കാണാമറയത്ത് എന്ന സൂപ്പർഹിറ്റ് സിനിമ റീമേക്ക് ചെയ്യപ്പെടുന്നു എന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഐവി ശശി സംവിധാനം ചെയ്ത സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് പത്മരാജൻ ആയിരുന്നു. മമ്മൂട്ടിക്കൊപ്പം ശോഭനയും റഹ്മാനുമാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വൻ വിജയമായിരുന്നു ഈ ചിത്രം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടി. പത്മരാജന്റെ മകൻ അനന്ദ പത്മരാജനാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ കാണാമറയത്ത് എന്ന ചിത്രം റീമേക്ക് ചെയ്യപ്പെടുന്നതിനെ കുറിച്ചുള്ള വിശദീകരണങ്ങൾ നൽകിയത്.
അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:
ഇന്നലെ എന്റെ ഒരു കസിൻ സിസ്റ്റർ വാട്സാപ്പിൽ ചോദിച്ചു. എന്തു കൊണ്ട് കാണാമറയത്ത് റിമേക്ക് ചെയ്തു കൂടാ? മമ്മൂട്ടി. ശോഭന കഥാപാത്രങ്ങൾ ആര് ചെയ്യും. ഒരു കൗതുകത്തിന് ഞാൻ കുറിച്ചു .
ഫഹദ് ,റെജീഷ വിജയൻ അല്ലെങ്കിൽ ഫഹദ് , നസ്റിയ .അപ്പോൾ കഥാ സാമ്യമില്ലെങ്കിലും സമാനമായ നിഷ്‌കളങ്കരായ ചില കഥാപാത്രങ്ങളിലേക്കു മനസ്സു പോയി .ഷെർളിയുടെ അതേ ചപലതയുമായി പിണങ്ങിക്കളിക്കുന്ന ഓം ശാന്തി ഓശാന, ബാംഗ്ളൂർ ഡേയ്സ്, എന്ന ചിത്രങ്ങളിലെ നായികമാർ .( നസ്റിയ) ഞാൻ ചുമ്മാ കാട് കയറി ചിന്തിച്ചു .റോയ് തോമസായി ചില സാധുതകൾ. ബിജു മേനോൻ ജോജു മാള കുറേ കൂടി ഒരു ക്ളാസ്സി, ഹിന്ദുസ്ഥാനി സംഗീതം പശ്ചാത്തലത്തിൻ മുരളി(ഗോപി) ?
മനസ്സ് അപ്പോൾ പുതിയ മേച്ചിൽവാടികൾ തേടി. എന്ത് കൊണ്ട് രണ്ടാഴ്ച്ച മുമ്പ് പോയ സിംല നർഖണ്ഡ പ്രദേശങ്ങളിൽ വെച്ചായി കൂടാ? അവിടുത്തെ ആപ്പിൾ ഓർച്ചാണ്ടുകളുടെ പശ്ച്ചാത്തലത്തിൽ. പഞ്ചാബ് മുഖ്യമന്ത്രി ക്യാ.
അമരീന്ദർ സിംഗിന്റെ ആപ്പിൾ തോട്ടത്തിന്റെ പുറം കാഴ്ച്ച മനസ്സിൽ.അവിടെ മഞ്ഞ് മൂടിയ ഒരു മൊണാസ്റ്ററിയും അമ്മമാരുടെ ഓർഫനെജും. അന്തേവാസിയായ മലയാളി പെൺകുട്ടിയെ വളർത്തുന്ന സിംലയിലെ അദൃശ്യനായ സ്പോൺസററും. പിന്നെ മൺ കൊട്ടാരം സൃഷ്ടിച്ചിട്ടുടച്ച് കളയുന്ന ഒരു കുട്ടിയെ പോലെ എന്തിന്? എന്ന ചിരിയോടെ ആ ചിന്തയുടച്ചു.
അപ്പൊ മറ്റൊരു ചിന്ത ,കിറുക്കൻ ചിന്ത, എന്തു കൊണ്ട് മമ്മുട്ടി സാർ തന്നെ വീണ്ടും റോയിച്ചൻ ആയിക്കൂടാ! കൊച്ച് കഴ്വേറ്ടെ മോളെ , നല്ല പ്രായത്തീ പെണ്ണ് കെട്ടീരുന്നേൽ ഇപ്പൊ നിന്റെ പ്രായത്തിലൊരു മോളെനിക്കൊണ്ടായേനെം എന്ന ഡയലോഗ് നല്ല പ്രായത്തിപ്പെണ്ണ് കെട്ടീരുന്നേൽ ഇപ്പൊ നിന്റെ പ്രായത്തിലൊരു കൊച്ചു മോളെനിക്കൊണ്ടായേനെം എന്ന് മാറ്റിയാൽ പോരെ? ! എല്ലാ ചിന്തയും ദൂരെ മാറ്റി ഉറക്കെച്ചിരിക്കുമ്‌ബോഴും ഒന്നോർത്തു, ആ സംഭാഷണങ്ങളുടെ ദീപ്തിയും ,ഗരിമയും അത്രത്തോളം മറ്റാരിലും ഒക്കില്ല ( ചന്തുവിന് പകരം മറ്റൊരാളില്ലല്ലൊ !) ആ വർഷത്തെ മികച്ച നടൻ ,മികച്ച തിരക്കഥ ( സംസ്ഥാന അവാർഡ് കാണാമറയത്ത് ആയിരുന്നു)