മുൻ എംപിയായ ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തി: നയൻതാര ബിജെപിയിലേക്കെന്ന് റിപ്പോർട്ടുകൾ

18

ലേഡി സൂപ്പർസ്റ്റാർ നടി നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും കന്യാകുമാരി ക്ഷേത്രദർശനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ നയൻതാര ബിപിയിൽ ചേരാനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. കന്യാകുമാരി തിരുചെന്തൂർ ക്ഷേത്രത്തിലെത്തിയ ഇവർ മുൻ എംപിയും ബിജെപി അംഗവുമായ നരംസിംഹനെ കണ്ടിരുന്നു.

ഇതോടെയാണ് നയൻസ് ബിജെപിയിൽ ചേരാൻ ഒരുങ്ങുന്നുവെന്ന വാർത്ത പ്രചരിച്ചത്. എന്നാൽ ഇത് തികച്ചും യാദൃശ്ചികമായ കൂടിക്കാഴ്ച ആയിരുന്നുവെന്ന് നരസിംഹൻ വ്യക്തമാക്കി. ഹൈദരബാദ് ബലാത്സംഗക്കേസിലെ പ്രതികളെ പൊലിസ് എൻകൗണ്ടറിൽ വധിച്ചപ്പോൾ ഇതിനെ സ്വാഗതം ചെയ്ത് നയൻതാര എത്തിയിരുന്നു.

Advertisements

ജനങ്ങളിലേക്ക് മോദി സർക്കാറിന്റെ നല്ല പ്രവർത്തികൾ എത്തിക്കാനായി ബിജെപിയിൽ ചേരണമെന്ന് താരത്തിനോട് നരസിംഹൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തനിക്ക് രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്ന് നയൻതാര വ്യക്തമാക്കി.

Advertisement