സിനിമയിലേക്ക് ബാലതാരമായി എത്തി പിന്നീട് മലയാളകളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ ബിഗ് സ്‌കീൻ താരമായി മാറിയ നടിയാണ് ഷഫ്‌ന നസീം. ഒരു പിടി സിനിമളിൽ ബാലതാരമായി എത്തിയെങ്കിലും കഥ പറയുമ്പോൾ, പ്ലസ് ടു തുടങ്ങിയ ചിത്രങ്ങഴിലടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി മലയാളം സിനിമകളിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു.
ഇപ്പോൾ മിനിസ്‌ക്രീനിൽ സജീവമായ ഷഫ്‌ന ഒരുപിടി പരമ്പരകളിൽ അഭിനയിക്കുന്നുണ്ട്. സിനിമാ സീരിയൽ താരം സജിൻ ടിപി ആണ് ഷഫ്‌നയുടെ ഭർത്താവ്. ഇവരുടേത് പ്രണയ വിവാഹം ആയിരുന്നു. ഏഷ്യാ നെറ്റിലെ സൂപ്പർഹിറ്റ് സീരിയലാ സാന്ത്വനം എന്ന പരമ്പരയിൽ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സജിൻ ആണ്.
കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ എട്ടാം വിവാഹ വാർഷികം. ഇപ്പോഴിതാ വിവാഹ വാർഷിക ദുിനത്തിൽ ഷഫ്‌ന പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് ആണ് വൈറലാകുന്നത്. ഷഫ്‌ന നസീമിന്റെ കുറിപ്പ് പൂർണരൂപം ഇങ്ങനെ:
നമുക്ക് വിവാഹവാർഷിക ആശംസകൾ നേരുന്നു. നമ്മൾ ഇന്നലെ രാത്രി സംസാരിച്ചത് പോലെ തന്നെ നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഒരു മാസത്തിലധികം മാത്രമേ ആയിട്ടുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. എന്നോടൊപ്പമുള്ള നിന്റെ ജീവിതം നിനക്ക് ഇതുവരെ ബോർ അടിച്ചിട്ടില്ല എന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു.
Also Read
ഞാൻ ഇങ്ങനെ ആയത് ഞാൻ കാരണം അല്ല എന്റെ അപ്പൻ കാരണമാണ്: വെളപ്പെടുത്തലുമായി രഞ്ജിനി ഹരിദാസ്
അതാണ് നമ്മുടെ ജീവിതം ഇത്രയും മികച്ചത് ആകുവാൻ കാരണം. ഇനിയും ഒരുപാട് കാലം ജീവിക്കാൻ ആവേശം നൽകുന്നതും ഇതുതന്നെ. എന്നും ഞാൻ പറയുന്നത് പോലെ ഇനിയും ഞാൻ പറഞ്ഞു കൊണ്ടേയിരിക്കും, എൻറെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ് നീ. നീ ഇല്ലെങ്കിൽ എന്റെ ജീവിതം എങ്ങനെ ആയിരിക്കുമെന്ന് ചിന്തിക്കാൻപോലും കഴിയില്ല.
അതുതന്നെയാണ് എൻറെ ഏറ്റവും വലിയ പേടി സ്വപ്നവും. നിന്നെ എന്റെ അടുത്തേക്ക് അയച്ച അല്ലാഹുവിന്റെ സ്‌നേഹവും അനുഗ്രഹവും ഞാൻ അറിയുകയും ചെയ്യുന്നു. ഞാൻ നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു ഇക്കാ. കൈകൾ കോർത്തു കൊണ്ടും മുറുകെ കെട്ടിപ്പിടിച്ചു കൊണ്ടു പരിധിയില്ലാതെ ചുംബിച്ചു കൊണ്ടും പരസ്പരം താങ്ങായും എന്നും നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം. വിവാഹ വാർഷിക ആശംസകൾ എന്നായിരുന്നു ഷഫ്‌നയുടെ കുറിപ്പ്.
ഇതിനോടകം തന്നെ ഈ കുറിപ്പ് വൈറലായി മാറിയിരിക്കുകയാണ്. നിരവധി ആരാധകർ ആണ് ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ പങ്കുവെച്ചുകൊണ്ട് എത്തുന്നത്. സജിനൊപ്പം നിൽക്കുന്ന ചിത്രവും ഷഫ്‌ന പങ്കുവെച്ചിട്ടുണ്ട്. പ്ലസ്ടു എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്നുമുതൽ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു.
ഈ സൗഹൃദം ആണ് പിന്നീട് പ്രണയത്തിൽ എത്തിയത്. ഏറെ പ്രതിസന്ധികൾ മറികടന്നു കൊണ്ടാണ് ഇരുവരും വിവാഹിതരായത്. സിനിമാ മേഖലയിൽ ഇപ്പോൾ വളരെ സജീവമാണ് രണ്ടുപേരും.