മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിനെ നായകനാക്കി സൂപ്പർഹിറ്റ സംവിധാന ജോഡിയായിരുന്ന റാഫി മെക്കാർട്ടിൻ ടീം അണിയിച്ചൊരുക്കിയ ഹിറ്റ് ചിത്രമായിരുന്നു ഹലോ. അഡ്വക്കേറ്റ് ശിവരാമൻ എന്ന ആൽക്കഹോളിക് കഥാപാത്രമായി മോഹൻലാൽ തിളങ്ങിയ ചിത്രമായിരുന്നു ഇത്.
പാർവതി മിൽട്ടൻ എന്ന താര സുന്ദരി ആയിരുന്നു ഹലോയിൽ മോഹൻലാലിന്റെ നായികയായി അഭിനയിച്ചത്. അതേ സമയം ഹലോയിൽ നായികയായിട്ടെത്തിയ പാർവതിയെ അധികമാർക്കും അന്ന് പരിചയമില്ലായിരുന്നു. ഒരൊറ്റ സിനിമയിലൂടെ തന്നെ മലയാള പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുന്ന ഒരുപാട് നായികമാരുണ്ട്. അത്തരത്തിൽ ഹലോ എന്ന ചിത്രത്തിലൂടെ ജനപ്രീതി സ്വന്തമാക്കുകയായിരുന്നു പാർവതി മിൽട്ടൻ.
തെലുങ്ക് നടിയും മോഡലുമായിരുന്ന പാർവതി ഹലോയിൽ അഭിനയിച്ചതിന് ശേഷം ഫ്ളാഷ് എന്ന ചിത്രത്തിൽ അതിഥി വേഷത്തിലൂടെ വീണ്ടും മലയാളത്തിൽ അഭിനയിച്ചു. ഇപ്പോഴിതാ ഹലോയിലേക്ക് പാർവതിയെ ബുക്ക് ചെയ്യാൻ പോയപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് റാഫി.
തന്റെ സിനിമയൽ ഒരു ഗുജറാത്തി പെൺകുട്ടിയുടെ ലുക്ക് ആവശ്യമായത് കൊണ്ടാണ് മലയാളത്തിൽ നിന്ന് നായികയെ നോക്കാതെ അന്യഭാഷയിലേക്ക് പോയതെന്ന് രു ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ റാഫി പറയുന്നു.
റാഫിയുടെ വാക്കുകൾ ഇങ്ങനെ:
അന്ന് പാർവതി മിൽട്ടൻ തെലുങ്കിലെ സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിക്കുന്ന നടിയായിരുന്നു. ഹലോ എന്ന മലയാളം സിനിമയ്ക്ക് വേണ്ടി പാർവതിയോട് കഥ പറയാൻ പോയപ്പോൾ പ്രതിഫലത്തിന്റെ കാര്യമാണ് ആദ്യം പറഞ്ഞത്.
മലയാളത്തിന് പരിമിധിയുണ്ടെന്നും തെലുങ്ക് സിനിമയ്ക്ക് നൽകാൻ കഴിയുന്ന പ്രതിഫലം അവിടെ നൽകാൻ കഴിയില്ലെന്നും പറഞ്ഞു. അതൊക്കെ പാർവതിയും സമ്മതിച്ചു. അപ്പോഴാണ് പ്രൊഡക്ഷനിൽ നിന്നു വിളിച്ചു പറയുന്നത് പാർവതി അസിസ്റ്റന്റിന്റെ വല്ലതും കൂടെ കൂട്ടിയാൽ അതിന്റെ ചെലവ് പാർവതി തന്നെ വഹിക്കണമെന്ന്.
ഇതു ഞാൻ പാർവതിയോട് മടിച്ചു മടിച്ചാണ് പറഞ്ഞത്. അപ്പോൾ അവർ അതിനു മറുപടിയായി ചോദിച്ചത് കഴിക്കാനുള്ള ഫുഡ് ഞാൻ കൊണ്ടു വരണോ? എന്നായിരുന്നു. ഞാൻ പറഞ്ഞ ചോദ്യങ്ങൾക്ക് മറുപടി എന്ന രീതിയിൽ പരിഹാസ രീതിയിൽ പാർവതി തിരിച്ച് ചോദിച്ചതാണത്.
മോഹൻലാലിനും പാർവതിയ്ക്കും പുറമേ ജഗതി ശ്രീകുമാർ, ഗണേഷ്, മധു, സിദ്ദിഖ്, ജനാർദ്ദനൻ, ജഗദീഷ് തുടങ്ങി വമ്ബൻ താരനിരയായിരുന്നു ഹലോ യിൽ അണിനിരന്നത്. അതുവരെ മോഹൻലാലിൽ നിന്നും പ്രേക്ഷകർ കാണാത്ത തരത്തിൽ ഒരു കള്ളുകുടിയനായി താരരാജാവ് തകർത്തഭിനയിച്ചു. 2007ൽ പുറത്തിറങ്ങിയ ചിത്രം വലിയ പ്രേക്ഷക പ്രശംസ നേടി എടുത്തിരുന്നു.
2013 ൽ വിവാഹിതയായതോടെ നിലവിൽ പാർവതി മിൽട്ടൻ സിനിമകളിൽ നിന്നും മാറി നിൽക്കുയാണ്. 2012 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിലായിരുന്നു നടി അവസാനമായി അഭിനയിച്ചത്.