എന്റെ അമ്മ ആദ്യമേ എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്, അതാണ് ഞാൻ ചെയ്യുന്നത്: തന്റെ വസ്ത്ര ധാരണത്തെ കുറിച്ച് സാനിയ ഇയ്യപ്പൻ

91

മിനിസ്‌ക്രീൻ നൃത്ത റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് സിനിമയിൽ നായികയായും സഹനടിയായും ഒക്കെ തിളങ്ങി മലയാളം യുവ താരങ്ങൾക്കിടയിൽ ശ്രദ്ധേയ ആയ നടിയാണ് സാനിയ ഇയ്യപ്പൻ. അഭിനേത്രിയും മികച്ചൊരു നർത്തകിയുമായ താരം മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ബാല്യകാലസഖി എന്ന ചിത്രത്തലെ ചെറിയ വേഷത്തിലൂടെയാണ് സിനിമയിൽ എത്തിയത്.

പിന്നീട് ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി തുടക്കം കുറിച്ചു. പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ താരം അഭിനയിച്ചു. താരരാജാവ് മോഹൻലാലിന്റെ ലൂസിഫറിലെ താരത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisements

സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ സാനിയ പലപ്പോഴും തന്റെ ഗ്ലാമറസ് ചിത്രങ്ങളും വീഡിയോകളും എല്ലാം താരം സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കാറുണ്ട്. വളരെ പെട്ടെന്ന് ഇവയൊക്കെ വൈറലായി മാറാറുമുണ്ട്. തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പാഴും താരം സൈബർ അറ്റാക്കുകളും നേരിടാറുണ്ട്.

Also Read
പലരുടേയും പ്രൊഫൈലിൽ അവർ ഭാര്യയേയും മക്കളേയും ഒക്കെ കെട്ടിപ്പിടിച്ചിരിക്കുന്ന ഫോട്ടോ ഉണ്ടാകും: മോശം കമന്റിടുന്നവരെ കുറിച്ച് സിത്താര കൃഷ്ണകുമാർ

എന്നാൽ അവയ്ക്ക് എല്ലാം അപ്പപ്പോൾ തന്നെ സാനിയ മറുപടിയും നൽകാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സൈബർ അറ്റാക്കുകളെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

സാനിയ ഇയ്യപ്പന്റെ വാക്കുകൾ ഇങ്ങനെ:

ഒരു കാര്യത്തിൽ എനിക്ക് അഭിമാനമുണ്ട്. സോഷ്യൽ മീഡിയയെ ഭയന്ന് ഞാൻ മാറിയിട്ടില്ല. വരുമ്പോൾ ഉള്ള എന്റെ വസ്ത്രധാരണ രീതികൾ തന്നെയാണ് ഞാൻ ഇപ്പോഴും തുടരുന്നത്. ഞാൻ പൈസ കൊടുത്ത് വാങ്ങിയ്ക്കുന്ന വസ്ത്രം എങ്ങനെ ധരിക്കണം എന്ന് എനിക്ക് അറിയാം. എന്റെ വീട്ടുകാർക്ക് അതിൽ പ്രശ്‌നം ഇല്ലാത്തിടത്തോളം ഞാൻ പുറത്തുള്ളവർ പറയുന്നത് മൈന്റ് ആക്കുകയില്ല.

എന്റെ അമ്മ ആദ്യമേ എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്, നിനക്ക് എന്തെങ്കിലും മാറ്റങ്ങൾ വരുത്തണം എന്ന് തോന്നിയാൽ ഇപ്പോൾ മാറ്റണം. ഇപ്പോൾ തീരുമാനിക്കണം. സിനിമയിലേക്ക് കടന്നു കഴിഞ്ഞാൽ പല തരത്തി ലുള്ള കമന്റുകളുണ്ടാവും. മറ്റുള്ളവർ പറയുന്നത് കേട്ട് മാറാൻ നിൽക്കരുത് എന്ന്. ഇപ്പോൾ ഞാൻ അമ്മ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഫോളോ ചെയ്യുന്നത്.

പക്ഷെ തുടക്കത്തിൽ ട്രോളുകൾ കണ്ട് ഒരുപാട് കറഞ്ഞിട്ടുണ്ട്. മറ്റുള്ളവർ പറയുന്നത് കേട്ട് മാറാൻ നിന്നാൽ ഞാൻ തോറ്റു കൊടുക്കുന്നതിന് തുല്യമാണ്. ഞാൻ എന്തിന് മാറണം. അങ്ങനെ ചിന്തിച്ച് തുടങ്ങിയ ശേഷം പിന്നെ സോഷ്യൽ മീഡിയ ട്രോളുകൾ എന്നെ ബാധിച്ചിട്ടില്ല. എനിക്ക് തോന്നുന്നു, മലയാള സിനിമയിൽ ബഹു ഭൂരിപക്ഷം ആളുകളും അത്തരത്തിൽ മാറി ചിന്തിച്ചു തുടങ്ങി എന്ന്.

Also Read
ഇനി ഒരു വിവാഹം വേണ്ടെന്ന് തീരുമാനിച്ചതാണ് എന്നാൽ പ്രവീൺ വന്നതോടെ എല്ലാം മാറി: രണ്ടാം വിവാഹത്തെ കുറിച്ച് വാചാലയായി അർച്ചന സുശീലൻ

കമന്റുകളോട് കൃത്യമായി പ്രതികരിക്കാൻ തുടങ്ങി. വെറും ട്രോളല്ലേ എന്ന് ചോദിച്ച് നിസ്സാരവത്കരി ക്കുന്നുവ രുണ്ട്. പക്ഷെ അത്തരം ട്രോളുകൾ കാരണം, സ്വകാര്യ ജീവിതത്തിൽ എത്രമാത്രം വേദനകൾ അനുഭവി യ്ക്കുന്നുണ്ട് എന്ന് അവർ മനസ്സിലാക്കുന്നുണ്ടോ. ഒരുപാട് ട്രോൾ ചെയ്യപ്പെടുമമ്പോൾ, ഒരു ഘട്ടമെത്തിക്കഴിഞ്ഞാ ൽ നമ്മൾ പ്രതികരിക്കും അല്ലെങ്കിൽ നിർത്തും.

പ്രതികരിച്ചു തുടങ്ങിയപ്പോൾ, അവരുടെ കമന്റുകൾ നമ്മളെ ബാധിയ്ക്കുന്നില്ല എന്ന തരത്തിൽ നമ്മൾ ഇഷ്ടപ്പെട്ട വേഷം തന്നെ ധരിച്ച് നിൽക്കുമ്‌ബോൾ ട്രോൾ ചെയ്യുന്നവർ താനേ അടങ്ങിക്കൊള്ളും. അത്തരത്തിൽ മാറ്റം ഇപ്പോൾ സംഭവിച്ചിട്ടുണ്ട്. സെലിബ്രിറ്റികളുടെ പ്രതികരണങ്ങൾ ഇത്തരം ഘട്ടങ്ങളിൽ അത്യാവശ്യമാണ് എന്ന് തോന്നിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ എനിക്ക് എതിരെ വളരെ മോശമായ കമന്റ് എഴുതിയത് ഒരു കുട്ടിയാണ്.

ഏഴാം ക്ലാസ് കാരനായ ആ മകന് എങ്ങിനെ ഇങ്ങനെ ചിന്തിച്ച് എഴുതാൻ കഴിഞ്ഞു എന്നത് എന്നെ വല്ലാതെ അസ്വസ്തയാക്കി. ഇത്തരം സന്ദർഭങ്ങളിൽ അവബോധം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ ആവശ്യമാണ്. സോഷ്യൽ മീഡിയയിൽ ആക്രമിയ്ക്കപ്പെടുന്നത് , നിൽക്കുന്ന ഫീൽഡിന്റെ ഭാഗമാണെന്ന് മനസ്സിലാക്കാം. പക്ഷെ അത് പരിധി കടക്കുമ്പോഴാണ് പ്രതികരിച്ചു പോകുന്നതെന്നും സാനിയ പറയുന്നു.

Also Read
മമ്മൂട്ടി സാറിനെയും മോഹൻലാൽ സാറിനെയും വെച്ച് തീർച്ചയായും സിനിമ ചെയ്യുമെന്ന് എസ്എസ് രാജമൗലി, ആവേശത്തിൽ ആരാധകർ

Advertisement