മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞിക്ക ദുൽഖർ സൽമാൻ ഇന്ന് പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ദിക്കപ്പെടുന്ന യുവ സൂപ്പർ താരമാണ്. മലയാളത്തിന് പിന്നാലെ ബോളിവുഡിലും തമിഴിലും തെലുങ്കിലും എല്ലാം സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ചിട്ടുള്ള താരമാണ് ദുൽഖർ.
ഇപ്പോഴിതാ ദുൽഖർ നായകനായി പുറത്തിറങ്ങിയ കുറുപ്പ് എന്ന ചിത്രവും തകർപ്പൻ വിജയം നേടി മുന്നേറുക യാണ്. ദുൽഖർ സൽമാനെ പോലെ തന്നെ ഭാര്യ അമാൽ സുഫിയയും മലയാളികൾക്ക് സുപരിചിതയാണ്. താരദമ്പതികൾക്ക് നിറയെ ആരാധകരാണ് സോഷ്യൽ മീഡിയിൽ ഉള്ളത്.
ഇരുവരുടെയും വീട്ടുകാർ പരസ്പരം ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ദുൽഖറിന്റെയും അമാലിന്റെയും. തന്റെ 25ാം വയസ്സിലാണ് ദുൽഖർ അമാലിനെ വിവാഹം കഴിക്കുന്നത്. അന്ന് അമാലിന് പ്രായം 20 വയസ്.എന്നാൽ, അതിനുള്ളിൽ ഒരു പ്രണയകഥ കൂടിയുണ്ട്. ദുൽഖറും അമാലും ഒരേ സ്കൂളിലാണ് പഠിച്ചത്.
പക്ഷേ ആ സമയത്ത് ഇരുവർക്കും പരസ്പരം അറിയില്ലായിരുന്നു. തന്റെ വിവാഹം അറേഞ്ചഡ് കം ലൗ ആണെന്നാണ് ദുൽഖർ വെളിപ്പെടുത്തുന്നത്. യുഎസിൽ നിന്ന് പഠനം കഴിഞ്ഞ് വന്നപ്പോൾ വീട്ടിൽ ദുൽഖറിനായി വിവാഹ ആലോചനകൾ തുടങ്ങി. ആദ്യമൊക്കെ ആലോചനകളിൽ നിന്ന് ഒളിച്ചോടുക ആയിരുന്നു ദുൽഖർ ചെയ്തിരുന്നത്.
സ്കൂളിൽ ഒപ്പം പഠിച്ച അമാലുമായും ആലോചന വന്നു. അതിനിടയിലാണ് ഒരു നിമിത്തം പോലെ പോകുന്ന സ്ഥലത്തൊക്കെ അമാലിനെ കാണാൻ തുടങ്ങിയത്.
ഒരിക്കൽ സിനിമയ്ക്ക് പോയപ്പോൾ അവിടെയും ദുൽഖർ അമാലിനെ കണ്ടുമുട്ടി. ഒടുവിൽ ഇരുവരും സൗഹൃദത്തിലായി. അമാലിനെ കുറിച്ച് ദുൽഖർ ആദ്യം പറയുന്നത് ഉമ്മച്ചി സുൽഫത്തിനോടാണ്. വാപ്പച്ചിയോട് പറയാൻ ദുൽഖറിന് ചമ്മലായിരുന്നു. പിന്നീട് അമാലിന്റെയും ദുൽഖറിന്റെയും വീട്ടുകാർ പരസ്പരം കാണുകയും വിവാഹം ഉറപ്പിക്കുകയും ചെയ്തു.
അമാലിനും ദുൽഖറിനോട് ഇഷ്ടമായിരുന്നു. അങ്ങനെ ഇരു വീട്ടുകാരുടെയും അനുഗ്രഹത്തോടെ ആണ് വിവാഹം നടന്നത്. ദുൽഖറിനേക്കാൾ അഞ്ച് വയസ് കുറവാണ് അമാലിന്. ദുൽഖർ അമാലിനെ വിവാഹം കഴിക്കുമ്പോൾ അദ്ദേഹം ഒരു താരമായിരുന്നില്ല. മമ്മൂട്ടിയുടെ മകൻ എന്ന ഇമേജ് മാത്രമായിരുന്നു ഡിക്യുവിന് അന്നുണ്ടായിരുന്നത്.