മിമിക്രി രംഗത്ത് നിന്നും എത്തി മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത താരമാണ് രമേഷ് പിഷാരടി. നടനായി സിനിമയിലേക്ക് എത്തിയ പിഷാരടി അഭിനയത്തിന് പിന്നാലെ സംവിധായകൻ ആയും തിളങ്ങുകയാണ് ഇപ്പോൾ.
മിമിക്രിയിൽ നിന്നും മിനിസ്‌ക്രീനിൽ എത്തിയ പിഷാരടി കോമഡി സ്‌കിറ്റുലളിലൂടെയും പൊട്ടിച്ചിരിപ്പിക്കുന്ന കൗണ്ടറുകളിലൂടെയും പ്രേക്ഷകരെ കൈയ്യിലെടുക്കുക ആയിരുന്നു. പിഷാരടിയുടെ കോമഡിനമ്പരുകളെല്ലാം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.
ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പരിപാടി വഴിയാണ് പിഷാരടി ക്യാമറയ്ക്കു മുന്നിലെത്തുന്നത്. പിന്നീട് സിനിമകളിലും ചെറിയ വേഷങ്ങളിൽ താരം എത്തി. പോസിറ്റീവ്, നസ്രാണി, കപ്പൽ മുതലാളി, സെല്ലുലോയിഡ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഇമ്മാനുവൽ, അമർ അക്ബർ ആന്റണി എന്നീ സിനിമകളാണ് താരത്തിന്റെ മികച്ച ചിത്രങ്ങൾ.
ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കോമഡി പരിപാടിയിൽ അവതാരകനായി രമേശ് പിഷാരടി ആയിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് സിനിമാ സംവിധായകനായും പിഷാരടി അരങ്ങേറ്റം കുറിച്ചു. പഞ്ചവർണ്ണ തത്ത, ഗാനഗന്ധർവ്വൻ എന്നീ ചിത്രങ്ങളാണ് പിഷാരടിയുടെ സംവിധാനത്തിൽ ഒരുങ്ങിയത്.
ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് താനെന്ന് പിഷാരടി തുറന്ന് പറഞ്ഞിരുന്നു.
മികച്ച കൊമേഡിയൻ, അവതാരകൻ, നടൻ, സംവിധായകൻ എന്നിങ്ങനെ പേരെടുത്ത രമേശ് പിഷാരടിക്ക്
എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സോഷ്യലിസ്റ്റ് ആക്ടിവിസ്റ്റും മോഡലുമായ രശ്മി ആർ നായർ.
പഞ്ചവർണ്ണ തത്ത ഗാനഗന്ധർവ്വൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം രമേശ് പിഷാരടി വീണ്ടും സംവിധാനം ചെയ്യുന്നെന്ന്. കേരളത്തിന് എന്തോ കാര്യമായ സമയ ദോഷമുണ്ട് അല്ലെങ്കിൽ ഇങ്ങനെ ഒന്നിന് പിറകെ ഒന്നായി വരുമോ എന്നാണ് രശ്മി ആർ നായർ പറയുന്നത്.