പ്രാചി തെഹ്ലാൻ ഇനി മോഹൻലാലിന്റെ നായിക, സൂചന നൽകി ചിത്രങ്ങൾ

21

പ്രാചി തെഹ്ലാന്‍ മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് . ആദ്യ ചിത്രം മമ്മൂട്ടിക്കൊപ്പമാണെങ്കില്‍ രണ്ടാമത്തേത് മോഹന്‍ലാലിനൊപ്പമാണെന്ന സൂചനയാണ് താരം നല്‍കുന്നത്. മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് പ്രാചി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

മോഹന്‍ലാലിനെ കണ്ടുമുട്ടിയതിനെ കുറിച്ചാണ് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ‘റാം’മിലേക്ക് തന്റെ പേര് മോഹന്‍ലാല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നുണ്ട്. സംവിധായകന്‍ ജീത്തു ജോസഫിനൊപ്പമുള്ള ഫോട്ടോയും താരം പങ്കുവച്ചിട്ടുണ്ട്.

Advertisements

”ജീവിതത്തിലെ അവസാന ശ്വാസം വരെ ഈ നിമിഷം ഓര്‍മ്മയിലുണ്ടാകും. ഇന്ത്യന്‍ സിനിമയിലെ മറ്റൊരു ലെജന്‍ഡിനെ കണ്ടുമുട്ടി. ലാലേട്ടന്‍. ഈര്‍ജ്വസ്വലനും സുന്ദരനുമായ അദ്ദേഹത്തോട് ആരാധന തോന്നിപ്പോകും. ദീര്‍ഘനേരം നീണ്ടുനിന്നില്ലെങ്കിലും കുറച്ചുനേരത്തെ സംസാരത്തിനിടയില്‍ അദ്ദേഹം എന്നോട് ഒരു കാര്യം പറഞ്ഞു. മാമാങ്കം കണ്ടിരുന്നുവെന്നും എന്റെ പേര് റാം എന്ന പുതിയ സിനിമയിലേക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞത് വലിയ അംഗീകാരവും പ്രചോദനവുമായിരുന്നു.

റാം സിനിമയില്‍ ഞാന്‍ അഭിനയിക്കുമോ എന്ന് ചോദിക്കുന്നവരോടായി…ഇതുവരെ ഞാന്‍ തീരുമാനിച്ചിട്ടില്ല. തിരക്കഥ വായിച്ച ശേഷമെ അങ്ങനെ ഒരു തീരുമാനത്തില്‍ എത്തുകയുള്ളൂ. എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഇതൊരു സ്‌നേഹം നിറഞ്ഞ മികച്ച ടീമാണ്. അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് വളരെയധികം ഇഷ്ടവുമാണ്”എന്നാണ് പ്രാചിയുടെ കുറിപ്പ്.

Advertisement