എല്ലാവരേയും പോലെ അങ്ങനെ ഒന്നും ഞങ്ങൾ ചെയ്തിരുന്നില്ല: പ്രണയകാലത്തെ അനുഭവങ്ങൾ പറഞ്ഞ് നടി ശിവദ

292

രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ജയസൂര്യ ചിത്രം സുസു സുധി വാത്മീകത്തിലൂടെയാണ് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശിവദ. ഇപ്പോൾ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ശിവദയും മുരളിയും. ഹിറ്റ്‌മേക്കർ വിനയൻ സംവിധാനം ചെയ്ത രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെയാണ് മുരളി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

സിനിമയിൽ എത്തുന്നതിന് മുമ്പുള്ള പ്രണയമായിരുന്നു ഇവരുടേത്. എന്നാൽ അവിചാരിതമായി ഇരുവരു സിനിമയിൽ ഏകദേശം ഓരേ സമയത്ത് എത്തുകയായിരുന്നു. ഇപ്പോഴിത തങ്ങളുടെ പ്രണയകഥ പങ്കുവെയ്ക്കുകയാണ് ശിവദ. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Advertisements

സാധാരണ കാണുന്നത് പോലെ ഒരുമിച്ച് സിനിമയ്ക്ക് പോവുകയോ രാത്രി ഫോൺ വിളിച്ചുള്ള സംസാരമോ പ്രണയ കാലത്ത് ഉണ്ടായിരുന്നില്ല എന്നാണ് ശിവദ പറയുന്നുത്. വിവാഹത്തിന് ശേഷമാണ് ഒന്നിച്ച് സിനിമയ്ക്ക് പോകുന്നതെന്നും ശിവദ കൂട്ടിച്ചേർത്തു.

Also Read
ശരിക്കും മിൽക്കി ബ്യൂട്ടി തന്നെ, സാരിയിൽ ഹോട്ട് ലുക്കിൽ തമന്ന ഭാട്ടിയ..

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

കോളേജിൽ പഠിക്കുമ്പോഴാണ് ഞങ്ങൾ പരിചയത്തിലാകുന്നത്. എന്നാൽ, സാധാരണ കണ്ടുവരുന്നതു പോലെ പുറത്ത് പോയി സിനിമ കാണുക, രാത്രിയിൽ ഫോണിൽ സംസാരിക്കുകയൊന്നും ഉണ്ടായിരുന്നില്ല. ആദ്യമായി ഞങ്ങൾ ഒന്നിച്ച് സിനിമയ്ക്ക് പോയത് കല്യാണത്തിന് ശേഷമാണ്. പക്ഷേ, വിവാഹത്തിന് മുമ്പ് അമ്പലത്തിൽ ഒക്കെ പോകുമായിരുന്നു.

അത് വീട്ടുകാരുടെ കൂടെയായിരുന്നു. പ്രേമിച്ച് നടക്കുക എന്ന പരിപാടിയേ ഇല്ലായിരുന്നു. കോളേജിൽ പഠിക്കുമ്പോൾ പരസ്പരം ബഹുമാനം ഉണ്ടായിരുന്നു. കോളേജ് വിട്ടതിനു ശേഷമാണ് കൂടുതൽ ഗൗരവമായത്. പിന്നീട് ഞങ്ങൾ രണ്ടുപേരും സിനിമാ മേഖലയിലേക്ക് വന്നു.

ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ നമുക്ക് അറിയാവുന്ന ഒരാളെ തന്നെ സ്വീകരിക്കുന്നതാണ് നല്ലതെന്ന് തോന്നി.എന്തുകാര്യവും തുറന്ന് സംസാരിക്കാൻ കഴിയുന്ന ഒരാളായിരുന്നു അദ്ദേഹം എന്നും ശിവദ പറയുന്നു. കോളേജിൽ പഠിക്കുമ്പോ ൾ സഹപാഠികൾ ചോദിക്കുമായിരുന്നു, നിങ്ങൾ ശരിക്കും പ്രണയത്തിലാണോ എന്ന്. കണ്ടിട്ട് അങ്ങിനെ തോന്നുന്നേ ഇല്ലെന്ന് അവർ പറയുമായിരുന്നു.

കാരണം, ഒറ്റയ്ക്ക് മാറിനിന്ന് സംസാരിക്കുന്ന ശീലമേ ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി ഞങ്ങൾ രണ്ടുപേരും ഏകദേശം ഒരേ സമയത്ത് സിനിമയിൽ വന്നു. മുരളി വിനയൻ സാറിന്റെ സിനിമയിലും ഞാൻ ഫാസിൽ സാറിന്റെ സിനിമയിലും. അതും നായികാ നായകൻമാരായി. അങ്ങനെ ആ ബന്ധം കൂടുതൽ സുദൃഢമായി എന്നും താരം കൂട്ടിച്ചേർത്തു.

മുരളി പ്രണയം തുറന്ന് പറഞ്ഞപ്പോഴുണ്ടായ ഒരു രസകരമായ സംഭവവും ശിവദ പറയുന്നുണ്ട്. വലന്റൈൻസ് ഡേയ്ക്കുണ്ടായ സംഭവമായിരുന്നു. കോളേജിൽ ചേർന്ന അധികം താമസിക്കാതെ തന്നെ വാലന്റൈൻസ് ഡേ വന്നെത്തി. അന്ന് എനിക്ക് മുരളി കാർഡ് കൊണ്ടുവന്നു തന്നു. കോളേജിലെ ഫ്രഷേഴ്‌സ് ഡേയുമായി ബന്ധപ്പെട്ട പരിപാടികൾക്ക് പരിശീലനവും ഒക്കെയായി തിരക്കിലായിരുന്നു അന്ന് ഞാൻ.

വൈകീട്ട് കോളേജ് കഴിഞ്ഞ് വീട്ടിൽ പോകാനുള്ള ലാസ്റ്റ് ബെൽ അടിച്ചതിന് ശേഷമാണ് മുരളി കാർഡുമായി എന്റടുത്ത് വന്നത്. വേറെകുറേപ്പേർ തന്ന കാർഡുകൾ എന്റെ കയ്യിൽ അപ്പോൾ ഉണ്ടായിരുന്നു. കാർഡ് കൈയ്യിൽ കൊണ്ടുവന്ന് തന്ന് ഐ ലവ് യൂ എന്ന് എന്നോട് പറഞ്ഞു. ഇത് കേട്ടപാടെ ഞാൻ ഐ ഡോണ്ട് ലവ് യൂ എന്ന് മറുപടി നൽകി. തിരിച്ച് അദ്ദേഹം എന്നോട് ഒന്നും പറഞ്ഞില്ല.

Also Read
രാജൻ പി ദേവിന്റെ ആരോഗ്യ കാര്യത്തിൽ മമ്മൂട്ടിക്ക് പ്രത്യേകം ശ്രദ്ധ ആയിരുന്നു, തന്റെ കണ്ണുവെട്ടിച്ച് മ ദ്യം കഴിക്കാതിരിക്കാൻ പരമാധി ശ്രദ്ധിക്കുമായിരുന്നു, എന്നിട്ടും ഒടുവിൽ അത് സംഭവിച്ചു

കാർഡ് തുറന്നു നോക്കിയപ്പോഴാണ് സത്യത്തിൽ അമ്പരന്ന് പോയത്. ബാക്കി എല്ലാവരും തന്ന കാർഡിൽ പേരും മറ്റ് വിശേഷങ്ങളും പറഞ്ഞുകൊണ്ടുള്ള വിവരങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. മുരളി തന്ന കാർഡിൽ ഒരു വാക്ക് പോലും ഉണ്ടായിരുന്നില്ല. അതിന്റെ കാരണം, പിന്നീടാണ് പറയുന്നത്. പിന്നെ എപ്പോഴെങ്കിലും ഇതിൽ പരാതി ഉണ്ടായാൽ ആളെ മനസ്സിലാവില്ലോ. കാര്യമായി തന്നെ ചിന്തിച്ചിട്ടുണ്ടെന്ന് തോന്നിയത് അപ്പോഴാണെന്നും ശിവദ പറഞ്ഞു.

Advertisement