നടനായും സംവിധായകനായും മലയാളത്തിൽ മിന്നി നിൽക്കുന്ന താരമാണ് കലാഭവൻ ഷാജോൺ. വ്യത്യസ്തമായ വേഷങ്ങളുലൂടെ ആരാധകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു അദ്ദേഹം. മിമിക്രി രംഗത്ത് നിന്നും ആയിരുന്നു അദ്ദേഹം മലയാള സിനിമയിൽ എത്തിയത്.
ചെറിയ ഹാസ്യ വേഷങ്ങളും മറ്റും ചെയ്ത് പതിയെ മുഴുനീള കോമഡിയിനായും ഒക്കെ താരം തിളങ്ങി. പിന്നീട് തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം തെളിയിക്കുകയായിരുന്നു.ഹാസ്യ വേഷങ്ങളിൽ നിന്നും വില്ലൻ വേഷങ്ങളിലേക്കും പിന്നീട് സംവിധായകൻ എന്ന നിലയിലേക്ക് താരം വളർന്നു.
താരരാജാവ് മോഹൻലാൽ നായകനായ ദൃശ്യം എന്ന സിനിമയിലെ കോൺസ്റ്റബിൾ സഹദേവൻ ഷാജോണിന്റെ കരിയറിലെ വഴിത്തിരിവായിരുന്നു. മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജിനെ നായകനാക്കി ബ്രദേഴ്സ് ഡേ എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്ത് താൻ മികച്ച ഫിലിംമേക്കർ കൂടിയാണെന്ന് ഷാജോൺ തെളിയിച്ചു.
മിമിക്രി രംഗത്ത് നിന്നാണ് ഷാജോൺ സിനിമയിൽ എത്തിയത്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ സ്‌ക്രീനിൽ അവതരിപ്പിക്കാൻ താരത്തിന് അവസരം ലഭിച്ചു. ലഭിച്ച അവസരങ്ങൾ ആവട്ടെ താരം മികച്ചതാകുകയും തനിക്ക് ഏത് വേഷവും ചേരും എന്ന് തെളിയിക്കുകയും ചെയ്തു.ചിരിപ്പിക്കാനും കരയിക്കാനും അഭിനയം കൊണ്ട് വിസ്മയം തീർക്കാനും കഴിവുള്ള നടൻ കൂടിയാണ് ഷാജോൺ
തന്റെ കുടുബ വിശേഷങ്ങളും അതോടൊപ്പം തന്റെ വിവാഹത്തെക്കുറിച്ചും ഷാജോൺ തുറന്നു പറയുന്നത് ഇപ്പോൾ വൈറലാവുകയാണ്. നേരത്തെ ഒരു അഭിമുഖത്തിൽ ആിരുന്നു ഷാജോൺ ഇക്കാര്യങ്ങൾ വെളിപ്പെടുത്തയത്.തൃശ്ശൂർ സ്വദേശിനിയായ ഡിനി ആണ് ഷാജോണിന്റെ ജീവിത സഖി. മിസ് തൃശൂർ ആയിരുന്ന ഡിനിയെ സ്വന്തമാക്കിയ പ്രണയ കഥ ഷാജോൺ വെളിപ്പെടുത്തയിത് ഇങ്ങനെ.
ഡിനിയെ ആദ്യമായി ഷാജോൺ കാണുന്നത് വിദേശത്ത് ഒരു പ്രോഗ്രാമിന് കോട്ടയം നസീറിനൊപ്പം എത്തിയപ്പോഴായിരുന്നു. അതെ ഷോ യിൽ തന്നെ നൃത്തം അവതരിപ്പിക്കാൻ എത്തിയ സംഘത്തോടൊപ്പം ഡിനിയും ഉണ്ടായിരുന്നു. ഡിനിയാവട്ടെ ആ സമയത്ത് മിസ് തൃശൂർ ആയി തിളങ്ങി നിൽക്കുന്ന സമയം കൂടിയായിരുന്നു.
സർവ ധൈര്യവും സംഭരിച്ച് ഷാജോൺ ചെന്ന് ഡിനിയോട് ഇഷ്ടം തുറന്നു പറയുകയായിരുന്നു. ഒരു മിസ് തൃശൂരിനോട് ചോദിയ്ക്കാൻ പറ്റുന്ന ചോദ്യമാണോ എന്നറിയില്ലായിരുന്നു. എങ്കിലും ധൈര്യം സംഭരിച്ച് ചോദിച്ചു. എന്നാൽ ഡിനിയുടെ മറുപടി കേട്ട് ഷാജോൺ പോലും ഒന്നമ്പരന്നു.
Also Read
കിടിലൻ ഹോട്ട് ലുക്കിൽ നടി അഞ്ജു കുര്യൻ, വൈറലായി മരുഭൂമിയിലെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ
വീട്ടുകാർക്ക് സമ്മതമാണെങ്കിൽ തനിക്കും സമ്മതം എന്നായിരുന്നു ഡിനിയുടെ മറുപടി. പിന്നീട് കാര്യങ്ങൾ ഇച്ചായനോടും അമ്മച്ചിയോടും അവതരിപ്പിച്ചു. വിദേശ പ്രോഗ്രാം കഴിഞ്ഞു നാട്ടിൽ എത്തിയപ്പോഴേ വൈകാതെ തന്നെ സുഹൃത്തിനെയും കൂട്ടി ഡിനിയുടെ വീട്ടിൽ പെണ്ണ് ചോദിയ്ക്കാൻ എത്തി.
വീട്ടിൽ സമ്മതമായതോടെ പിന്നീട് ഇരുവർക്കും പ്രണയകാലമായിരുന്നു. 2004ൽ ഡിനിയെ മിന്നുകെട്ടി ഷാജോൺ ജീവിതത്തിലേക്ക് ഒപ്പം കൂട്ടി. രണ്ടു മക്കളാണ് ഇവർക്ക് യോഹാനും ഹെന്നയും.
ദൃശ്യം സിനിമയിലെ കോൺസ്റ്റബിൾ സഹദേവനും, ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന ചിത്രത്തിലെ കാർലോസും, ഗ്രേറ്റ് ഫാദറിലെ സത്യനും, ഷൈലോക്കിലെ പ്രതാപ് വർമയും ഒക്കെ പ്രേക്ഷക ശ്രദ്ധ നേടിയ വില്ലൻ കഥാപത്രങ്ങളാണ്.