ഞങ്ങൾ റൂമിലേക്ക് വരട്ടേ എന്നാണ് അവർ ചോദിക്കുന്നത്, ജോലിക്കായി ദുബായിൽ പോയപ്പോൾ ഉണ്ടായ ഞെട്ടിക്കുന്ന അനുഭവം പറഞ്ഞ് സൂര്യ ജെ മേനോൻ

1035

ഏതാനം വർഷങ്ങളായി മോഡലിങ്ങും അഭിനയവും ഒക്കെയായി മലയാളകളുടെ ഇടയിൽ സജീവമായിരിക്കുന്ന താരമാണ് സൂര്യ ജെ മേനോൻ. മോഡലിങ്ങിന് ഒപ്പം സിനിമകളിൽ ഒക്ക ചെറിയ വേഷങ്ങളും ചെയ്തിരുന്നു സൂര്യ മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിൽ എത്തിയതോടെ ആണ് ആരാധകർക്ക് പ്രിയങ്കിരയായി മാറിയത്.

ബിഗ് ബോസ് മലയാളം മൂന്നാം സീസണിൽ ആയിരുന്നു സൂര്യ ജെ മേനോൻ മൽസരാർത്ഥി ആയി എത്തിയത്. ഈ സീസണിന്റെ അവസാനം വരെയും താരം ഹൗസിനുള്ളിൽ പിടിച്ച് നിന്നിരുന്നു. അടുത്തിടെ ഫ്‌ളവേഴസ് ചാനലിലെ ഒരു കോടി എന്ന ഷോയിൽ പങ്കെടുത്ത് താരം പറഞ്ഞ് കാര്യങ്ങൾ ആണ് ഇപ്പോൾ വൈറലായി മാറുന്നത്.

Advertisements

Also Read
എന്നെ മോളു എന്നാണ് ദിലീപേട്ടൻ വിളിക്കാറ്, ദേഷ്യപ്പെട്ട് ഞാൻ ഇതുവരെ കണ്ടിട്ടേയില്ല; വെളിപ്പെടുത്തലുമായി നിക്കി ഗൽറാണി

അത്ര സുഖകരം ആയിരുന്നില്ല താൻ കടന്ന് വന്ന ജീവിതം എന്നും പല പ്രതിസന്ധികൾ വന്നപ്പോഴും തളർന്ന് പോയിട്ടുണ്ട് എന്നുമാണ് നടി ഒരുകോടിയൽ പങ്കെടുത്തപ്പോൾ പറഞ്ഞത്. താൻ ജോലിക്കായി ദുബായിൽ പോയപ്പോൾ ഉണ്ടായ ഞെട്ടിക്കുന്ന അനുഭവത്തെ കുറിച്ചപം സൂര്യ ജെ മേനോൻ തുറന്നു പറഞ്ഞിരുന്നു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

ആർജെ ആയിട്ടാണ് ദുബായിൽ ജോലിക്ക് പോയത്, ഒന്നര വർഷത്തോളം അവിടെ ഉണ്ടായിരുന്നു. അന്ന് എഫ്എമ്മിൽ അറിയപ്പെട്ടിരുന്നത് സൂര്യ കിരൺ എന്ന പേരിലാണ്. അത്യാവശ്യം നല്ല ശമ്പളം ഒക്കെ അവിടെ കിട്ടിയിരുന്നു, പക്ഷേ അമ്മയ്ക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ വന്നതോടെ ആ ജോലി നിർത്തി വരേണ്ടി വന്നു.

പിന്നീട് ടൂറിസം മാനേജരായി വീണ്ടും ദുബായിലേക്ക് തന്നെ പോയി, അവിടെയും കുറച്ച് നാൾ വർക്ക് ചെയ്തു. പിന്നീട് ഇൻഷൂറൻസിലും ജോലി ചെയ്തിരുന്നു. ദുബായിൽ ആദ്യം പോയപ്പോൾ സ്വർഗത്തിലോ, അതോ സ്വപ്നത്തിലോ എന്ന പാട്ട് പാടി നടന്നത് പോലെ ആയിരുന്നു.

നല്ലൊരു അപ്പാർട്ട്മെന്റിൽ സിംഗിൾ റൂമൊക്കെ കിട്ടി, ആഡംബരത്തോട് കൂടിയാണ് ജീവിച്ചത്. പക്ഷേ കുറച്ചുനാൾ കഴിഞ്ഞപ്പോഴെക്കും ജോലി പ്രതിസന്ധിയിൽ ആയി. അവിടുത്തെ ഓഫീസ് വരെ പൂട്ടേണ്ട സാഹചര്യമായി. അതോടെ അവിടുന്ന് മാറി, പിന്നെ തെരുവ് ഏരിയ എന്നൊക്കെ പറയുന്ന സ്ഥലത്തേക്കാണ് പോയത്.

അവിടെ പാവപ്പെട്ടവർ ഒക്കെയാണ് കൂടുതലായും താമസിക്കുന്നത്, ശമ്പളത്തിന്റെ പ്രശ്നം കൊണ്ടാണ് അങ്ങോട്ട് മാറേണ്ടി വന്നത്, ഭക്ഷണം കഴിക്കാൻ പോലും പറ്റാതെ വന്നിട്ടുണ്ട്. ഇടയ്ക്ക് ബിൽ അടക്കാൻ പറ്റാതെ വരുമ്പോൾ ഉടമസ്ഥന്മാർ വിളിക്കും. എന്നിട്ട് ഞങ്ങൾ റൂമിലേക്ക് വരട്ടേ, ഭക്ഷണം റെഡിയാക്കി വെച്ചോ എന്നൊക്കെ പറയും.

Also Read
അച്ഛനാണ് പാട്ട് പഠിപ്പിച്ചത്, എന്റെ മൂന്നാമത്തെ വയസ്സിലായിരുന്നു വാഹാനാപകടത്തില്‍ അച്ഛന്‍ മരിച്ചത്, വേദനയോടെ അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് വാനമ്പാടിയിലെ അനുമോള്‍

അങ്ങനെയുള്ള ഭീഷണികൾ ഒക്കെ നേരിടേണ്ടി വന്നിരുന്നു, പിന്നെ ഗതിക്കെട്ട അവസ്ഥ വന്നപ്പോഴാണ് അമ്മയോട് വിളിച്ചിട്ട് ഇവിടെ നിൽക്കാൻ പറ്റില്ലെന്നും തിരിച്ച് വരണമെന്നും പറഞ്ഞതെന്നും സൂര്യ ജെ മേനോൻ വ്യക്തമാക്കുന്നു.

Advertisement