ഒരുകാലത്ത് തെന്നിന്ത്യയിലെ സൂപ്പർനായിക ആയിരുന്നു മേനക സുരേഷ്. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ വേഷമിട്ടിട്ടുള്ള മേനകയ്ക്ക് സിനിമയിൽ സജീവമല്ലെങ്കിലും ഇപ്പോഴും ആരാധകർ ഏറെയാണ്. പ്രമുഖ
നിർമ്മാതാവ് ജി സുരേഷ് കുമാർ ആണ് മേനകയുടെ ഭർത്താവ്.
ഇപ്പോൾ ആരാധകരുടെ പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നാണ് മേനക സുരേഷിന്റേത്. മകൾ കീർത്തി സുരേഷ് തെന്നിന്ത്യയിലെ സൂപ്പർ നായികയാണ്. ഇപ്പോൾ ഇതേ കുടുംബത്തിൽ നിന്നും മറ്റൊരാൾ കൂടി അഭിനയ ലോകത്ത് സജീവമായതിനെ കുറിച്ച് പറയുകയാണ് മേനക.
ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മേനക മനസ് തുറന്നത്. കീർത്തി സിനിമയിൽ അഭിനയിച്ച് തുടങ്ങിയതിന് പിന്നാലെ മേനകയുടെ അമ്മ കൂടി അഭിനയ രംഗത്തേക്ക് എത്തുകയായിരുന്നു. കൊച്ചു മകളുടെ കൂടെ ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് പോയ അമ്മയ്ക്ക് വേണ്ടി പുതിയൊരു കഥാപാത്രം ഉണ്ടാക്കി സിനിമയിൽ അഭിനയിപ്പിച്ചതോടെയാണ് അമ്മ അഭിനേത്രിയായി മാറിയത്.
ഇപ്പോൾ കൊവിഡ് കാരണം പല അവസരങ്ങളും അമ്മ വേണ്ടെന്ന് വെക്കുന്നുണ്ടെന്നാണ് മേനക പറയുന്നത്.
മേനകയുടെ വാക്കുകൾ ഇങ്ങനെ:
ഈ ജീവിതം ഞാൻ ആഗ്രഹിച്ച് വാങ്ങിയതാണ്. കല്യാണം കഴിഞ്ഞ് കുടുംബമായി ജീവിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. ഇപ്പോൾ ഞാൻ വളരെ സന്തോഷവതിയാണ് ജീവിക്കുന്നത്. കീർത്തിയൊക്കെ ജനിച്ച സമയത്ത് ഡാൻസ് പ്രാക്ടീസൊക്കെ ചെയ്യാൻ പോയിട്ടുണ്ട്. പിന്നെ പെയിന്റിങ്ങിനൊക്കെ താൻ സമയം കണ്ടെത്തുമായിരുന്നു.
അങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്ത് പോന്നു. എന്റെ അമ്മ ന്യൂജനറേഷൻ ലേഡീ ആണ്. തന്റെ കൂടെ കൂട്ടിന് വന്നപ്പോൾ പോലും അമ്മ അഭിനയിച്ചിട്ടില്ല. പക്ഷേ കീർത്തിയുടെ കൂടെ പോയപ്പോൾ അമ്മ അഭിനയിച്ചു. റെമോ എന്ന സിനിമയിൽ അമ്മ കീർത്തിയുടെ കൂടെ പോയി.
ഇത് കണ്ട സംവിധായകൻ കീർത്തിയുടെ അമ്മൂമ്മയായി ഒരു കഥാപാത്രം ഉണ്ടാക്കിയാലോ എന്ന് ചോദിച്ച് അമ്മയ്‌ക്കൊരു വേഷം ഉണ്ടാക്കി കൊടുത്തു. ഒരു ഡയലോഗ് തന്നെ പല വിധത്തിൽ പറയുന്നത് മാത്രമേ അതിലുള്ളു. ചുമ്മ ഇരുന്ന അമ്മയ്ക്ക് അതിലൊരു കഥാപാത്രം കിട്ടി.
ഒടുവിൽ സിനിമ റിലീസ് ചെയ്ത് പുറത്തിറങ്ങിയ ശേഷം കാണാൻ വന്നവരെല്ലാം അമ്മയുടെ ചുറ്റും ആളായിരുന്നു. റെമോ പാട്ടിയെന്ന് പറഞ്ഞ് എല്ലാവരും അമ്മയ്‌ക്കൊപ്പം സെൽഫി എടുക്കാൻ വന്നു. ആ സിനിമയ്ക്ക് ശേഷം എനിക്കൊരു വേഷം ഉണ്ടോന്ന് ചോദിച്ച് നടക്കുകയാണ്. സുരേഷേട്ടനോട് പോലും ചോദിച്ചു. ചാരു ഹാസന്റെ നായികയായി അമ്മ അഭിനയിച്ചു.
അവർ തമ്മിൽ ഇഞ്ചിയിടിപ്പ് അഴകാ എന്ന പാട്ടിൽ ഇരുവരും ഫസ്റ്റ് നൈറ്റ് സീനിലും അഭിനയിച്ചിട്ടുണ്ട്. അത് കാണാൻ കീർത്തി അവിടെ പോയിരുന്നു. ഇതോടെ എന്റെ ഫസ്റ്റ് നൈറ്റ് കാണാൻ എന്റെ കൊച്ചുമോൾ ഇവിടെ വന്നിട്ടുണ്ടെന്ന് അമ്മ പറഞ്ഞ് നടക്കാൻ തുടങ്ങി.
അത് പത്രത്തിലൊക്കെ വാർത്തയായി വരികയും ചെയ്തു. മകൾ കീർത്തി സിനിമയിലേക്ക് എത്തിയതിന് ശേഷം രണ്ട് ഉപദേശമാണ് കൊടുത്തിട്ടുള്ളത്. ഒന്ന് സമയം പാലിക്കുക. രണ്ട് ചെറിയ ആൾ മുതൽ വലിയ ആളുടെ അടുത്തും ഒരുപോലെ പെരുമാറുക എന്നുമാണ് മകളോട് പറഞ്ഞിട്ടുള്ളത്.
അഭിനയം വന്നില്ലെങ്കിലൊന്നും ഒരു പ്രശ്‌നവുമില്ല. മേനകയുടെ മോൾക്ക് അഭിനയം വന്നില്ല അത്രയേ പറയുകയുള്ളു. അവൾക്ക് വിദ്യഭ്യാസമൊക്കെ ഉള്ളത് കൊണ്ട് അതൊന്നും പ്രശ്‌നമില്ല. പക്ഷേ ചീത്തപ്പേര് മാത്രം വാങ്ങരുത്. കാരണം അത് ഞാൻ സമ്പാാദിച്ച് വെച്ചതാണെന്ന് പറഞ്ഞിട്ടുണ്ടെന്നും മേനക വ്യക്തമാക്കുന്നു.