വളരെ വേഗത്തിൽ തന്നെ മലയാളികൾക്ക് ഏറെ സുപരിചിതയായി മാറിയ നടിയാണ് നേഹ സക്സേന. മലയാളത്തിന്റെ താരരാജക്കൻമാരായ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം എല്ലാം അഭിനയിച്ചു കഴിഞ്ഞിട്ടുള്ള നടിയാണ് നേഹ സക്സേന. കർണാടക സ്വദേശിനിയായ നേഹ സക്സേന റിക്ഷാ ഡ്രൈവർ എന്ന തുളു ഭാഷയിലെ സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്.
ആദ്യ സിനിമയിൽ തന്നെ മികച്ച അഭിനയം കാഴ്ചവച്ച താരം മികച്ച നടിക്കുള്ള അവാർഡടക്കം നേടി. പിന്നീട് പിന്നീട് തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ അഭിനയിച്ചു. മമ്മൂട്ടി ചിത്രം കസബയിലൂടെ 2016ലാണ് നടി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മോഹൻലാലിന്റെ ആറാട്ട് അടക്കം നിരവധി മലയാള സിനിമകളിൽ താരം വേഷമിട്ടു.
എന്നാൽ തന്റെ അഭിനയ ജീവിതം അത്ര സുഖമമല്ലായിരുന്നു എന്നാണ് നേഹ പറയുന്നത്. തന്റെ ഓഡിഷൻ നാളുകളിൽ നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞ് നേഹ ഇക്കാര്യങ്ങൾ പങ്കുവെച്ചത്. ഓഡിഷൻ സമയത്ത് താൻ കാസ്റ്റിംഗ് കൗച്ച് അനുഭവിക്കേണ്ടി വന്നതിനേ കുറിച്ചാണ് ഒരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയത്.
തുടക്കകാലത്ത് സിനിമകൾക്ക് ആയി ഓഡിഷനുകളിൽ പങ്കെടുക്കാറ് ഉണ്ടായിരുന്നെന്നും അന്ന് കാസ്റ്റിംഗ് കൗച്ച് എന്താണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും നേഹ പറയുന്നു. അങ്ങനെയൊരു വാക്കുപോലും കേട്ടിട്ടില്ല. ഒഡിഷനുകൾക്കു പോകുമ്പോൾ എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു.
എനിക്ക് നല്ല ഉയരമുണ്ട്, എന്റേത് നല്ല കണ്ണുകളാണ്, നല്ല ഫീച്ചേഴ്സാണ്. എന്നാൽ ഓഡിഷന് പോയി അടുത്ത ദിവസം സംവിധായകരിൽ നിന്നോ നിർമ്മാതാക്കളിൽ നിന്നോ കോ ഓർഡിനേറ്റർമാരിൽ നിന്നോ മോശമായ ഫോൺകോളുകൾ വരാൻ തുടങ്ങി എന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്താമോ എന്ന് ചോദിച്ചാണ് പലരും വിളിച്ചിരുന്നത് എന്ന് നടി പറയുന്നു. നാളെ ഒരു ഷോർട്ട് ഡ്രസ്സ് ഇട്ടു വരാൻ പറ്റുമോ എന്നായിരിക്കും ചോദ്യം. എന്തിനാ എന്ന് ചോദിച്ചാൽ, സിനിമയിൽ ഗ്ലാമർ റോളാണ്. മാഡം ഓഡിഷന് വന്നത് സൽവാർ കമ്മീസിട്ടല്ലേ എന്നായിരിക്കും മറുപടി.
വെസ്റ്റേൺ വേഷങ്ങൾ സ്ക്രീനിൽ കാണാൻ ഭംഗിയാണ്, പക്ഷെ നേരിൽ കാണാൻ അങ്ങനെയല്ല എന്നാണ് അത്തരം ഫോൺവിളികളിൽ താൻ മറുപടി നൽകാറെന്ന് നേഹ പറയുന്നു.