മകനെ വെല്ലുന്ന അപ്പനും പിന്നെ മറ്റൊരാളും: മണിക്കൂറുകൾക്കകം കൊടുങ്കാറ്റായി ‘ബിഗിലി’ന്റെ ട്രെയിലർ ഈ ദീപാവലി അണ്ണനും പിള്ളേരും എടുത്തെന്ന് ആരാധകർ

28

തമിഴകത്തിന്റെ ദളപതി വിജയ് നായകനാകുന്ന ‘ബിഗിലി’ന്റെ ട്രെയിലർ ഏറ്റെടുത്ത് ആരാധകർ. ചുരുങ്ങിയ സമയം കൊണ്ട് റെക്കോർഡ് ആളുകളാണ് ട്രെയിലർ കണ്ടിരിക്കുന്നത്. വിജയിയുടെ മരണമാസ് ഡയലോഗുകളും ആക്ഷൻ രംഗങ്ങളും ഫുട്ബോൾ പശ്ചാത്തലവും കൂടി ബോക്സോഫീസ് ഇളക്കി മറിക്കുന്ന ചേരുവകളെല്ലാം ട്രെയിലറിലുണ്ട്. ”അങ്ങനെ ഈ ദീപാവലി അണ്ണനും പിള്ളേരും എടുത്തു”, ”ആവർത്തിച്ച് കണ്ടു കൊണ്ടിരിക്കുകയാണ്, സിനിമക്കായി കാത്തിരിക്കാനാവുന്നില്ല”, ”കടവുളേ വേറെ ലെവൽ ആയിരുക്ക്”, ”വെറിത്തനം”, ”അറ്റലീ മാജിക്” എന്നിങ്ങനെ നിരവധി കമന്റുകളുമായാണ് ആരാധകർ എത്തിയിരിക്കുന്നത്.

വിജയ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്. അറ്റലീ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എ ആർ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. ബോളിവുഡ് താരം ജാക്കി ഷ്രോഫും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ഈ ട്രൈലെർ ഇപ്പോൾ വമ്പൻ സ്വീകരണം ആണ് നേടിയെടുക്കുന്നത്.

Advertisements

വിജയ് ആരാധകരേയും മറ്റു സിനിമാ പ്രേമികളേയും ഒരു പോലെ ആവേശം കൊള്ളിക്കുന്ന മാസ്സ് ട്രൈലെർ ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ആറ്റ്‌ലി രചിച്ചു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ദീപാവലിക്ക് ആണ് റിലീസ് ചെയ്യാൻ പോകുന്നത്. എന്നാൽ ഈ ട്രൈലെർ കണ്ടപ്പോൾ മുതൽ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം ഈ സിനിമയിൽ വിജയ് എത്തുന്നത് മൂന്നു വേഷങ്ങളിൽ ആണോ എന്നാണ്.

മൂന്നു ഗെറ്റപ്പുകളിൽ ആയാണ് ദളപതി വിജയ് ഈ ട്രൈലെറിൽ പ്രത്യക്ഷപ്പെടുന്നത്. മൈക്കൽ എന്ന വൃദ്ധ കഥാപാത്രം ആയും ബിഗിൽ എന്ന ഫുട്‌ബോൾ കളിക്കാരൻ ആയും പ്രത്യക്ഷപ്പെടുന്നത് കൂടാതെ മറ്റൊരു ഗെറ്റപ്പിലും വിജയിനെ ഈ ട്രൈലെറിൽ കാണിക്കുന്നത് ആണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കുന്നതു. ആറ്റ്‌ലി ദളപതി വിജയ്യെ നായകനാക്കി ഒരുക്കിയ മൂന്നാമത്തെ ചിത്രമാണ് ഇത്. ആദ്യ ചിത്രം തെരിയിൽ വിജയ്ക്ക് രണ്ടു ഗെറ്റപ്പ് ഉള്ള ഒരു റോൾ ആയിരുന്നു എങ്കിൽ രണ്ടാം ചിത്രമായ മെർസലിൽ വിജയ് ചെയ്തത് മൂന്നു റോൾ ആയിരുന്നു. ഇനി ബിഗിലിൽ ആറ്റ്‌ലി എന്ത് സർപ്രൈസ് ആണ് ഒരുക്കി വെച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിൽ ആണ് പ്രേക്ഷകർ.

സ്ത്രീകളുടെ ഫുട്‌ബോൾ ടീമിന്റെ പശ്ചാത്തലത്തിൽ ആണ് കഥ നടക്കുന്നത് എന്ന സൂചന ട്രൈലെർ തരുന്നുണ്ട് എങ്കിലും വിജയ് ഫുട്‌ബോൾ കളിക്കുന്ന രംഗങ്ങളും ട്രൈലെറിൽ ഉണ്ട്. ഫുട്‌ബോൾ ടീം കോച്ച് ആയും വിജയ്യെ കാണിക്കുന്ന ഈ ട്രൈലെറിൽ ആക്ഷനും കിടിലൻ ഡയലോഗുകളും നിറച്ചു ആരാധകരെ കോരിത്തരിപ്പിച്ചിട്ടുണ്ട് അണിയറ പ്രവർത്തകർ. എ ആർ റഹ്മാൻ സംഗീതം ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് എ ജി എസ് എന്റെർറ്റൈന്മെന്റ്‌സ് ആണ്. ബോളിവുഡ് താരം ജാക്കി ഷറോഫും പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻ താര ആണ് വിജയ്യുടെ നായികാ വേഷത്തിൽ എത്തുന്നത്. വിവേക്, യോഗി ബാബു എന്നിവരെയും ട്രൈലറിൽ കാണാൻ സാധിക്കും.

Advertisement