സച്ചിന്റെ മകളും കാർത്തിക് ആര്യനും പ്രണയത്തിലെന്ന് റിപ്പോർട്ടുകൾ, ഗോസിപ്പ് കോളങ്ങളിലെ കണ്ടെത്തൽ ഇങ്ങനെ

511

കാലങ്ങളായി തമ്മിൽ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന മേഘലയാണ് ക്രിക്കറ്റും ബോളിവുഡും. ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം നിരവധിയാണ് നടക്കുന്നത്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ബോളിവുഡിലെ സൂപ്പർ നായിക അനുഷ്‌ക ശർമ വരെ നീണ്ടു നിൽക്കുന്ന ബോളിവുഡ് ക്രിക്കറ്റ് ജോഡികളുണ്ട്.

ഇപ്പോഴിതാ പുതിയൊരു ഗോസിപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്.
ബോളിവുഡിലെ ചോക്ലേറ്റ് ബോയ് ആണ് കാർത്തിക് ആര്യൻ. ഇതിനോടകം പല നടിമാരുടെ പേരിന് ഒപ്പവും കാർത്തിക്കിന്റെ പേര് ചേർത്ത് ഗോസിപ്പുകൾ പ്രചരിച്ചു കഴിഞ്ഞു.

Advertisements

സെയ്ഫ് അലിഖാന്റേയും അമൃത സിംഗിന്റേയും മകളും ബോളിവുഡിലെ യുവനടിയുമായ സാറ അലി ഖാനും ശ്രീദേവിയുടേയും ബോണി കപൂറിന്റേയും മകളും യുവനടിയുമായ ജാൻവി കപൂറുമൊക്കെ ഇങ്ങനെ കാർത്തിക്കിന്റെ പേരിനൊപ്പം ചേർത്തു വായിക്കപ്പെട്ട പേരുകൾ.

Also Read
പുതിയ കൂട്ടുകാർക്ക് ഒപ്പമുള്ള ചിത്രവുമായി മീനാക്ഷി, ഇതാണോ ഉറ്റ സുഹൃത്തുക്കൾ എന്ന് ആരാധകർ, താരപുത്രിയുടെ ചിത്രം വൈറൽ

ഇപ്പോഴിതാ കാർത്തിക്കിനെക്കുറിച്ച് പുതിയൊരു ഗോസിപ്പ് ഉയർന്നിരിക്കുകയാണ്. ഇപ്പോൾ കാർത്തിക് ആര്യനൊപ്പം ചേർത്തുവച്ച് ഗോസിപ്പുകളിൽ പ്രചരിക്കുന്നത് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറയുടെ പേരാണ്.

ക്രിക്കറ്റ് ലോകത്തും എന്റർടെയ്ന്റ്‌മെന്റ് ലോകത്തും പ്രശസ്തയായ സാറയുടെ ഇൻസ്റ്റഗ്രാം ചിത്രത്തിന് കാർത്തിക് നൽകിയ കമന്റാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഇതോടെ പുതിയൊരു പ്രണയത്തിനുള്ള സാധ്യത തേടുകയാണ് ഗോസിപ്പ് കോളങ്ങൾ. വിശദമായി വായിക്കാം തുടർന്ന്. ബാൽക്കണിയിൽ നിൽക്കുന്ന തന്റെ മനോഹരമായൊരു ചിത്രമായിരുന്നു സാറ പങ്കുവച്ചിരിക്കുന്നത്.

ചിത്രം സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയായിരുന്നു. പിന്നാലെ കമന്റുകളുമായി ബോളിവുഡ് താരങ്ങളുമെത്തുകയായിരുന്നു. ഓൾ സ്മയിൽസ് ഇൻ ദ സിറ്റി എന്ന അടിക്കുറിപ്പോടെ സാറ പങ്കുവച്ച ചിത്രത്തിന് കാർത്തിക് ആര്യനും ലൈക്ക് ചെയ്തിട്ടുണ്ട്. മൂന്ന് ലക്ഷത്തിലധികം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്.

കാർത്തിക് ആര്യൻ ചിത്രത്തിന് ലൈക്ക് അടിച്ചത് സോഷ്യൽ മീഡിയയിലും ഗോസിപ്പ് കോളങ്ങളിലും ചർച്ചയായി മാറിയിരിക്കുകയാണ്. ഇരുവരും തമ്മിലുള്ള സൗഹൃദം ആണ് എല്ലായിടത്തും ചർച്ചാ വിഷയം.
നേരത്തെ ഇന്ത്യൻ ക്രിക്കറ്റ് താരം ശുബ്മാൻ ഗില്ലും സാറയും തമ്മിൽ പ്രണയത്തിൽ ആണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇരുവരുടേയും കമന്റുകളും ചിത്രങ്ങളുമൊക്കെയായിരുന്നു ഈ പ്രചരണത്തിന്റെ അടിസ്ഥാനം. ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി താരമായി വിലയിരുത്തുന്ന ഗില്ലും സാറയും തമ്മിൽ പ്രണയത്തിലാണെന്ന് പലപ്പോഴായി മാധ്യമങ്ങൾ എഴുതിയിരുന്നു. എന്നാൽ വാർത്തകളോട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓപ്പണറായ ഗില്ലും സാറയും പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

Also Read
ബാൽക്കണിയിൽ ടോപ് ലെസ് ആയി നിന്ന് വെയിൽ കാഞ്ഞ് താരസുന്ദരി: ഫുൾ ചിത്രം കണ്ട് കണ്ണുതള്ളി ആരാധകർ, ഫോട്ടോകൾ വൈറൽ

ഇതിനിടെയാണ് കാർത്തിക് ആര്യനും സാറയും ചർച്ചയായി മാറുന്നത്. നിലവിൽ ലണ്ടനിൽ മെഡിസിൻ പഠിക്കുകയാണ് സാറ. സഹോദരൻ അർജുൻ അച്ഛന്റെ പാതയിലൂടെ ക്രിക്കറ്റ് താരമായി മാറിയപ്പോൾ സാറ ഡോക്ടർ ആവാൻ തീരുമാനിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സാറയ്ക്ക് ഒന്നര മില്യൺ ഫോളോവേഴ്സാണുള്ളത്.

സച്ചിനുമൊത്തുള്ള സാറയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതേസമയം പുതിയ ചിത്രമായ ഫ്രെഡ്ഡിയുടെ ചിത്രീകരണം പൂർത്തിയാക്കി യിരിക്കുകയാണ് കാർത്തിക് ആര്യൻ. അലയ എഫ് ആണ് ചിത്രത്തിലെ നായിക.

റൊമാന്റിക് ത്രില്ലർ ആയ ഫ്രെഡ്ഡി സംവിധാനം ചെയ്തിരിക്കുന്നത് ശശാങ്ക ഗോഷ് ആണ്. നെറ്റ്ഫ്ളിക്സ് ചിത്രമായ ധമാക്കയാണ് കാർത്തിക്കിന്റെ പുതിയ സിനിമ. ഇതിന് പിന്നാലെ നിരവധി സിനിമകളാണ് കാർത്തിക് ആര്യന്റേതായി പുറത്തിറങ്ങാനുള്ളത്.

Advertisement