ഇന്ത്യൻ സിനിമിയിലെ തന്നെ പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭകളാണ് ഉലകനായകൻ കമൽ ഹാസനും മെഗാസ്റ്റാർ മമ്മൂട്ടിയും. രണ്ടും പേരും മലയാളത്തിലും തമിഴിലും തെലുങ്കിലും ബോളിവുഡിലും എല്ലാം ഹിറ്റു ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ളവരുമാണ്.
അതേ സമയം മലയാളത്തിന്റെ മെഗാസ്റ്റാർ നടൻ മമ്മൂട്ടി ഉപേക്ഷിച്ച ഒരു ചിത്രംകമൽ ഹാസൻ പൂർത്തീകരിച്ച് വൻ വിജയമായി മാറിയിരുന്നു. ചാണക്യൻ എന്ന മലയാള ചിത്രമാണ് ആ വിജയം സ്വന്തമാക്കിയത്.
Also Read
മീശ മാധവനിലെ അരഞ്ഞാണം മോഷ്ടിക്കുന്ന രംഗം ദിലീപിന്റെ താത്പര്യപ്രകാരം എഴുതി ചേർത്തത്, വെളിപ്പെടുത്തൽ
അതിനു പിന്നിലെ അണിയറക്കഥ ഇങ്ങനെ:
ടികെ രാജീവ് കുമാർ ആദ്യം സംവിധാനം ചെയ്ത ചിത്രമായിരുന്നു ചാണക്യൻ. ഈ ചിത്രത്തിൽ നായകനാക്കാൻ ആദ്യം തീരുമാനിച്ചത് നടൻ മമ്മൂട്ടിയെ ആയിരുന്നു. മമ്മൂട്ടിക്ക് കഥ ഇഷ്ടമാകുകയും ചെയ്തതാണ്.
എന്നാൽ, മറ്റാരെങ്കിലും സംവിധാനം ചെയ്താൽ താൻ ചാണക്യനിൽ അഭിനയിക്കാം എന്നതായിരുന്നു മമ്മൂട്ടിയുടെ അഭിപ്രായം. അന്ന് രാജീവ് കുമാർ എന്ന പുതുമുഖ സംവിധായിൽ വിശ്വാസമില്ലാത്ത തുകൊണ്ടായിരുന്നു മമ്മൂട്ടി ആ ചിത്രത്തിൽ അഭിനയിക്കാതിരുന്നത്.
പിന്നീട് കമൽഹാസൻ ആ ചിത്രത്തിൽ അഭിനയിക്കുകയും ചാണക്യൻ സൂപ്പർഹിറ്റായി മാറുകയും ചെയ്തു. ജയറാമും തുല്യപ്രാധാന്യമുള്ള റോളിൽ ഈ സിനിമയിൽ എത്തിയിരുന്നു. മലയാളത്തിലെ എക്കാലത്തേയും മികച്ച ത്രില്ലറുകളിൽ ഒന്നായി ചാണക്യൻ മാറി. തിലകനും ജയറാമും കമൽ ഹാസനും ഒക്കെ മൽസരിച്ച് അഭിനയിക്കുകയായിരുന്നു ഈ സിനിമയിൽ.
എന്തായാലും ചാണക്യന്റെ വിജയത്തെ തുടർന്ന് രാജീവ് കുമാറിനെക്കുറിച്ച് മമ്മൂട്ടിക്കുണ്ടായിരുന്ന തെറ്റിദ്ധാരണ മാറി. മമ്മൂട്ടിയെ നായകനാക്കി രാജീവ് മഹാനഗരം എന്ന ത്രില്ലർ ഒരുക്കുകയും ചെയ്തു. പക്ഷെ ആ സിനിമ ഒരു പരാജയമായി തീർന്നിരുന്നു.