മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒക്കെയായി മലയാളി സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരങ്ങളിൽ ഒരാളാണ് ശാലിൻ സോയ. ടെലിവിഷൻ പരിപാടികളിലൂടെയാണ് താരം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്.
അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു. നൃത്ത പരിപാടികളുമായി ഇടയ്ക്ക് താരം എത്താറുമുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സൂപ്പർഹിറ്റ് സീരിയലായിരുന്ന ഓട്ടോഗ്രാഫ് എന്ന പരമ്പരയാണ് താരത്തിന്റെ ജീവിതം തന്നെ തിരുത്തിക്കുറിച്ചത്.
ദീപാറാണി എന്ന കഥാപാത്രമായാണ് താരം എത്തിയത്. അഭിനേത്രിയായി മുന്നേറുന്നതിന് ഇടയിലാണ് അവതാരകയായും താരമെത്തിയത്. മിനി സ്ക്രീനിൽ ആക്ഷൻ കില്ലാഡി, സൂപ്പർ സ്റ്റാർ ജൂനിയർ തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചിരുന്നത് ശാലിനായിരുന്നു.
ഇതിന് പിന്നാലെയായാണ് താരത്തിന് ബിഗ് സ്ക്രീനിലേക്കുള്ള അവസരം ലഭിച്ചത്. മൂന്നിൽ കൂടുതൽ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തു മികവ് തെളിയിച്ചിരിക്കുകയാണ് ശാലിൻ ഇപ്പോൾ. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ ശാലിൻ തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. സ്ക്രാച്ച് ജീൻസും, ബനിയനും ധരിച്ചു സിമ്പിൾ ആൻഡ് ബ്യൂട്ടിഫുൾ ലുക്കിലാണ് ഷാലിൻ. സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങൾ വൈറലാി മാറിയിരിക്കുകയാണ് ഇപ്പോൾ.
നിരവധി കമന്റുകൾ ആണ് ഈ ചിത്രത്തിന് വന്നു കൊണ്ടിരിക്കുന്നത്. കീറിയ ജീൻസ് ഇട്ടുകൊണ്ട് നടക്കാൻ മാത്രം അത്രക്ക് ദാരിദ്ര്യം ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. പുതിയ ജീൻസ് വാങ്ങാൻ കാശ് ഇല്ലെങ്കിൽ ഞാൻ ഒരേണ്ണം തരാമെന്നും കമന്റുകൾ ഉണ്ട്.
പണ്ടൊക്കെ കീറിയത് ഇടാൻ തന്നെ നാണക്കേട് ആരുന്നു, ഇന്ന് അതൊക്കെ ഫാഷൻ, പട്ടികടിച്ചു ഓടിച്ചു വിട്ടപോലെ ഉണ്ട്, നരകത്തിലെ വിറക് കൊള്ളി ആണോ, അയ്യോ പാന്റ് കീറിയോ എന്നിങ്ങനെ നിരവധി കമന്റുകൾ ആണ് ചിത്രത്തിന് താഴെ ആരാധകർ ഇടുന്നത്.