യുവ കമിതാക്കളും ഭാര്യാ ഭർത്താക്കനുമാരും സിനിമാ സീരിയൽ താരങ്ങളും എല്ലാം പ്രയപരിധിയില്ലാതെ വാലന്റൈൻസ് ഡേ ആഘോഷിച്ചിരിക്കുകയാണ്. വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ച് പ്രിയപ്പെട്ടവർക്കൊപ്പമുള്ള ചിത്രങ്ങളുമായിട്ടാണ് താരങ്ങളെത്തിയത്. കൂട്ടത്തിൽ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി ദർശന ദാസുമുണ്ട്.
ഭർത്താവ് അരുണിന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്ന പുതിയൊരു സെൽഫി ചിത്രമാണ് ദർശന ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം പ്രണയദിനത്തെ കുറിച്ചുള്ള കുറിപ്പും എഴുതിയിരിക്കുകയാണ്. ഈ ദിവസം ഇതിലും നല്ലൊരു ചിത്രം പോസ്റ്റ് ചെയ്യാൻ ഇല്ല.
ബാപ്പി വാലന്റൈൻസ് ഡേ എന്റെ പ്രിയപ്പെട്ടവനേ, എന്നുമാണ് ചിത്രത്തിന് ദർശന നൽകിയ ക്യാപ്ഷൻ. ഇന്നും ഇതുപോലെ സ്നേഹത്തോടെ കഴിയാൻ സാധിക്കട്ടേ എന്ന ആശംസയാണ് ആരാധകരും കമന്റിലൂടെ പങ്കുവെക്കുന്നത്. ഒപ്പം കുഞ്ഞിനെ കൂടി കാണിക്കാനുള്ള ആവശ്യവും ഉയർന്ന് വന്നിരുന്നു. അടുത്തിടെയാണ് ദർശന ദാസ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്.
മകന്റെ വരവിനെ കുറിച്ച് ഭർത്താവ് അനൂപാണ് പുറംലോകത്തെ അറിയിച്ചതും. അന്ന് മുതൽ കുഞ്ഞിനെ കാണാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ. ഇനിയുള്ള ദിവസങ്ങളിലെങ്കിലും ഫോട്ടോയും പേരുമടക്കം മകനെ കുറിച്ചുള്ള വിശേഷങ്ങൾ പറയണമെന്നാണ് പൊതുവേയുള്ള അഭിപ്രായം. കറുത്തമുത്ത് സീരിയലിലെ വില്ലത്തി വേഷത്തിലൂടെയാണ് ദർശന ദാസ് ശ്രദ്ധിക്കപ്പെടുന്നത്.
പിന്നാലെ നിരവധി വേഷങ്ങൾ അവതരിപ്പിച്ച നടി ഏറ്റവുമൊടുവിൽ സുമംഗലിഭഃവ എന്ന സീരിയലിലാണ് അഭിനയിച്ചത്. ദേവു എന്ന നായിക കഥാപാത്രമായി തിളങ്ങി നിൽക്കുന്നതിനിടെയാണ് സീരിയലിന്റെ അസോസിയേറ്റ് ഡയറക്ടറായ അനൂപുമായി പ്രണയത്തിലാവുന്നത്.
ദർശനയുടെ വീട്ടുകാർ പ്രണയത്തിൽ എതിർപ്പ് പ്രകടിപ്പിച്ചതോടെ വളരെ രഹസ്യമായിട്ടാണ് വിവാഹം നടത്തിയത്. 2019 ഡിസംബറിലായിരുന്നു ദർശന ദാസും അനൂപ് കൃഷ്ണനും തമ്മിലുള്ള വിവാഹം നടന്നത്. സീരിയലിൽ നിന്നും നായികയെ കാണാതെ വന്നതോടെയാണ് ദർശന എവിടെ പോയെന്ന തരത്തിലുള്ള ചോദ്യം ഉയർന്നത്.
ഇതോടെ തന്റെ വിവാഹം കഴിഞ്ഞെന്നും ഇനി അഭിനയിക്കാൻ ഉണ്ടാവില്ലെന്നും ദർശന തന്നെ വ്യക്തമാക്കിയിരുന്നു. ആരുടെയും നിർബന്ധം കൊണ്ടല്ല, അഭിനയിക്കാനുള്ള താൽപര്യം ഇല്ലാത്തത് കൊണ്ടാണ് ഈ തീരുമാനമെന്നും നടി വ്യക്തമാക്കിയിരുന്നു.