ടിവിയിൽ എപ്പോൾ കണ്ടാലും മമ്മൂട്ടിയുടെ ആ സിനിമയ്ക്ക് ഞാൻ അറിയാതെ കയ്യടിച്ച് പോകും: ഫഹദ് ഫാസിൽ

156

വ്യത്യസ്തമായ ഗംഭിരവേഷങ്ങൾ ചെയ്ത് കൈയ്യടി നേടി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന യുവ താരമാണ് നടൻ ഫഹദ് ഫാസിൽ. മലയാളത്തിലെ സുപ്പർ സംവിധായകൻ ഫാസിവിന്റെ മകനായ ഫഹദ് വിവാഹം കഴിച്ചിരുന്നത് മലയാളികളുടെ മനംകവർന്ന യുവനടി നസ്‌റിയയെ ആണ്.

പിതാവ് സംവിധാനം ചെയ്ത കൈയ്യെത്തും ദൂരത്ത് എന്ന സിനിമയിലാണ് ഫഹദ് ആദ്യമായി നായകനാകുന്നത്. എന്നാൽ ഈ സിനിമ വലിയ പരാജയമയാിരുന്നു. അതേ സമയം ആദ്യ സിനിമയിലെ ദയനീയ പരാജയത്തിന് ശേഷം മികച്ച രീതിയിൽ ആണ് ഫഹദ് ഫാസിൽ തിരിച്ചുവരവ് നടത്തിയത്.

Advertisements

ഇപ്പോഴിതാ താൻ ഏറ്റവും ഇഷ്ടപ്പെടുന്ന രണ്ട് സൂപ്പർ താര സിനിമകളെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ഫഹദ് ഫാസിൽ. മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിയുടെയും, മോഹൻലാലിന്റെയും ഇഷ്ട സിനിമകളെക്കുറിച്ചാണ് ഫഹദ് ഫാസിലിന്റെ തുറന്നു പറച്ചിൽ.

ആറാം തമ്പുരാനും ന്യൂഡൽഹിയുമാണ് സൂപ്പർതാര സിനിമകളിൽ ഏറെ ഇഷ്ടപ്പെടുന്നതെന്നും ആറാം തമ്പുരാൻ തിയേറ്ററിൽ പോയി കയ്യടിച്ച് കണ്ട സിനിമയാണെന്നും ഫഹദ് പറയുന്നു. എന്നാൽ ന്യൂഡൽഹി തിയേറ്ററിൽ പോയി കാണാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ലെന്നും ഫഹദ് ഫാസിൽ പറയുന്നു.

പക്ഷേ ടിവിയിൽ എപ്പോൾ കണ്ടാലും അറിയാതെ കയ്യടിച്ച് പോകുന്ന മമ്മൂട്ടി ക്ലാസിക്കാണ് ന്യൂഡൽഹിയെന്നും ഫഹദ് പങ്കുവയ്ക്കുന്നു. ജോഷി ഡെന്നിസ് ജോസഫ് ടീമിന്റെ മമ്മൂട്ടി ചിത്രം ന്യൂഡൽഹി കലാതീതമായി ചർച്ച ചെയ്യപ്പെടുന്ന കരുത്തുറ്റ സിനിമയാണ്.

മമ്മൂട്ടിയെ സൂപ്പർതാര പദവിയിലേക്ക് എടുത്തുയർത്തിയ ചിത്രത്തിന് ഇന്നത്തെ യുവനടന്മാർക്കിടയിൽ വലിയ ഫാൻ ഫോളോവേഴ്‌സുണ്ട്. ഫഹദിന് പുറമേ നിരവധി യുവതാരനിര ന്യൂഡൽഹി എന്ന ചിത്രത്തിന്റെ ആരാധകരാണ്. അത് പോലെ മോഹൻലാലിന്റെ ആറാം തമ്പുരാൻ എന്ന ചിത്രത്തിനും സിനിമയ്ക്കകത്തും പുറത്തും ആരാധകർ ഒരുപാടുണ്ട്.

Advertisement