ബാലതാരമായി മിനിസ്ക്രീനിലെത്തി അവിടെ നിന്നും സിനിമാ അഭിനയരംഗത്തേക്ക് എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്. മികച്ച ഒരു നർത്തകി കൂടിയായി നമിത വേളാങ്കണ്ണിമാതാവ് എന്ന പരമ്പരയിലൂടെ യാണ് ടെലിവിഷനിൽ എത്തിയത്.
അന്തരിച്ചി പ്രമുഖ സംവിധാനയകൻ രാജേഷ് പിള്ളയുടെ ക്ലാസ്സിക് ഹിറ്റ് മൂവി ട്രാഫിക്കിലൂടെ ആയിരുന്നു നടി സിനിമയിൽ എത്തിയത്. ആ ചിത്രത്തിൽ റഹ്മാന്റെ മകളുടെ വേഷത്തിൽ എത്തിയ നമിത പിന്നീട് സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങൾ എന്ന സിനിമയിൽ നിവിൻ പോളിയുടെ നായികയായി എത്തി.
തുടർന്ന് മലാളത്തിന് പിന്നാലെ തെന്നിന്ത്യൻ ഭാഷകളിലേക്കും നടി ചേക്കേറിയിരുന്നു. നിരവധി ആരാധകരുള്ള നടി ഇപ്പോഴിതാ തനിക്ക് ഒരുപാട് ഹേറ്റേഴ്സ് ഉണ്ടെന്നും തുറന്നു പറയുകയാണ്. സ്വന്തം ജീവിതത്തിലെ നിരാശ മറ്റുള്ളവർക്കു മേൽ തീർക്കുന്നവരെ ആണ് കമന്റ് ബോക്സുകളിൽ കാണാനാവുക എന്നും നടി പറയുന്നു.
അധികം സിനിമയൊന്നും ചെയ്യാത്ത തനിക്ക് ജീവിക്കാൻ എവിടെ നിന്നാണ് കാശ് എന്നുള്ള കമന്റുകളും വരാറുണ്ട്. അത് താൻ മറക്കില്ല എന്നുമാണ് നമിത പ്രമോദ് പറയുന്നത്. തനിക്ക് ഇഷ്ടം പോലെ ഹേറ്റേഴ് ഉണ്ട്, എല്ലാവരെയും കാറ്റഗറൈസ് ചെയ്യാൻ പറ്റില്ല.
എന്ത് പറഞ്ഞാലും നമ്മുടെ വീഡിയോസിന്റെ താഴെ മോശമായി കമന്റ് ചെയ്യുന്നവരുണ്ട്. ചില കമന്റുകൾ ഇവൾ ജീവിച്ചിരിപ്പുണ്ടോ, ഇവൾക്ക് ഇപ്പോൾ എന്താ പണി എന്നുള്ള രീതിയിലാണ്. അതിൽ ഒരു കമന്റ് താൻ ഇപ്പോഴും ഓർക്കുന്നുണ്ട്. നമിത കരിയറിൽ ഒരുപാട് സിനിമകൾ ഒന്നും ചെയ്തിട്ടില്ലല്ലോ, എവിടെ നിന്നാണ് ജീവിക്കാൻ കാശ് കിട്ടുന്നത് എന്നായിരുന്നു ആ കമന്റ്.
തന്റെ ലൈഫിൽ സിനിമ മാത്രമല്ല ഉള്ളത്, തനിക്ക് അച്ഛനുണ്ട് അമ്മയുണ്ട് അങ്ങനെ ഒരുപാട് സ്ഥലത്ത് നിന്നും വരുമാനമുണ്ട്. സിനിമയിൽ നിന്നും മാത്രമല്ല തനിക്ക് വരുമാനം കിട്ടുന്നത്. നല്ല രീതിയിൽ കമന്റ് ചെയ്യുന്നവരുമുണ്ട് ഇതേ രീതിയിൽ മോശമായി കമന്റ് ചെയ്യുന്നവരുമുണ്ട്.
അവരുടെ ലൈഫിൽ കുറേ മോശം അനുഭവമുണ്ടാകാം അതിന്റെ പേരിൽ ഫ്രസ്ട്രേറ്റഡ് ആയി ബാക്കിയുള്ളവരുടെ മേലേക്ക് തീർക്കുന്ന ഒരുപാട് ആളുകളുമുണ്ട്. സോഷ്യൽ മീഡിയയിലെ പല കമന്റുകളും ഫേക്ക് ഐഡന്റിറ്റിയിൽ നിന്നാണ് വരുന്നത്.
സ്വന്തം പേര് പോലും വെളിപ്പെടുത്താൻ ധൈര്യമുണ്ടാകില്ല. പിന്നെ താൻ അത് ശ്രദ്ധിക്കാതെ വിടുന്നതാണ്. പേഴ്സണൽ മെസേജ് അയക്കുന്നവർ ഇപ്പോൾ വളരെ കുറവാണ് എന്നാണ് നമിത പറയുന്നത്. അതേ സമയം നമിത നായകയായി എത്തിയ ഏറ്റവും പുതിയ ചിത്രം ഈശോ തകർപ്പൻ അഭിപ്രായമാണ് നേടിയെടുക്കുന്നത്.
നാദിർഷ സംവിധാനം ചെയ്ത ഈ സിനിമ ഒടിടിയിൽ ആണ് റിലീസ് ചെയ്തത്. ജയസൂര്യ ആണ് സിനിമയിൽ നായകൻ ആയി എത്തുന്നത്. ഈ സിനിമയുടെ പേരിനെ ചൊല്ലി നേരത്തെ ചില വിവാദങ്ങൾ ഒക്കെ ഉണ്ടായിരുന്നു എങ്കിലും അതിലൊന്നും യാതൊരു കഴമ്പുമില്ലെന്ന് സിനിമ പുറത്തിറങ്ങയതോടെ വ്യക്തമായിരുന്നു.