ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ്. വളരെ വ്യത്യസ്തമായ ഒരു കഥയാണ് പരമ്പര പറയുന്നത്. ഒരു വലിയ വീട്ടിൽ നടക്കുന്ന സംഭവവികാസങ്ങളാണ് പാടാത്ത പൈങ്കിളിയിൽ അവതരിപ്പിക്കുന്നത്.
ഈ പരമ്പരയിൽ കൺമണിയെന്ന നായികയെ അവതരിപ്പിക്കുന്നത് പുതുമുഖയായ മനീഷ മഹേഷാണ്. നായകൻ ദേവയായി എത്തുന്നതാകട്ടെ നടൻ സൂരജ് സണും. ടിക്ക് ടോക്കിലൂടെയും യൂട്യൂബ് ചാനലിലൂടെയും ദേവ് പ്രേക്ഷകർക്ക് പ്രീയങ്കരനായിരുന്നു. കണ്ണൂർ പാനൂർ കല്ലിക്കണ്ടി സ്വദേശിയാണ് സൂരജ്.
സൂരജ് വിവാഹിതനാണെന്നതും അധികമാർക്കും അറിയാത്ത കാര്യമാണ്. സീരിയലിൽ എത്തും മുമ്പേ തന്നെ വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണ് താരം. അച്ഛൻ അമ്മ ഭാര്യ കുട്ടി എന്നിവരുൾപെട്ടതാണ് താരത്തിന്റെ കുടുംബം. ഇപ്പോളിതാ താരം പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.
മാതാപിതാക്കളെ കുറിച്ചുള്ള സൂരജിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. കുറച്ചു സമയമെങ്കിലും എനിക്ക് ഫ്രീ ടൈം കിട്ടിയാൽ അന്നുമിന്നും എന്റെ കുടുംബത്തിനൊപ്പം ചിലവഴിക്കാനാണ് എനിക്ക് ഇഷ്ടം. വർഷങ്ങളായി എന്റെ സ്വപ്നങ്ങൾ ഞാൻ അവരോട് പറഞ്ഞു പറഞ്ഞു.
അവർക്ക് തന്നെ മടുപ്പ് തോന്നിയ ദിവസങ്ങൾ ഉണ്ടായിരുന്നു. പക്ഷേ അച്ഛനുമമ്മയും പ്രായം ആവുന്നതിനു മുന്നേ അവർക്ക് എനിക്ക് കൊടുക്കാൻ പറ്റുന്ന സന്തോഷങ്ങൾ അളവില്ലാതെ വാരി കൊടുക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു, അത് നേടാനായി ഞാൻ പരിശ്രമിച്ചിട്ടുണ്ട്.
ഇന്ന് കുറച്ച് സമയം അവരോട് ചെലവഴിച്ചപ്പോൾ അവരുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. നിങ്ങൾക്ക് പലർക്കും തോന്നും ഞാൻ ഇങ്ങനെയുള്ള കാര്യങ്ങൾ പറയുമ്പോൾ ഒരുപാട് ഓവർ അല്ലേ എന്ന്. നിങ്ങൾക്ക് ആർക്കും അറിയില്ല ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വപ്നം കണ്ട മേഖലയിൽ ഞാൻ നിൽക്കുമ്പോൾ ഉള്ള അഭിമാനം എത്രത്തോളം ഉണ്ട് എന്ന് തള്ളിപ്പറഞ്ഞവർ മാറ്റി പറയുന്നത് മുന്നിൽനിന്ന് കാണുമ്പോള്.
ഒരു രാജ്യം കീഴടക്കിയ സന്തോഷം എനിക്കുണ്ട്. ഈ ലോകത്ത് ആരെ സന്തോഷിപ്പിക്കാൻ നമ്മൾ ശ്രമിച്ചാലും അച്ഛന്റെയും അമ്മയുടെയും വിഷമം മാറ്റാതെ അത് പൂർണമാകില്ല. എല്ലാവർക്കും നല്ലൊരു ദിവസം നേരുന്നുവെന്നും നിങ്ങളുടെ സൂരജ് സൺ.