ഒരുകാലത്ത് മികച്ച വേഷങ്ങളിലൂടെ ബോളിവുഡിലും തെന്നി ഇന്ത്യൻ സിനിമയിലും തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടിയാണ് ഇല്യാന ഡിക്രൂസ്. ഇന്ത്യ മുഴുവൻ ആരാധകരുള്ള ഇല്യാന തെന്നിന്ത്യൻ സിനിമകളിൽ കൂടെയാണ് താരമായി മാറുന്നത്. ദേവദാസു എന്ന തെലുങ്ക് ചിത്രത്തിലൂടെ 2006 ൽ ആയിരുന്നു ഇല്യാനയുടെ സിനിമാ അരങ്ങേറ്റം.
അതിന് ശേഷം നിരവധി അവസരങ്ങളാണ് നടിയെ തേടി എത്തിയത്. മുംബൈയിലെ മാഹിമിൽ ഒരു ഗോവൻ കത്തോലിക്ക കുടുംബത്തിൽ ജനിച്ചു വളർന്ന ഇല്യന ഡിക്രൂസ് മോഡലിങ്ങ് രംഗത്തു നിന്നുമാണ് സിനിമയിൽ എത്തുന്നത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ഇല്യാന.
പുത്തൻ ഫോട്ടോകൾക്ക് ഒപ്പം തന്റെ ജീവിതത്തിലെ വിശേഷങ്ങൾ എല്ലാം ഇല്യാന സോഷ്യസൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതേ സമയം കേരളത്തിലും ഇല്യാനയ്ക്ക് ഏറെ ആരാധകരുണ്ട്. തമിഴകത്തിന്റെ ദളപതി വിജയ് നായകനായ നൻപൻ എന്ന സിനിമയിൽ നായികയായി എത്തിയത് ഇല്യാന ആയിരുന്നു. ഈ ചിത്രത്തെത്തോടെയാണ് മലയാളികൾക്കും ഇല്യാന പ്രിയങ്കരിയായി മാറിയത്.
അതേ സമയം സിനിമ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി മുമ്പ് ഒരിക്കൽ ഇല്യാന ഡിക്രൂസ് തുറന്ന് പറഞ്ഞത് ഏറെ ചർച്ചയായി മാറിയിരുന്നു. സിനിമയിൽ അവസരം ലഭിക്കാൻ ചിലർ കിടക്ക പങ്കിടാൻ ക്ഷണിക്കും, ചിലർ അതിന് തയ്യാറാവുകയും ചെയ്യും. എന്നാൽ അഞ്ച് ദിവസത്തിന് ശേഷം അതേ നടി അവസരത്തിനായി നിർമ്മാതാവിനെ സമീപിക്കുമ്പോൾ അവളെ കണ്ടതായി പോലും അവർ നടിക്കില്ല എന്നായിരുന്നു നടി പറഞ്ഞത്.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇല്യാന ഇക്കാര്യം പറഞ്ഞത്. കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി തുറന്ന് സംസാരിക്കുന്ന നടിമാർക്ക് പിന്നീട് സിനിമയിൽ അവസരം കുറയും. സഹകരിച്ചാലും, പ്രതികരിച്ചാലും ബോളിവുഡിൽ നടിമാർക്ക് പിടിച്ച് നിൽക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.
കുറച്ച് കാലം മുൻപ് സൗത്തിൽ നിന്ന് ഒരു ജൂനിയർ ആർട്ടിസ്റ്റിനോട് ബോളിവുഡിലെ ഒരു പ്രമുഖ നിർമ്മാതാവ് വളരെ മോശമായി പെരുമാറി. പരിഭ്രമിച്ചെത്തിയ പെൺകുട്ടി എന്നോട് എന്ത് ചെയ്യണമെന്ന് ചോദിച്ചു. എന്നാൽ ഇതിൽ എനിക്ക് ഒന്നും പറയാനില്ലെന്നും ഇതിൽ നിന്റെ അഭിപ്രായമാണ് വലുതെന്നും, ആർക്കും നിന്നെ നിർബന്ധിക്കാൻ ആകില്ലെന്നും ആയിരുന്നു എന്റെ മറുപടി എന്ന് ഇല്യാന പറഞ്ഞിരുന്നു.
പല നിർമ്മാതാക്കളുടെയും പെരുമാറ്റം ഇങ്ങനെയാണ്. ഏത് തെരഞ്ഞടുക്കണം എന്നത് നിങ്ങൾക്ക് തീരുമാനിക്കാം. ഇത്തരത്തിൽ കാസ്റ്റിംഗ് കൗച്ചിനെതിരെ സ്ത്രീകൾ ശബ്ദിച്ച് തുടങ്ങിയതിനാൽ വലിയ രീതിയിൽ മാറ്റം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു.