ഫെമിനിസ്റ്റ് ആയത് കൊണ്ടാണോ ഭർത്താവിന്റെ പേര് ചേർക്കാത്തതെന്ന് ചോദ്യം, അദ്ദേഹത്തിന് താല്പര്യം ഇല്ലാത്തത് കൊണ്ടാണെന്ന് ദേവി ചന്ദന

239

നൃത്തരംഗത്ത് നിന്നും സിനിമാ സീരിയൽ രംഗത്തെത്തി മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയും ആയി മാറിയ താരമാണ് ദേവി ചന്ദന. ടെലിവിഷൻ ചാനലുകളിലെ അടക്കം കോമഡി ഷോകളിലും തിളങ്ങിയ നടി ഗായകനായ കിഷോർ വർമ്മയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ദേവി ചന്ദന. കോമഡി ഷോകളിലൂടെയാണ് ദേവി ചന്ദന പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. തുടർന്ന് മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി താരം തിളങ്ങിനിന്നു. ദീർഘകാലത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ദേവി ചന്ദന ഒഫിഷ്യൽ എന്ന പേരിൽ അടുത്തിടെ നടി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. ഇടയ്ക്ക് വീഡിയോകൾ പങ്കുവെച്ച് നടി എത്താറുമുണ്ട്.

Advertisements

രണ്ടുമാസം പിന്നിടുന്നതേയുള്ളൂ ഇരുവരും യുട്യൂബ് ചാനൽ ആരംഭിച്ചിട്ട്. ചാനൽ ആരംഭിച്ച ശേഷം ആദ്യമായി നടത്തിയ ചോദ്യോത്തര വേളയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത് കെവി ജംഗ്ഷൻ എന്ന പേരിൽ ഒരു അഭിമുഖം പോലെയാണ് ഇരുവരും ക്യു ആന്റ് എ ചെയ്തിരിക്കുന്നത്.

Also Read
സച്ചിന്റെ മകളും കാർത്തിക് ആര്യനും പ്രണയത്തിലെന്ന് റിപ്പോർട്ടുകൾ, ഗോസിപ്പ് കോളങ്ങളിലെ കണ്ടെത്തൽ ഇങ്ങനെ

തങ്ങളുടെ വീഡിയോകൾക്ക് ലഭിച്ച കമന്റുകളും പലപ്പോഴായി ആരാധകർ ചോദിച്ച ചോദ്യങ്ങൾക്കും ഉള്ള ഉത്തരവുമാണ് പുതിയ വീഡിയോയിലൂടെ ഇരുവരും മറുപടി നൽകിയിരിക്കുന്നത്. ഭർത്താവിന്റെ പേര് വെക്കാതെ ചാനലിന് സ്വന്തം പേര് മാത്രം നൽകിയത് ഫെമിനിസ്റ്റായത് കൊണ്ടാണോ എന്നായിരുന്നു ഒരു ചോദ്യം. അതിനുള്ള മറുപടി താരം പറഞ്ഞത് ഇങ്ങനെയായിരുന്നു.

ആദ്യ യുട്യൂബ് ചാനലിനെ കുറിച്ച് ചിന്തിച്ചപ്പോൾ ഭർത്താവ് താൽപര്യം കാണിച്ചിരുന്നില്ലെന്നും പിന്നീട് നാലാളുകൾ കണ്ട് തുടങ്ങിയപ്പോൾ അദ്ദേഹവും ഒപ്പം ചേരുകയായിരുന്നുവെന്നുമാണ് നർമ്മം കലർത്തി ദേവി ചന്ദന പറഞ്ഞത്. ഭർത്താവിനെ കുറിച്ച് കൂടി ശ്രദ്ധിച്ച് നന്നായി ഭക്ഷണം നൽകി നോക്കികൂടെ എന്ന ചോദ്യത്തിന് ഭർത്താവ് മനപൂർവം ഭക്ഷണം ഒഴിവാക്കുന്നതാണ് എന്നാണ് ദേവി ചന്ദന മറുപടി നൽകിയിരിക്കുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ ഇരുവരുടേയും മ്യൂസിക്ക് വീഡിയോ മനഹോരമായിരുന്നു എന്നും അവസാനത്തെ ട്വിസ്റ്റ് വല്ലാതെ ഇഷ്ടമായിയെന്ന് നിരവധി കമന്റുകൾ വന്നതിനും താരജോഡികൾ നന്ദി പറഞ്ഞു. വിമർശനങ്ങളെ തമാശയായി പരിഗണിച്ചാണ് ഇരുവരും മറുപടികൾ നൽകിയത്. ദേവി ചന്ദനയുടെ പഴയ തറവാട് വീട് സന്ദർശിച്ചതിന്റെ വീഡിയോയ്ക്കും മികച്ച പ്രതികരണങ്ങൾ ലഭിച്ചിരുന്നു.

സീരിയലുകളിലും സിനിമകളിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരത്തിന്റെ വർക്കൗട്ട് വീഡിയോകളും വലിയ ശ്രദ്ധ നേടിയിരുന്നു. 1999ലാണ് ദേവി ചന്ദനയുടെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കൂടാതെ വിവിധ കോമഡി പരിപാടികളിലൂടെയും ദേവി ചന്ദന ശ്രദ്ധനേടിയിരുന്നു. ഭർത്താവുദ്യോഗം, രാക്ഷസ രാജാവ്, വേഷം, കുട്ടീം കോലും, പോളിടെക്‌നിക്, പഞ്ചവർണതത്ത എന്നിവയാണ് ദേവി ചന്ദനയുടെ പ്രധാന സിനിമകൾ.

Also Read
ബാൽക്കണിയിൽ ടോപ് ലെസ് ആയി നിന്ന് വെയിൽ കാഞ്ഞ് താരസുന്ദരി: ഫുൾ ചിത്രം കണ്ട് കണ്ണുതള്ളി ആരാധകർ, ഫോട്ടോകൾ വൈറൽ

Advertisement