ദുൽഖർ സൽമാനും ഞാനും ഒന്നിച്ചാൽ മലയാളത്തിലെ ആദ്യത്തെ യഥാർത്ഥ 200 കോടി പിറക്കുമെന്ന് ഒമർ ലുലു, ചോദ്യം ചെയ്ത് ആരാധകർ

340

പുതുമുഖ സംവിധായകന്റെ സെക്കൻഡ്‌ഷോ എന്ന ചെറിയ ചിത്രത്തിലൂടെ അരങ്ങേറി പിന്നീട് പാൻ ഇന്ത്യൻ യുവ സൂപ്പർതാരമായി മാറിയ നടനാണ് ദുൽഖർ സൽമാൻ. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ഇമേജിലായിരുന്നില്ല ദുൽഖറിന്റെ അരങ്ങേറ്റം.

ഏക് സൂപ്പർ സംവിധായകന് ഒപ്പം അരങ്ങേറാം എന്നിരിക്കെ ശ്രീനാഥ് രാജേന്ദ്രൻ എന്ന പുതുമുഖത്തോടൊപ്പം ആയിരുന്നു താരം എത്തിയത്. സൂപ്പർഹിറ്റായ സെക്കൻഡ് ഷോയിക്ക് പിന്നാലെ നിരവധി വേഷങ്ങളാണ് ദുൽഖറിന് ലഭിച്ചത്.

Advertisements

തന്റെ കഴിവ് കൊണ്ട് മാത്രം ഉയർന്നു വന്ന ദുൽഖർ പിന്നീട് തമിഴിലും തെലുങ്കിലും ബോളിവുഡിലും എല്ലാം വെന്നിക്കൊടി പാറിക്കുകയായിരുന്നു. തന്റെ ആദ്യ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത പുതിയ ചിത്രം ‘കുറുപ്പ്’ മികച്ച അഭിപ്രായം നേടി തിയേറ്ററുകളിൽ മുന്നേറുന്നതിന്റെ സന്തോഷത്തിലാണ് ദുൽഖർ സൽമാൻ.

Also Read
അങ്ങനെയൊക്കെ ചെയ്യുന്ന പുരുഷന്മാരെ തീരെ ഇഷ്ടമല്ല, ഞാൻ പ്രാധാന്യം കൊടുക്കുന്നത് മറ്റൊരു കാര്യത്തിലാണ് രശ്മിക മന്ദാന

ഇപ്പോഴിതാ ദുൽഖർ സൽമാനെ കുറിച്ച് പ്രശസ്ത സംവിധായകൻ ഒമർ ലുലു പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തന്റെ സോഷ്യൽ മീഡിയ വഴി ആരാധകരോട് സംവദിക്കുകയായിരുന്നു സംവിധായകൻ ഒമർ ലുലു.

നിങ്ങൾ എന്തുകൊണ്ടാണ് പുതുമുഖങ്ങളെ വച്ച് മാത്രം പടം എടുക്കുന്നത്? ദുൽഖർ സൽമാനെ വച്ച് നിങ്ങൾക്ക് പടം ചെയ്തൂടെ. നല്ല സംവിധാന ശൈലി ആണ് താങ്കളുടെ’എന്നൊരാൾ ഒമർ ലുലുവിന്റെ ഫേസ്ബുക്കിൽ കമന്റ് ചെയ്തു. നിങ്ങളും ദുൽഖറും ഒന്നിക്കുമോ ഭായ്’എന്ന് ചോദിച്ച ആരാധകന് സംവിധായകൻ നൽകിയ മറുപടിയാണ് വൈറലാകുന്നത്.

ഒന്നിച്ചാൽ മലയാളത്തിലെ ആദ്യത്തെ യഥാർത്ഥ 200 കോടി പിറക്കും’എന്നായിരുന്നു ഒമർ ലുലു നൽകിയ മറുപടി. എന്നാൽ ഈ കമന്റ് സംവിധായകൻ പിന്നീട് ഡിലീറ്റ് ചെയ്യുകയായിരുന്നു. ആദ്യത്തെ 200 കോടി പിറക്കുമെന്ന് മലയാള സിനിമയിലെ ഒരു സംവിധായകൻ തന്നെ പറഞ്ഞതോടെ സിനിമാപ്രേമികൾ രണ്ട് ചേരികളിലായി.

അപ്പോൾ യഥാർത്ഥമായി ഒരു സിനിമക്കും ഇരുന്നൂറ് കോടി കിട്ടിയിട്ടില്ലല്ലേ ഇക്കാ. അത് കൊള്ളാം എന്നാണു ഇപ്പോൾ ഉയരുന്ന ചോദ്യം. ഇത്തരം സംശയകരമായ ചോദ്യം ചോദിക്കുന്നവരോട് ലോജിക്കലി തിങ്ക് ബ്രദർ ജസ്റ്റ് കംമ്പയർ വിത്ത് ബോളിവുഡ് ഓഡിയൻസ് ഇൻ നംമ്പർ അൻഡ് കാൽക്കുലേറ്റ് എന്നാണ് ഒമർ ലുലു നൽകുന്ന മറുപടി.

Also Read
അമാലിനോട് തോന്നിയ ഇഷ്ടം വാപ്പിച്ചിയോട് പറയാൻ മടി, അന്ന് ദുൽഖർ അത് പറഞ്ഞത് ഉമ്മച്ചിയോട്; ദുൽഖർ അമാൽ പ്രണയ കഥ ഇങ്ങനെ

അതേസമയം, ഡിക്യുവിന്റെ കുറുപ്പ് പ്രതികൂല സാഹചര്യത്തിലും ആറുകോടിയിലധികം അദ്യദിന കളക്ഷൻ നേടി കുതിക്കുകയാണ് ഇപ്പോൾ. കൊവിഡ് രണ്ടാം ഗട്ട പ്രതിസന്ധിയ്ക്ക് ശേഷം മലയാളത്തിൽ ആദ്യമായി റിലീസ് ചെയ്യുന്ന ബിഗ്ബഡ്ജറ്റ് ചിത്രം എന്ന പ്രത്യേകതയും താരപുത്രന്റെ ഏറ്റവും ചിലവേറിയ സിനിമയെന്ന പ്രത്യേകതയും കുറുപ്പിനുണ്ട്.

തിയേറ്ററുകളുടെ പ്രതാപം കുറുപ്പിലൂടെ തിരിച്ചു പിടിക്കുമെന്നാണ് ഇപ്പോൾ അണിയറ പ്രവർത്തകരും മറ്റ് സിനിമാ പ്രേമികളും കരുതുന്നത്. ഇപ്പോൾ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങൾക്കും, സിനിമയുടെ അണിയറ പ്രവർത്തകർക്കും നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ.

സിനിമയിലെ അഭിനേതാക്കളും മറ്റു പ്രവർത്തകരും സിനിമയെ ഇന്നത്തെ നിലയിലേക്ക് ഉയർത്തി. അവസാനം തങ്ങളുടെ കുഞ്ഞിനെ പിന്തുണച്ച ഓരോ പ്രേക്ഷകനും നന്ദിയെന്ന് ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.

Advertisement