പുതിയ കൂട്ടുകാർക്ക് ഒപ്പമുള്ള ചിത്രവുമായി മീനാക്ഷി, ഇതാണോ ഉറ്റ സുഹൃത്തുക്കൾ എന്ന് ആരാധകർ, താരപുത്രിയുടെ ചിത്രം വൈറൽ

289

മലയാളത്തിന്റെ ജനപ്രിയനായകൻ ദിലീപിന്റെയും ലേഡി സൂപ്പർതാരം മഞ്ജു വാര്യരുടെയും മകളാണ് മീനാക്ഷി ദിലീപ്. ദിലീപും മഞ്ജു വാര്യരും പിരിഞ്ഞതോടെ മീനാക്ഷി ദിലീപിന് ഒപ്പമാണ് ഉള്ളത്. ചെന്നൈയിൽ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി സോഷ്യൽ മീഡിയകളിൽ ഇപ്പോൾ തിളങ്ങി നിൽക്കുുകയാണ്.

ടിക് ടോക്ക് വീഡിയോയിലൂടെ അഭിനയ മികവും മീനാക്ഷി തെളിയിച്ചിരുന്നു. നൃത്തത്തിലും ഏറെ തൽപരയാണ് താരപുത്രി. മീനാക്ഷി സോഷ്യൽ മീഡിയകളിൽ സജീവമായി ഇടപെടാൻ തുടങ്ങിയിട്ട് അധിക കാലം ആയിട്ടില്ല. ഡാൻസ് വീഡിയോകളും ചിത്രങ്ങളുമാണ് മീനാക്ഷി പങ്കുവെയ്ക്കാറുള്ളത്. ഇപ്പോൾ ഐ മീനാക്ഷി എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ സജീവമാണ് താരപുത്രി.

Advertisements

എന്നാൽ മീനാക്ഷി പങ്കുവെച്ചില്ലെങ്കിലും താരപുത്രിയുടെ പുതിയ ചിത്രങ്ങളും വീഡിയോകളുമൊക്കെ ഫാൻസ് ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇടയ്ക്ക് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ചില നൃത്ത വീഡിയോകൾ മീനാക്ഷി പങ്കുവെയ്ക്കാറുമുണ്ട്.

Also Read
ബാൽക്കണിയിൽ ടോപ് ലെസ് ആയി നിന്ന് വെയിൽ കാഞ്ഞ് താരസുന്ദരി: ഫുൾ ചിത്രം കണ്ട് കണ്ണുതള്ളി ആരാധകർ, ഫോട്ടോകൾ വൈറൽ

ഇപ്പോഴിതാ മീനാക്ഷിയുടെ പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് കൂട്ടുകാരികൾക്ക് ഒപ്പം ചിരിച്ച് നിൽക്കുന്ന മീനാക്ഷിയുടെ ചിത്രമാണ്. മീനാക്ഷിയുടെ കൂടെയുള്ളവർ ആരാണെന്നായിരുന്നു ആരാധകരുടെ ചോദ്യം. അതീവ സന്തോഷത്തോടെ ചിരിച്ച് നിൽക്കുന്ന മൂന്ന് പേരെയാണ് ചിത്രത്തിൽ കാണുന്നത്.

ഏതാഘോഷമാണ് ഇതെന്നും ആരാധകരുടെ ഭാഗത്തു നിന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്. മീനൂട്ടി ലേറ്റസ്റ്റ് എന്ന ക്യാപ്ഷനോടെയായാണ് ചിത്രം പ്രചരിക്കുന്നത്. ചെന്നൈയിൽ എംബിബിഎസ് പഠനത്തിലാണ് താരപുത്രി. ചെന്നൈയിലെ കൂട്ടുകാരാണോ ഇതെന്നുള്ള ചോദ്യങ്ങളും എത്തുന്നുണ്ട്. പതിവ് പോലെ തന്നെ മീനൂട്ടിയുടെ ക്യൂട്ട് ചിരി ഈ ഫോട്ടോയിലും കാണാം.

മുടിയഴിച്ചിട്ട് ചിരിച്ച മുഖത്തോടെയാണ് മീനൂട്ടി ചിത്രത്തിന് പോസ് ചെയ്തത്. അതേ സമയം നടി നമിതയ്ക്കും നാദിർഷയുടെ മകൾ ആയിഷയ്ക്കും ഒപ്പമുള്ള മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോയും നേരത്തെ വൈറലായി മാറിയിരുന്നു.

Also Read
എന്റെ കൊച്ചുമോൾ എന്റെ ഫസ്റ്റ് നൈറ്റ് കാണാൻ വന്നിട്ടുണ്ടെന്ന് അമ്മ പറഞ്ഞു:വെളിപ്പെടുത്തലുമായി മേനക

Advertisement