എനിക്ക് അവാർഡ് കിട്ടി, എന്നിട്ടും മമ്മൂട്ടിക്ക് ലഭിച്ചില്ല, മമ്മൂട്ടി അഭിനയിച്ചപോലെ ആർക്കെങ്കിലും അത് ചെയ്യാൻ പറ്റുമോ: കെപിഎസി ലളിത അന്ന് പറഞ്ഞത്

242

മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരം ആയിരുന്നു അന്തരിച്ച സൂപ്പർ നടി കെപിഎസി ലളിത. വർഷങ്ങളോളം മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന കെപിഎസി ലളിത നാടക രംഗത്ത് നിന്നും ആയിരുന്നു സിനിമയിലേക്ക് എത്തിയത്. പിന്നീട് നായികയായി സഹനടിയായും അമ്മയായും മുത്തശ്ശിയായും ഒക്കെ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളെ വിസ്മയിപ്പിക്കുകയായിരുന്നു കെപിഎസി ലളിത.

കെപിഎസി ലളിത മികച്ച പ്രകടനം കാഴ്ചവെച്ച ഒരു സിനിമ ആയിരുന്നു അമരം. താരത്തിന്റെ ഭർത്താവ് കൂടിയായ ഭരതൻ സംവിധാനം ചെയ്ത അമരം മലയാളി പ്രേക്ഷകരുടെ മനസിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന സിനിമയാണ്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ പകരം വെക്കാനില്ലാത്ത പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

Advertisements

അതേ സമയം ഈ ചിത്രത്തിൽ പകരം വെക്കാനില്ലാത്ത അഭിനയം കാഴ്ച വെച്ചിട്ടും മമ്മൂട്ടിക്ക് ദേശീയ അവാർഡ് ലഭിച്ചിരുന്നില്ല. മമ്മൂട്ടിക്ക് അന്ന് ദേശീയ അവാർഡ് ലഭിച്ചില്ലെന്ന സങ്കടം മുമ്പ് ഒരിക്കൽ കെപിഎസി ലളിത പങ്കുവച്ചിരുന്നു.

Also Read
അന്ന് നായികമാർക്ക് ശരീരപുഷ്ടിയ്ക്ക് നന്നായി ഭക്ഷണം കഴിപ്പിക്കും, ഇൻജക്ഷനും എടുക്കും, ഇപ്പോൾ നയൻതാര പോലും കറിവേപ്പില പോലെയാണ്; നടി ഷീല പറഞ്ഞഔത് കേട്ടോ

മമ്മൂട്ടിയുടെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന് തന്നെയാണ് അമരം. ആ സിനിമയിൽ മോശം എന്ന് പറയാൻ ഒന്നും തന്നെയില്ല. പാട്ടുകളെല്ലാം മികച്ച് നിന്നു. മധു അമ്പാട്ടായിരുന്നു കാമറ ചെയ്തത്. എല്ലാം ഒന്നിനൊന്ന് മെച്ചം. പക്ഷേ ഏറ്റവും സങ്കടമായത് മമ്മൂട്ടിക്ക് ദേശീയ അവാർഡ് ലഭിച്ചില്ല എന്നതാണ്.

അത്രയ്ക്ക് ഗംഭീരമായാണ് അദ്ദേഹം അഭിനയിച്ചത്, ഓരോ ഷോട്ടും മികച്ചതായിരുന്നു. പ്രത്യേകിച്ച് മകൾ പോയതിന് ശേഷം കള്ളുകുടിച്ചിട്ട് അവൻ കടലിൽ പോയിട്ട് ഒരു കൊമ്പനെ പിടിച്ചുകൊണ്ടു വരട്ടെ, അപ്പോൾ ഞാൻ സമ്മതിക്കാം അവൻ നല്ലൊരു അരയനാണെന്ന് എന്ന് പറഞ്ഞ് നടന്നുപോകുന്ന സീനുണ്ട്. അതൊക്കെ എത്ര ഗംഭീരമാണ്.

ഒരിക്കലും മറക്കാൻ പറ്റില്ല എന്നായിരുന്നു മുമ്പ് കെപിഎസി ലളിത ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയത്. അവാർഡ് കൊടുക്കാതിരിക്കാൻ പല കാരണമുണ്ടാകാം. കിട്ടാൻ ഒരു കാരണം മതി. ഇന്നും മമ്മൂട്ടി അഭിനയിച്ചപോലെ ആർക്കെങ്കിലും അത് ചെയ്യാൻ പറ്റുമോ എന്ന് എനിക്ക് സംശയമുണ്ട്.

മകൾ കല്യാണം കഴിച്ച് അപ്പുറത്ത് വന്നുകയറുന്ന സീൻ ഓർത്താൽ മതി, നിശബ്ദമാണ്. ഒരു ബഹളവുമില്ല മുറ്റത്തു നിന്ന് അത് കണ്ടിട്ട് അകത്ത് കയറിവന്ന് ആ സങ്കടം കാണിക്കുന്ന രംഗങ്ങളൊക്കെ മനസ്സിൽ നിന്ന് ഇന്നും മായുന്നതേയില്ല എന്നും കെപിഎസി ലളിത പറഞ്ഞിരുന്നു.

Also Read
ട്രിപ്പടിച്ചും വീട്ടില്‍ ചില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന മീനാക്ഷി;മുകുന്ദന്‍ ഉണ്ണിക്ക് യോജിച്ച ചക്കിക്കൊത്ത ചങ്കരനെന്ന് പ്രേക്ഷകര്‍

Advertisement