നാല് വർഷമായി ഞാൻ ഡിപ്രഷനിലാണ്: തന്റെ വിഷാദ രോഗത്തെ കുറിച്ച് ആമിർഖാന്റെ മകൾ ഇറാ ഖാൻ

70

ബോളിവുഡിലെ മിസ്റ്റർ പെർഫക്ഷനിസ്റ്റ് എന്നറയപ്പെടുന്ന സൂപ്പർതാരമാണ് ആമിർഖാൻ. മുപ്പത് വർഷത്തോളമായി ബോളിവുഡിൽ നിറഞ്ഞു നിൽത്തുന്ന ആമിറിന് ഇന്ത്യയിൽ മാത്രമല്ല ലോകം മുഴുവൻ ആരാധകരുണ്ട്.

ആമിർഖാനും ആമിൽഖാന്റെകുടുംബവും ഒക്കെ താരത്തെ പോലെ തന്നെ പ്രിയപ്പെട്ടതാണ് ആരാധകർക്ക്.
ഇപ്പോഴിതാ തന്റെ വിഷാദ രോഗത്തെ കുറിച്ച് പറയുകയാണ് ബോളിവുഡ് താരം ആമിർഖാന്റെ മകൾ ഇറാഖാൻ.

Advertisements

കഴിഞ്ഞ നാല് വർഷക്കാലമായി താൻ ഡിപ്രഷനിൽ ആണെന്നാണ് ഇറ പറയുന്നത്. ഇൻസ്റ്റാഗ്രാമിലെ വിഡിയോയിലൂടെയാണ് ഇറ മനസ്സ് തുറക്കുന്നത്. ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ചാണ് ഇറ തന്റെ ഡിപ്രഷനെ കുറിച്ച് സംസാരിക്കുന്നത്.

കഴിഞ്ഞ നാല് വർഷമായി ഡിപ്രഷനിലായിരുന്ന താൻ ഒരു ഡോക്ടറുടെ അടുത്ത് പോയി എന്നും താൻ ക്ലിനിക്കലി ഡിപ്രസ്ഡ് ആണെന്ന് അദ്ദേഹം പറഞ്ഞുവെന്നും ഇറ വ്യക്തമാക്കി.മാനസികാരോഗ്യത്തെ സംബന്ധിച്ച് എന്തെങ്കിലും ചെയ്യണമെന്ന് കഴിഞ്ഞ ഒരു വർഷത്തോളമായി ആഗ്രഹിക്കുന്നു എന്നാൽ എന്തു ചെയ്യാനാകുമെന്ന് അറിയില്ലായിരുന്നു.

എല്ലാവരെയും താൻ പുതിയൊരു യാത്രയിലേക്ക് കൊണ്ടുപോവുകയാണെന്നും അത് തന്റെ യാത്ര ആണെന്നും ഇറ വ്യക്തമാക്കി. ഇതിലൂടെ നമുക്ക് നമ്മുടെ മാനസികാരോഗ്യത്തെ കുറിച്ച് കൂടുതൽ മനസിലാക്കാനും ഡിപ്രഷൻ എന്തെന്ന് അറിയാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇറ പറയുന്നു.

നമുക്ക് സംസാരിച്ച് തുടങ്ങാം എന്ന കുറിപ്പോട് കൂടിയാണ് ഇറ തന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആമിർ ഖാൻ റീന ദത്ത ദമ്പതികളുടെ ഇളയ പുത്രിയാണ് ഇറ. അഭിനയത്തേക്കാൾ സിനിമയുടെ പിന്നണി പ്രവർത്തനങ്ങളോടാണ് ഇറയ്ക്ക് താൽപര്യം.

മിഡിയ എന്ന പേരിൽ ഒരു നാടകം ഇറ സംവിധാനം ചെയ്തിരുന്നു. മികച്ച അഭിപ്രായമായിരുന്നു നാടക പ്രേമികളുടെ ഇടയിൽ നിന്നും ഈ നാടകത്തിന് ലഭിച്ചത്.

Advertisement