർ ഇതെല്ലാം മനസ്സിലാക്കുന്നവരാണ്. എന്റെ നിലപാട് മനസ്സിലായപ്പോൾ മുതൽ അവർ എന്നെ ഒരു രീതിയിലും നിർബന്ധിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു. ബി എഡ് കഴിഞ്ഞ പ്രൈവറ്റ് സ്‌കൂൾ ടീച്ചറായാണ് ഐശ്വര്യ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്.

മാർട്ടിൻ പ്രക്കാട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ അഖിൽ അനിൽകുമാർ ആണ് ചിത്രം ഒരുക്കിയത്. ഇന്ദ്രൻസ്, രമേഷ് പിഷാരടി, ലുക്ക്മാൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഖിൽ അനിൽകുമാർ, അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

Advertisement