സുരേഷ് ഗോപി സത്യസന്ധനായ മനുഷ്യൻ, എനിക്ക് സഹോദരനെ പോലെ, മമ്മൂക്കയോടും ലാലേട്ടനോടും അടുക്കാൻ പേടി; ബിജു മേനോൻ പറഞ്ഞത്

166

മലയാളം മിനി സ്‌ക്രീനിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയനടൻ ആയി മാറിയ താരമാണ് ബിജു മേനോൻ. മിഖായേലിന്റെ സന്തതികൾ എന്ന സൂപ്പർഹിറ്റ് സീരിയലിൽ തിളങ്ങി നിന്നിരുന്ന ബിജുമേനോൻ പുത്രൻ എന്ന പേരിൽ ഈ സീരിയൽ സിനിമയായപ്പോൾ അതേ വേഷം തന്നെ ചെയ്താണ് സിനിമയിലേക്കും എത്തിയത്.

നായകനായും വില്ലനായും സഹനടനായും തനിക്ക് കിട്ടുന്ന വേഷങ്ങൾ എല്ലാം ഗംഭീരമാക്കുന്ന നടൻകൂടിയാണ് ബിജു മേനോൻ. ഇടക്കാലത്ത് ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന വേഷങ്ങളിലേക്ക് കൂടുമാറിയപ്പോഴാണ് ബിജു മേനോന്റെ താരമൂല്യം വർധിച്ചത്. വെള്ളിമൂങ്ങ എന്ന ചിത്രം ഇത്തരത്തിൽ താരത്തിന്റെ കരിയറിലെ ഒരു വഴിത്തിരിവായി മാറുകയായിരുന്നു.

Advertisements

ഇപ്പോൾ ഒന്നിനൊന്ന് വ്യത്യസ്തമായ നായകവേഷങ്ങൾ ചെയ്ത് കൈയ്യടി നേടുകയാണ് താരം. അതേ സമയം നേരത്തെ ഒരിക്കൽ മലയാള സിനിമയിലെ സൂപ്പർ താരങ്ങളെ കുറിച്ച് ബിജുമേനോൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധേയമായി മാറുന്നത്.

Also Read
ചെറിയ പ്രായത്തില്‍ തന്നെ ഒത്തിരി കഷ്ടപ്പെട്ട് അത്യാവശ്യം പൈസ ഉണ്ടാക്കിയവളാണ് അനുമോള്‍; എല്ലാവരും വിഷമിപ്പിക്കുന്നത് കണ്ടപ്പോഴാണ് ഇഷ്ടമായതെന്ന് ബിനു അടിമാലി

സുരേഷ് ഗോപി തന്റെ സഹോദരനെ പോലെ ആണെന്നും. മമ്മൂട്ടിയെയും മോഹൻലാലിനെയും ചെറുപ്പം മുതൽ കാണുന്നത് കൊണ്ട് അടുത്ത് ഇടപെടാൻ ഇപ്പോഴും ഒരു ധൈര്യക്കുറവുണ്ട് എന്ന് ബിജു മേനോൻ പറയുന്നു. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വാക്കുകൾ ഇങ്ങനെ:

ഏറെ സത്യസന്ധനായ മനുഷ്യനാണ് സുരേഷ് ഗോപി. ഒരാളുടെ വേദന പെട്ടെന്ന് മനസ്സിലാകും. ആദ്യ സിനിമയ്ക്ക് ശേഷമുള്ളൊരു സിനിമയിൽ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്ന എന്നെ വിളിച്ച് അടുത്തിരിത്തി അദ്ദേഹം. മമ്മൂക്കയുമായും ലാലേട്ടനും ആയിട്ടൊക്കെ അത്രയും അടുത്ത് ഇടപെടാൻ ധൈര്യക്കുറവുണ്ട്. അവരെ ചെറുപ്പം മുതലൊക്കെ കാണുന്നതല്ലേ എന്നായിരുന്നു ബിജു മേനോൻ പറഞ്ഞത്.

അതേ സമയം കോമഡിയും വില്ലത്തരവും സീരിയസ് വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന താരമാണ് ബിജു മേനോൻ. ഒരു കാലത്ത് സീരിയസ് വേഷങ്ങൾ മാത്രം ചെയ്തിരുന്ന താരം കോമഡി സിനിമകൾ ചെയ്ത് തുടങ്ങിയതോടെയാണ് പ്രേക്ഷക പ്രശംസ നേടി എടുക്കുന്നത്. ഇപ്പോൾ വേറിട്ട കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേഷകരുടെ കയ്യടി നേടുകയാണ് താരം.

Also Read
സമ്മതത്തോടെ പൂർണമായി വഴങ്ങിക്കൊടുത്ത ശേഷം പറഞ്ഞു നടക്കുന്നത് മര്യാദയല്ല, സമ്മതമല്ലെങ്കിൽ ആദ്യമേ പറയണം; അനുമോൾ അന്ന് പറഞ്ഞത്

Advertisement