മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് സീകേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പരത്തി എന്ന സീരിയിൽ. ഇതിനോടകം തന്നെ സൂപ്പർഹിറ്റായി മാറിയ സീരിയലിനുള്ളത് നിരവധി ആരാധകരാണ്.
സീരിൽ പോലെ തന്നെ അതിലെ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സ്വന്തം വീട്ടിലെ അംഗങ്ങളെപ്പോലെയാണ് ഈ പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക്. ചെമ്പരത്തി സീരിയലിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളാണ് നന്ദന. നന്ദനയായി സ്‌ക്രീനിലെത്തുന്നത് നടി ബ്ലസ്സി കുര്യനാണ്.
2019ലാണ് സീ കേരളം ചാനലിൽ ചെമ്പരത്തി എന്ന സീരിയലിൽ ബ്ലെസി അഭിനയിച്ചുതുടങ്ങിയത്.നന്ദന എന്ന കഥാപാത്രമായിട്ടാണ് താരം ചെമ്പ രത്തിയിൽ എത്തുന്നത്.ഇതോടെ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരവുമായിരിക്കുകയാണിപ്പോൾ ബ്ലെസി കുര്യൻ.
പഠനകാലത്ത് തന്നെ അവതാരകയായി തിളങ്ങി പിന്നീട് ഹ്രസ്വചിത്രങ്ങളിലൂടെ അഭിനയലോകത്തെത്തി ഇപ്പോൾ സീരിയൽ ലോകത്ത് തിളങ്ങുകയാണ് ബ്ലസ്സി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഒരു തുണ്ടുപടം എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ബ്ലെസി അഭിനയലോകത്തെത്തിയത്.
ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അജു വർഗ്ഗീസാണ് നായകനായെത്തിയത്. അതിന് മുമ്ബ് മിനി സ്‌ക്രീനിലും മറ്റും അവതാരകയായി തിളങ്ങിയിട്ടുമുണ്ട് താരം. ഇമേജ് എന്ന ഹ്രസ്വചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. അച്ഛൻ ബാങ്ക് മാനേജറായിരുന്നു. ലഖ്‌നൗവിലാണ് ബ്ലെസി ജനിച്ചതും വളർന്നതും.
8 വയസ്സിന് ശേഷമാണ് സ്വദേശമായ കേരളത്തിലേക്ക് വന്നത്. പത്തനംതിട്ടയാണ് കുടുംബവീട്. തിരുവനന്തപുരം, കോട്ടയം, കൊച്ചി എന്നിവിടങ്ങളിലായിട്ടായിരുന്നു പഠനം തേവര തേവര സേക്രട്ട് ഹാർട്ട് കോളേജിലായിരുന്നു ബിരുദപഠനം.
അവിടെവെച്ചാണ് ബ്ലെസി നിരവധി ആർട്ടിസ്റ്റുകളുമായി പരിചയത്തിലായത്. നിരവധി അവതാരകമാരേയും പാട്ടുകാരേയുമൊക്കെ കൂട്ടുകാരായി കിട്ടി. അതോടെയാണ് ബ്ലെസിയും അവതാരകയായി മാറിയത്.