ലോഹിതദാസിന്റെ സൂത്രധാരൻ എന്ന സിനിമയിലൂടെ എത്തി മലയാളികളുടെ പ്രിയങ്കിരയായി മാറിയ നടിയാണ് മീരാ ജാസ്മിൻ. തന്റെ അഭിനയ മികവ് കൊണ്ട് തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ മുഴുവൻ ഇഷ്ടം നേടിയെടുക്കാൻ മീര ജാസ്മിൻന് കഴിഞ്ഞിരുന്നു.
വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്നും ഇടവേളയെടുത്ത മീരാ ജാസ്മിൻ ഇപ്പോൾ തിരിച്ചു വരികയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം മകൾ എന്ന ചിത്രത്തിലാണ് മീര ജാസ്മിൻ ഇപ്പോൾ അഭിനയിക്കുന്നത്. തിരിച്ചു വരവിനെ തുടർന്ന് നടി സോഷ്യൽ മീഡിയകളിൽ സജീവമായി മാറിയിരുന്നു.
മീരയുടെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രണയദിനത്തിൽ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കു വച്ച് നടി മീര ജാസ്മിൻ. മുംബൈയിലെ സെലിബ്രിറ്റ് ഫൊട്ടോഗ്രാഫറായ രാഹുൽ ജംഗിയാനിയാണ് ചിത്രങ്ങൾക്കു പിന്നിൽ.
തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു മീര ചിത്രങ്ങൾ പങ്കുവച്ചത്. ഗ്ലാമർ ലുക്കിൽ സ്‌റ്റൈലിഷ് ആയാണ് മീര പ്രത്യക്ഷപ്പെടുന്നത്. അതേസമയം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് മീര മലയാളത്തിൽ തിരിച്ചെത്തുന്നത്. തന്റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണെന്ന് കേൾക്കുന്നത് തന്നെ വലിയ സന്തോഷമെന്നായിരുന്നു മീര ജാസ്മിൻ യുഎഇയുടെ ഗോൾഡൻ വീസ സ്വീകരിച്ച് പറഞ്ഞത്.
ഒരു ഇന്ത്യൻ പ്രണയകഥയുടെ നിർമ്മാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ് കുമാർ ആണ് ഛായാഗ്രഹണം. അമ്പിളിയിലെ ആരാധികേ എന്ന ഗാനം അനശ്വരമാക്കിയ വിഷ്ണു വിജയ് സംഗീതം നിർവഹിക്കും. ഹരിനാരായണനാണ് വരികൾ എഴുതുന്നത്.