അങ്ങനെയൊക്കെ ചെയ്യുന്ന പുരുഷന്മാരെ തീരെ ഇഷ്ടമല്ല, ഞാൻ പ്രാധാന്യം കൊടുക്കുന്നത് മറ്റൊരു കാര്യത്തിലാണ് രശ്മിക മന്ദാന

410

തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താര സുന്ദരിയാണ് നടിയും മോഡലുമായ രശ്മിക മന്ദാന. കന്നഡ, തെലുങ്ക് ഫിലിം ഇൻഡസ്ട്രിയിൽ നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാൾ കൂടിയാണ് രശ്മിക മന്ദാന.

മോഡലിംഗ് രംഗത്ത് നിന്നും അഭിനയ രംഗത്ത് കടന്നു വന്ന രശ്മിക 2016 ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം കിറിക് പാർട്ടി യിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് പുറത്തിറങ്ങിയ അഞ്ജലി പുത്ര, ചമക് എന്നീ ചിത്രങ്ങളിലെ പ്രകടനം താരത്തിന് കൂടുതൽ ജനപ്രീതി നേടിക്കൊടുത്തു.

Advertisements

വിജയ് ദേവരക്കൊണ്ടയ്ക്ക് ഒപ്പം അഭിനയിച്ച ഗീതാഗോവിന്ദം എന്ന സിനിമയൂടെയാണ് താരം മലയാളികൾക്കും പ്രിയങ്കരിയായി മാറിയത്. അടുത്തിടെ താരത്തിന്റെതായി പുറത്തു വന്ന ഒരു അഭിപ്രായം സോഷ്യൽ മീഡിയകളിൽ വലിയ ചർച്ച ആയി മാറിയിരുന്നു.

Also Read
അമാലിനോട് തോന്നിയ ഇഷ്ടം വാപ്പിച്ചിയോട് പറയാൻ മടി, അന്ന് ദുൽഖർ അത് പറഞ്ഞത് ഉമ്മച്ചിയോട്; ദുൽഖർ അമാൽ പ്രണയ കഥ ഇങ്ങനെ

തനിക്ക് ചില വിഭാഗത്തിൽ പെടുന്ന പുരുഷന്മാരേ തീരെ ഇഷ്ടമല്ലന്നായിരുന്നു താരം തുറന്നു പറഞ്ഞത്. കൂടാതെ പ്രണയത്തെ കുറിച്ചുള്ള തൻറെ കാഴ്ച്ചപ്പാടും രശ്മിക മന്ദാന തുറന്നു പറഞ്ഞിരുന്നു. മസിൽ കാണിച്ച് ഷർട്ട് ഇടാതെ സോഷ്യൽ മീഡിയകളിൽഫോട്ടോ പോസ്റ്റ് ചെയ്യുന്ന പുരുഷന്മാരോട് തനിക്ക് തീരെ താത്പര്യമില്ലെന്ന് ആണ് രശ്മിക മന്ദാന പറയുന്നത്.

തനിക്ക് വർക്ക്ഔട്ടും നന്നായി ശരീരം ശ്രദ്ധിക്കുകയും ചെയ്യുന്ന പുരുഷന്മാരെ വളരെയധികം ഇഷ്ടമാണ്. എന്ന് കരുതി അത് സമൂഹ മാധ്യമത്തിലൂടെ പ്രദർശിപ്പിച്ചു നടക്കുന്നതിൽ ഒരു താത്പര്യവുമില്ലെന്നാണ് താരം പറഞ്ഞത്. ആ ഒരു കാര്യത്തിൽ താൻ ഒരൽപ്പം പഴഞ്ചനാണെന്നും രശ്മിക വ്യക്തമാക്കി.

മാത്രമല്ല പ്രണയത്തിന് പ്രായവ്യത്യാസം ഒരിയ്ക്കലും ഒരു തടസ്സമല്ലെന്നുമാണ് രശ്മിക പറയുന്നത്. തന്നേക്കാൾ പ്രായം കൂടിയതോ കുറഞ്ഞതോ ആയ ആളെ ചിലപ്പോൾ പ്രണയിച്ചേക്കാം. പ്രണയിക്കുന്ന ആളിന്റെ വ്യക്തിത്വത്തിലാണ് താൻ പ്രധാന്യം കൊടുക്കുന്നതെന്നും രശ്മിക പറയുന്നു.

Also Read
ഹണിമൂൺ പ്ലാൻ ചെയ്യാനുള്ള സമയം കിട്ടിയില്ല, ഏറെ എക്സൈറ്റ്മെന്റിലാണ് ഞങ്ങൾ: വിവാഹ ശേഷമുള്ള വിശേഷങ്ങൾ പറഞ്ഞ് ചന്ദ്ര ലക്ഷമണും ടോഷ് ക്രിസ്റ്റിയും

Advertisement