ഞാൻ ഒറ്റയ്ക്ക് ജീവിക്കു ന്നതിൽ എന്താണ് തെറ്റ്, എന്റെ ആദ്യത്തെ ചുംബനം പതിനാറാം വയസിൽ ആയിരുന്നു, സെ ക് സി ആകാനും മടിയില്ല, ആൻഡ്രിയ ജർമിയ പറയുന്നത് കേട്ടോ

1475

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ആൻഡ്രിയ ജെർമിയ. നാടക രംഗത്ത് നിന്നുമാണ് നടി സിനിമയിലേക്ക് എത്തിയത്. മലയാളത്തിന്റെ യുവ നടൻ ഫഹദ് ഫാസിലിനെ നായകനാക്കി പ്രമുഖ സംവിധായകനായ രാജീവ് രവി ഒരുക്കിയ അന്നയും റസൂലും എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ആണ് ആൻഡ്രിയ മലയാളത്തിൽ എത്തുന്നത്.

പിന്നീട് താരരാജാവ് മോഹൻലാലിന് ഒപ്പം ലോഹം എന്ന സിനിമയിലും ശ്രദ്ധേയമായ വേഷത്തിൽ നടി എത്തിയികരുന്നു. പ്രമുഖ നാടക സിനിമാ കലാകാരൻ ഗിരീഷ് കർണാടിന്റെ നാഗംദള എന്ന നാടകത്തിലൂടെ ആണ് അഭിനയ രംഗത്തേക്ക് ആൻഡ്രിയ എത്തിത്. ഗൗതം മേനോന്റെ വേട്ടയാട് വിളിയാട് എന്ന സിനിമയിൽ പിന്നണി പാടിയ താരം പിന്നീട് അദ്ദേഹത്തിന്റെ തന്നെ പച്ചൈക്കിളി മുത്തുച്ചരം എന്ന സിനിമയിൽ അഭിനയിച്ചു.

Advertisements

നടി എന്നതിൽ ഉപരി മികച്ച ഒരു ഗായിക കൂടിയാണ് ആൻഡ്രിയ മുപ്പത്തിയാറുകാരി ആയ ആൻഡ്രീയ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ഏറെയും സിനിമകൾ ചെയ്തിരിക്കുന്നത്. ഏതേ സമയം സിനിമയിൽ എത്തിയപ്പോൾ പിന്നണിയിൽ ശോഭിക്കുക ആയിരുന്നു ആൻഡ്രിയയുടെ ലക്ഷ്യം.

Also Read
മോഹൻലാലിന്റെ കൂടെ വീണ്ടും അഭിനയിക്കണം, അതും അദ്ദേഹത്തിന്റെ ഭാര്യയായി തന്നെ അഭിനയിക്കണം, കാരണവും പറഞ്ഞ് പുലിമുരുകന്റെ മൈന കമാലിനി

പക്ഷെ അഭിനയ രംഗത്ത് ആയിരുന്നു നടിക്ക് രാശി. ഹാരിസ് ജയരാജ്, യുവൻ ശങ്കർ രാജ, ദേവിശ്രീ പ്രസാദ്, ജി വി പ്രകാശ് കുമാർ തുടങ്ങിയ നിരവധി മുൻനിര സംഗീത സംവിധായകരുടെ ഗാനങ്ങൾ ആൻഡ്രിയ ആലപിച്ചിട്ടുണ്ട്. ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തിലെ മാലൈ നേരം എന്ന ഗാനമാണ് താൻ പാടിയതിൽ ഏറ്റവും ബുദ്ധിമുട്ടേറിയതായി ആൻഡ്രിയ വിശേഷിപ്പിച്ചത്.

അതേ സമയം അനൽ മേലെ പനിതുളിയാണ് ആൻഡ്രിയയുടെ ഏറ്റവും പുതിയ റിലീസ്. നവംബർ 11ന് സിനിമ ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ ആൻഡ്രിയ നടത്തിയ തുറന്നു പറച്ചിൽ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

അനൽ മേലെ പനിതുള്ളി എന്ന സിനിമയുടെ കഥ ഞാനുമായി കണക്ടാകുന്ന ഒന്നായി തോന്നി. ഒരു സിനിമ ചെയ്യാൻ ഒരു താരം തയ്യാറാകുന്നു എങ്കിൽ പലവിധ കാരണങ്ങളുണ്ടാകും. കഥ ഇഷ്ടപ്പെട്ടത് കൊണ്ടാവാം, നല്ലാ അണിയറ പ്രവർത്തകർ ആയിരിക്കാം ചിലപ്പോൾ കാരണം. മറ്റ് ചിലപ്പോൾ അക്കൗണ്ടിൽ പണം ഇല്ലെങ്കിലും ചിലർ സിനിമകൾ ചെയ്യാൻ തയ്യാറാകും.

അതൊരു സത്യമാണ്, എന്നാൽ ഈ സിനിമയുടെ കഥ കേട്ടപ്പോൾ നടിയെന്നതിൽ ഉപരി ഒരു സ്ത്രീയെന്ന നിലയിൽ എനിക്ക് ഒരു കണക്ഷൻ തോന്നി എന്നതാണ് അനൽ മേലെ പനിതുള്ളി ചെയ്യാൻ കാരണം.എന്നെ സംബന്ധിച്ചിടത്തോളം ഞാൻ എന്റെ ജീവിതം ജീവിക്കുന്നത് എന്റെ നിബന്ധനകൾക്ക് അനുസരിച്ചാണ്.

അത് മറ്റുള്ളവർക്ക് ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാതിരിക്കുന്നതും എന്റെ വിഷയമല്ല. മറ്റുള്ളവരുംസൊസൈ റ്റിയും എന്നെ കുറിച്ച് എന്ത് ചിന്തിക്കുമെന്നത് ഒരിടയ്ക്ക് എന്നെ ഒരുപാട് അലട്ടിയിരുന്ന പ്രശ്‌നമായിരുന്നു.
ഇപ്പോൾ സെൽഫ് റെസ്‌പെക്ടിനാണ് പ്രാധാന്യം. രാവിലെ എഴുന്നേറ്റ് കണ്ണാടിയിൽ നോക്കുമ്പോൾ കുറ്റബോധം തോന്നരുത് എന്നൊരു നിബന്ധനയുണ്ട് അത്രമാത്രം.

പതിനാറ് വയസിലാണ് ആദ്യത്തെ ചുംബനം ഒരു പാർട്ടിക്കിടെ കൊടുത്തത്. ഞാൻ ഒറ്റയ്ക്ക് ജീവിക്കു ന്നതിൽ എന്താണ് തെറ്റ്. ശരിയായിട്ടുള്ള ആളെ കണ്ടുമുട്ടാതെ എങ്ങനെ വിവാഹിതയാകും. അടുത്ത സുഹൃത്തുക്കൾക്കൊപ്പം മാത്രമാണ് പാർട്ടി നടത്തുന്നത്, ഇപ്പോൾ അതും ഇല്ല.

സ്ത്രീകൾ കേന്ദ്രകഥാപാത്രമായി സിനിമകൾ വരുന്നതിൽ സന്തോഷമുണ്ട്. മുമ്പ് പുരുഷന്മാരെ കേന്ദ്രകഥാപാത്രം ആക്കിയാണ് മിക്ക സിനിമകളും വന്നിരുന്നത്. ഐശ്വര്യ ലക്ഷ്മി, ഐശ്വര്യ രാജേഷ്, സായ് പല്ലവി തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായി സിനിമ വരുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ട്. തുടക്കത്തിൽ ഒരുപാട് പറ്റിക്കപ്പെട്ടിട്ടുണ്ട്.

കാരണം ആദ്യം പറഞ്ഞ കഥയായിരിക്കില്ല ഷൂട്ടിങിന് ചെല്ലുമ്പോൾ അവർ എടുക്കുന്നത്. ചില സിനിമകളിൽ ഒക്കെ സംവിധായകർ ഗ്ലാമറസായി അഭിനയിക്കാൻ നിർബന്ധിക്കും. സെ ക് സി യാ യി റോൾ ചെയ്യുന്നതിന് എനിക്ക് കുഴപ്പമൊന്നുമില്ല. പക്ഷെ അങ്ങനെ സെക്‌സിയായി അഭിനയിക്കാൻ ശരിയായ കാരണം അവർ പറയണം.

എങ്കിൽ ഞാൻ ചെയ്യും. ഞാൻ കൺവിൻസാകണം. അല്ലാതെ വെറുതെ സീനിന് വേണ്ടി ചെയ്യാൻ പറഞ്ഞാൽ ചെയ്യില്ലെന്നും ആൻഡ്രിയ പറയുന്നു.

Also Read
എല്ലാ ആഗ്രഹങ്ങളും നടത്തി തരുന്നു, നല്ല വഴിയില്‍ നടത്തുന്നു, ഏറ്റവും നല്ല പാരന്റ്‌സ് ആണ് നിങ്ങള്‍, മകളെഴുതിയ കത്ത് പങ്കുവെച്ച് സാജന്‍ സൂര്യ

Advertisement