നാദിർഷയുടെ മകൾ ആയിഷയ്ക്ക് വരൻ ബിലാൽ നൽകിയ മഹർ കണ്ടോ, അന്തംവിട്ട് ആരാധകർ, പൊന്നിൽ കുളിച്ച് ആയിഷ

954

പാരഡി ഗാനങ്ങളുടെ കുലപതിയും മലയാളത്തിലെ പ്രശസ്തനായ മിമിക്രി കലാകാരനും സംഗിത സംവിധായകനും നടനും ഗായകനും സിനിമാ സംവിധായകനുമായ നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹം കഴിഞ്ഞ ദിവസം ആയിരുന്നു നടന്നച്. സോഷ്യൽ മീഡിയയിലും യൂട്യൂബ് ചാനലുകളിലും കഴിഞ്ഞ ഒരാഴ്ച ആയി നിറഞ്ഞു നിന്നത് ഈ വിവാഹ ആഘോഷത്തിന്റെ വിശേഷങ്ങളാണ്.

മലയാളത്തിന്റെ ജനപ്രിയ നായകനും നാദിർഷയുടെ ചങ്ക് കൂട്ടുകാരനായ ദിലീപിന്റെയും കുടുംബത്തിന്റെയും സാന്നിധ്യം തന്നെ വിവാഹഘോഷങ്ങളെ ഏറെ വാർത്താ പ്രധാന്യമുള്ളതാക്കിയിരുന്നു. ദിലീപിന്റെ മകൾ മീനാക്ഷിയും നടി നമിത പ്രമോദും വിവാഹ ചടങ്ങുകളിൽ തിളങ്ങി നിൽക്കുകയായിരുന്നു.

Advertisements

ആയിഷയുടെ ഏറ്റവും അടുത്ത കൂട്ടുകാരികളാണ് മീനാക്ഷിയും നമിതയും . ദിലീപും കാവ്യയും ചടങ്ങിലുടനീളം തിളങ്ങിയാണ് നിന്നത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെയായി നിരവധി പേരാണ് വിവാഹത്തിൽ പങ്കെടുത്തത്. അത്യാഢംബരമായിട്ടായിരുന്നു വിവാഹ ആഘോഷങ്ങൾ എല്ലാം തന്നെ നടത്തിയത്. ഉപ്പള സ്വദേശിയായ ബിലാലാണ് ആയിഷയെ വിവാഹം ചെയ്തത്.

ഏറെ കാലത്തിനു ശേഷമാണ് ഇത്രയും വലിയൊരു വിവാഹ ആഘോഷം മലയാളികൾ കാണുന്നത്. പാട്ടും ഡാൻസും പാർട്ടിയും ഒക്കെയായി ഒരു സിനിമ കാണുന്ന ഫീൽ ആയിരുന്നു വിവാഹ വീഡിയോ കാണാൻ. കല്യാണത്തിന് പങ്കെടുക്കുന്നവർക്കും പ്രത്യേകം ഡ്രസ്സ് കോഡ് വരെ ഉണ്ടായിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം.

കറുപ്പും ചുവപ്പുമായിരുന്നു വരൻറെയും വധുവിന്റേയും ഡ്രസ് കോഡ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും എല്ലാം ഇതേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞായിരുന്നു എത്തിയത്. ഒരാഴ്ചയായി തുടർന്നു വന്നിരുന്ന വിവാഹ ചടങ്ങുകൾ 12 ന് രാത്രിയോടെയാണ് അവസാനിച്ചത്. രാമശ്ശേരി ഇഡ്ഡലിയുൾപ്പടെയുള്ള വിഭവങ്ങളായിരുന്നു ഒരുക്കിയത്.

ഏറെ കാലത്തിന് ശേഷം നടന്ന താര സമ്പന്നമായ ഒരു വിവാഹമായിരുന്നു നടൻ നാദിർഷയുടെ മകൾ ആയിഷയുടെത്. മലയാളത്തിലെ പ്രമുഖ താരങ്ങൾ എല്ലാം തന്നെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. മൂന്ന് ദിവസത്തെ ആഘോഷച്ചടങ്ങുകൾക്കൊടുവിലായാണ് വിവാഹം നടന്നത്.

വിവാഹത്തിൽ അതിസുന്ദരിയായിട്ടാണ് ആയിഷ ഒരുങ്ങിയത്. ആയിഷയുടെ ഡ്രെസ്സും മേക്കപ്പും ആഭരണങ്ങളും ഒക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വരൻ ബിലാൽ ആയിഷക്ക് നൽകിയ മഹർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മഹർ ബിലാൽ ആയിഷക്ക് സമ്മാനിക്കുന്നതിന്റെയും അത് അണിയിക്കുന്നതിന്റെയും ഒക്കെ വിഡിയോയും ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.

മുസ്ലിം വിശ്വാസ പ്രകാരം ഉള്ള ഒരു ചടങ്ങാണ് മഹർ നൽകുന്നത്. നിക്കാഹിന് വരൻ പെൺകുട്ടിക്ക് മഹർ കൊടുക്കണം. വളരെ മനോഹരമായ ഡിസൈനിൽ ഉള്ള വലിയ ഒരു നെക്ളേസ് ആണ് വരൻ ആയിഷക്ക് മഹർ നൽകിയത്. വജ്രക്കല്ലുകളും മുത്തുകളും ഒക്കെ പിടിപ്പിച്ച അതിമനോഹരമായ ഒരു വലിയ നെക്ളേസ് ആയിരുന്നു ഇത്. നിക്കാഹിന്റെ ചടങ്ങുകൾ അവസാനിച്ച ശേഷം വരന്റെ കുടുംബങ്ങൾ മഹർ.

മഹർ കൂടി അണിയിച്ചതോടെ പൊന്നിൽ കുളിച്ചു നിൽക്കുന്ന ആയിഷയെ കാണാൻ ഒരു രാജകുമാരിയെ ഉണ്ടായിരുന്നു. ഇതിന്റെ വിഡിയോയും ചിത്രങ്ങുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

Advertisement