ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്‌ബോസിന്റെ പുതിയ മലയാളം പതിപ്പ് ഉടൻ ഏഷ്യാനെറ്റിൽ ആരംഭിക്കുകയാണ്. തമിഴിലും തെലുങ്കിലും ആരംഭിച്ചതിന് പിന്നാലെയാ മലയാളത്തിലും ബിഗ് ബോസിന്റെ മൂന്നാം പതിപ്പ് ആരംഭിക്കാൻ പോവുന്നത്.
കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് കൊണ്ടാണ് ഷോ തുടങ്ങുക. അതേ സമയം മത്സരാർഥികളെ കുറിച്ച് ഇനിയും വ്യക്തമായ റിപ്പോർട്ട് അണിയറ പ്രവർത്തകർ പുറത്ത് വിടാത്തതിനാൽ പല താരങ്ങളുടെയും പേരുകൾ ഉയർന്ന് വരികയാണ്. നേരത്തെ ബിഗ് ബോസിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റെന്ന പേരിൽ പ്രചരിച്ച പട്ടികയിൽ പ്പശസ്ത യുവ നടി അനർക്കലി മരിക്കാറും ഉണ്ടായിരുന്നു.
സോഷ്യൽ മീഡിയ വഴി തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് നടിയിപ്പോൾ. ഞാനും ബിഗ് ബോസിലുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണ്. ആ പരിപാടിയ്ക്ക് ഞാനില്ല. തന്നെ ബിഗ് ബോസിലേക്ക് ക്ഷണിച്ചിരുന്നു.
എന്നാൽ പോകുന്നില്ല. ബിഗ് ബേസ് ഇഷ്ടമൊക്കെയാണ്. കാണാറുമുണ്ട്. പക്ഷേ പരദൂഷണമല്ലേ അവിടെ എന്നാണ് അനാർക്കലി ചോദിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ബിഗ് ബോസിന കുറിച്ചുള്ള വാർത്തകൾക്ക് നടി മറുപടി നൽകിയത്. മറുപടിയുമായി അനാർക്കലി കൂടി വന്നതോടെ പ്രചരിച്ചിരുന്ന പോസ്റ്ററിലെ പകുതി താരങ്ങളും ഷോ യിൽ ഇല്ലെന്ന കാര്യം വ്യക്തമായി.
നേരത്തെ റിമി ടോമി, ബോബി ചെമ്മണ്ണൂർ, ദിയ കൃഷ്ണ, കരിക്ക് ഫെയിം അനു കെ അനിയൻ തുടങ്ങി നിരവധി താരങ്ങൾ ബിഗ് ബോസിലേക്ക് ഇല്ലെന്ന കാര്യം തുറന്ന് പറഞ്ഞിരുന്നു. പലരും അങ്ങനെ ഒരു ക്ഷണം കിട്ടിയിട്ടില്ലെന്ന് തന്നെയാണ് സൂചിപ്പിച്ചത്. എന്നാൽ ഇനിയും ലിസ്റ്റിലുള്ള മറ്റ് താരങ്ങൾ ഉണ്ടാവുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകർ.
രശ്മി നായർ, ഗോവിന്ദ് പത്മസൂര്യ, തങ്കച്ചൻ, രഹ്ന ഫാത്തിമ, അർജുൻ സോമശേഖർ, മോഹനൻ വൈദ്യർ, അസീസ്, ദൃശ്യ രഘുനാഥ്, ജോസഫ് അന്നക്കുട്ടി ജോസഫ്, തുടങ്ങി നിരവധി താരങ്ങളുടെ പേരാണ് ഇനി ലിസ്റ്റിലുള്ളത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസൺ ആണ് ഉടനെ ആരംഭിക്കാൻ പോകുന്നത്.
മുൻപത്തേത് പോലെ മോഹൻലാൽ തന്നെയാണ് ഇത്തവണയും അവതാരകനാവുന്നത്. ഇക്കാര്യം ഒരു വീഡിയോയിലൂടെ മോഹൻലാൽ തന്നെ ആരാധകരോട് പറഞ്ഞിരുന്നു. ഫെബ്രുവരിയിലോ മറ്റോ ഷോ ആരംഭിക്കുമെന്നാണ് അറിയുന്നത്.
മലയാളം ബിഗ് ബോസിന്റെ രണ്ടാം പതിപ്പ് പകുതി വഴിയിൽ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. കൊറോണ തുടങ്ങിയ ആദ്യ നാളുകളിലായിരുന്നു ബിഗ് ബോസ് ഷോ അടക്കം നിർത്തി വെക്കേണ്ടി വന്നത്. 75 ദിവസങ്ങൾ കഴിഞ്ഞിട്ടും ഷോ പൂർത്തിയാക്കാൻ സാധിക്കാത്തതിൽ ആരാധകരും നിരാശയിലായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് പുതിയ പ്രഖ്യാപനം വരുന്നത്.