അതി സുന്ദരിയായി താലി അണിഞ്ഞ ചിത്രങ്ങളുമായി അമൃത നായർ; ആരുമറിയാതെ വിവാഹിതായയോ എന്ന് ആരാധകർ

73

മിനിസ്‌ക്രീൻ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയിൽ. ഇപ്പോൾ ടിആർപി റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നതും ഈ പരനവപരയാണ്.

ഈ സീരിയൽ സൂപ്പർഹിറ്റായത് പോലെ അതിലെ താരങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. മുൻപ് പല തവണ ഈ സീരിയലിലെ കേന്ദ്ര കഥാപാത്രം അവതരിപ്പിച്ചിരുന്ന താരങ്ങൾ പിന്മാറി പുതിയ താരങ്ങൾ വന്നിട്ടുണ്ട്. ഏറ്റവുമൊടുവിൽ ശീതളായി അഭിനയിച്ചിരുന്ന നടി അമൃത നായർ മാറി പകരം മറ്റൊരു നടിയാണ് ആ വേഷം ചെയ്യാൻ എത്തിയിരിക്കുന്നത്.

Advertisements

അന്ന് മുതൽ അമൃതയ്ക്ക് എന്ത് പറ്റിയെന്ന് അന്വേഷിക്കുകയാണ് ആരാധകർ. കുടുംബവിളക്കിലേക്ക് എത്തിയതിന് ശേഷമാണ് അമൃത നായർ ശ്രദ്ധിക്കപ്പെടുന്നത്. സീരിയലിന്റെ ലൊക്കേഷനിൽ സഹതാരങ്ങൾക്കൊപ്പം അത്രയും സന്തോഷത്തിൽ ആായിരുന്നെങ്കിലും നടിയുടെ പെട്ടെന്നുള്ള പിന്മാറ്റം എല്ലാവരെയും നിരാശയിലാക്കി.

Also Read
ഫെമിനിസ്റ്റ് ആയത് കൊണ്ടാണോ ഭർത്താവിന്റെ പേര് ചേർക്കാത്തതെന്ന് ചോദ്യം, അദ്ദേഹത്തിന് താല്പര്യം ഇല്ലാത്തത് കൊണ്ടാണെന്ന് ദേവി ചന്ദന

എന്നാൽ അമൃത തന്റെ വിവാഹവുമായി ബന്ധപ്പെട്ട് മാറിയതായിരുന്നോ എന്ന സംശയങ്ങൾ ഇപ്പോൾ ഉയർന്ന് വരികയാണ്. നടി വിവാഹിതയായെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള ചില ഫോട്ടോസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

എന്നാൽ അമൃതയിപ്പോൾ വിവാഹിതയായോ എന്ന സംശയമാണ് ചിലർ മുന്നോട്ട് വെക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇൻസ്റ്റാഗ്രാമിലൂടെ അമൃത പങ്കുവെച്ച ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് കഴുത്തിൽ കിടക്കുന്ന താലിയാണ്. ഒന്നിലധികം ചിത്രങ്ങളിൽ അമൃതയുടെ കഴുത്തിലെ താലി കാണാം.

ഇതോടെയാണ് ചില ചോദ്യങ്ങൾ ഉയർന്ന് വന്നത്. അമൃതയുടെ വിവാഹം കഴിഞ്ഞോ കഴുത്തിൽ താലി കാണുന്നുണ്ടല്ലോ എന്ന ചോദ്യങ്ങളാണ് അമൃതയുടെ ഫോട്ടോസിന് താഴെ വരുന്നത്. എന്നാൽ ഹാദിയ ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോസാണിതെന്ന് നടി സൂചിപ്പിച്ചതും ചിലർ ചൂണ്ടി കാണിക്കുന്നു.

അമൃത അഭിനയിക്കുന്ന പുതിയ പുരമ്പരയാണ് ഹാദിയ. ഈ പരമ്പരയിൽ നടി വിവാഹിതയുടെ വേഷമായിരിക്കും അവതരിപ്പിക്കുന്നതെന്നാണ് അറിയുന്നത്. അതുകൊണ്ടാവാം താലി അണിഞ്ഞുള്ള ചിത്രങ്ങൾ പുറത്ത് വിട്ടത്. നിലവിൽ തനിക്ക് ആരുമായിട്ടും പ്രണയമൊന്നുമില്ലെന്ന് മുൻപ് അമൃത പറഞ്ഞിരുന്നു.

അങ്ങനെ ഉണ്ടെങ്കിൽ തീർച്ചയായും ആരാധകരോട് പറയുമെന്നും നടി സൂചിപ്പിച്ചിട്ടുണ്ട്. എന്തായാലും വിവാഹം കഴിഞ്ഞെങ്കിൽ മറ്റെന്തെങ്കിലും അടയാളങ്ങൾ കൂടി നടി കാണിക്കുമായിരുന്നു. അല്ലെങ്കിൽ ആരാധകരുടെ ചോദ്യത്തിന് മറുപടിയെങ്കിലും പറയുമായിരുന്നു എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ഉയർന്ന് വരുന്നത്.

Also Read
സച്ചിന്റെ മകളും കാർത്തിക് ആര്യനും പ്രണയത്തിലെന്ന് റിപ്പോർട്ടുകൾ, ഗോസിപ്പ് കോളങ്ങളിലെ കണ്ടെത്തൽ ഇങ്ങനെ

Advertisement