ഇതുവരെ ഞാൻ അപ്സരയെ മാത്രമേ കെട്ടിപ്പിടിച്ചിട്ടുള്ളൂ, മറ്റേ പുള്ളി വന്ന് പ്രശ്നമുണ്ടാക്കുമോ എന്നറിയില്ല, ആൽബിൻ ഫ്രാൻസിസ് പറയുന്നത് കേട്ടോ

138

മിനിസ്‌ക്രീനിലെ സൂപ്പർഹിറ്റുകലായ ഒരുപിടി മികച്ച സീരിയലുകളിലൂടെ മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി നടിയാണ് അപ്സര. ഇപ്പോൾ ഏഷ്യാനെറ്റിലെ സാന്ത്വനം പരമ്പരയിൽ ജയന്തി എന്ന കഥാപാത്രമായി എത്തി ഏവരുടെയും ഇഷ്ടം പിടിച്ചുപറ്റുകയാണ് നടി.

സീരിയൽ പ്രവർത്തകനായ ആൽബിൻ ഫ്രാൻസിസ് ആണ് അപ്സരയെ വിവാഹം ചെയ്തത്. വിവാഹ ദിവസം മുതൽ ഏറെ അപവാദം ഇരുവർക്കും കേൾക്കേണ്ടതായി വന്നു. അപ്‌സര രണ്ട് കെട്ടി, ആദ്യ വിവാഹത്തിൽ കുട്ടിയുണ്ട് എന്നൊക്കെയായിരുന്നു കഥകൾ.

Advertisements

സോഷ്യൽ മീഡിയകളിലും ഏറെ സജീവമായി അപ്സര വിവാഹത്തിന് ശേഷവും അഭിനയരംഗത്തും സജീവം ആണ്. താരം പങ്കുവെയ്ക്കുന്ന പല വിശേഷങ്ങളും മറ്റും വളച്ചൊടിച്ച് പ്രചരിപ്പിക്കപ്പെചാറുമുണ്ട്. എന്നാൽ ഇതിനൊക്കെ അപ്സരയും ആൽബിനും നല്ല മറുപടിയാണ് നൽകുന്നത്.

ഇപ്പോഴിതാ ഇവരുടെ ഒരു പുതിയ വീഡിയോആണ് ശ്രദ്ദേയമാകുന്നത്. സാന്ത്വനം സീരിയലിൽ ജയന്തി എന്ന നെഗറ്റീവ് വേഷം ആണ് അപ്സര ചെയ്യുന്നത്. അപ്സരയിൽ നിന്നും ജയന്തിയിലേക്കുള്ള മേക്കോവറിനെ കുറിച്ച് പറഞ്ഞു കൊണ്ട് ആണ് വീഡിയോ പങ്കു വെച്ചരിയിക്കുന്നത്.

മേക്കപ്പ് ഇട്ടതിന് ശേഷമുള്ള ഭാര്യയെ കുറിച്ചും, ഭാര്യയുടെ അഭിനയത്തെ കുറിച്ചും ആൽബിനും വാചലൻ ആവുന്നുണ്ട്. ഒരു ആർട്ടിസ്റ്റിന്റെ ഏറ്റവും വലിയ ഭാഗ്യം, ചെയ്ത കഥാപാത്രം വച്ച് ആളുകൾ തിരിച്ചറിയുക എന്നതാണ്. അതിനുള്ള ഭാഗ്യം ഇപ്പോൾ അപ്സരയ്ക്ക് എല്ലാ ദിവസവും ലഭിക്കാറുണ്ട്.

Also Read
ബോളിവുഡിലെ ഒരു മാഫിയ തന്നെ സ്ത്രീപീഡകരെ സംരക്ഷിക്കാൻ വേണ്ടിയാണ്; തനുശ്രീ ദത്തയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

ഇരുപത്തിമൂന്നോളം സീരിയലുകൾ ചെയ്തിട്ടും ഇപ്പോഴാണ് ആളുകൾ തന്നെ തിരിച്ചറിയുന്നത് എന്ന് അപ്സര പറയുന്നു. മാസത്തിൽ ഒരിക്കലോ, രണ്ട് വട്ടമോ മാത്രം സ്‌ക്രീനിൽ വരുന്ന കഥാപാത്രമാണ് ജയന്തി. ചില മാസങ്ങളിൽ ഉണ്ടാവാറും ഇല്ല.

എന്നിട്ടും പ്രേക്ഷകർ മറ്റ് പ്രധാന വേഷം ചെയ്യുന്ന ആർട്ടിസ്റ്റുകൾക്കൊപ്പം തന്നെ എന്നെയും ഏറ്റെടുത്തു. അത് എന്റെ ഭാഗ്യമായി കാണുന്നു. രൂപത്തിലും ഭാവത്തിലും മാത്രമല്ല, അപ്സര എന്ന വ്യക്തിയ്ക്ക് ജയന്തി എന്ന കഥാപാത്രവുമായി യാതൊരു ബന്ധവും ഇല്ല എന്ന് ആൽബിൻ പറയുന്നു. ഇടയ്ക്ക് നിർബന്ധിച്ചിരുത്തി അപ്സര എന്നെ കൊണ്ട് സാന്ത്വനം കാണിപ്പിക്കാറുണ്ട്.

അപ്പോഴൊക്കെ ഞാൻ അപ്സരയുടെ അഭിനയം നിരീക്ഷിയ്ക്കും. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ അപ്സരയ്ക്ക് ഞാൻ നൂറിൽ നൂറ് മാർക്കും നൽകും. അപ്സര എന്ന യഥാർത്ഥ ഭാര്യയ്ക്ക് നൂറിൽ നൂറ്റിപ്പത്ത് മാർക്ക് നൽകും എന്ന് പറഞ്ഞുകൊണ്ട് അപ്സരയെ ആൽബിൻ ചേർത്ത് പിടിയ്ക്കുകയായിരുന്നു.

ഇന്ന് വരെ ഞാൻ അപ്സരയെ മാത്രമേ കെട്ടിപ്പിടിച്ചിട്ടുള്ളൂ, ഇപ്പോൾ ജയന്തിയെയും. മറ്റേ പുള്ളി (സീരിയലിലെ ഭർത്താവായ സേതു) വന്ന് പ്രശ്നമുണ്ടാക്കുമോ എന്ന് ചോദിച്ചുകൊണ്ടാണ് ചേർത്ത് പിടിയ്ക്കുന്നത് എന്നും ആൽബിൻ തമാശയായി പറയുന്നു.

Also Read
എന്നെ മനപ്പൂർവ്വം ജാക്വിലിൻ തകർക്കാൻ ശ്രമിക്കുന്നു; തന്റെ പ്രശസ്തിയിൽ കളങ്കം വരുത്താനാണ് അവർ ശ്രമിക്കുന്നത്, ആരോപണവുമായി നോറ ഫത്തേഹി

Advertisement