വർഷങ്ങളായി നേരിൽ കണ്ടാൽ പോലും സംസാരിക്കില്ല, സങ്കടമുണ്ട് ഓർക്കുമ്പോ നല്ല വിഷമവുമുണ്ട്, ജയറാമുമായുള്ള പ്രശ്‌നങ്ങളെ കുറിച്ച് രാജസേനൻ

545

ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പർഹിറ്റ് കൂട്ടുകെട്ടായുന്നു സൂപ്പർതാരം ജയറാം രാജസേനൻ കൂട്ടുകെട്ട്. ജയറാമിനെ നായകനാക്കിയാണ് രാജസേനൻ തന്റെ കരിയറിൽ കൂടുതൽ സിനിമകളും എടുത്തത്. ഇരുവരും ഒന്നിച്ച നിരവധി സിനിമകൾ തിയ്യേറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയിരുന്നു.

കുടുംബ പശ്ചാത്തലത്തിലുളള കഥ പറഞ്ഞ ഇവരുടെ സിനിമകളെല്ലാം തന്നെ തിയ്യേറ്ററുകളിൽ വലിയ വിജയം നേടി. കടിഞ്ഞൂൽ കല്യാണമാണ് ജയറാമിനെ നായകനാക്കി രാജസേനൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ. തുടർന്ന് പത്തിലധികം സിനിമകൾ ഈ കൂട്ടുകെട്ടിൽ മലയാളത്തിൽ പുറത്തിറങ്ങി.

Advertisements

ഈ കൂട്ടുകെട്ടിൽ ഇറങ്ങിയ മിക്ക സിനിമകളും തിയ്യേറ്ററുകളിൽ വിജയം നേടിയിരുന്നു. അയലത്തെ അദ്ദേഹം, മേലെപ്പറമ്പിൽ ആൺവീട്, സിഐഡി ഉണ്ണികൃഷ്ണൻ ബിഎ ബിഎഡ്, അനിയൻ ബാവ ചേട്ടൻ ബാവ, ആദ്യത്തെ കൺമണി, ദില്ലിവാല രാജകുമാരൻ, സ്വപ്നലോകത്തെ ബാലഭാസ്‌ക്കരൻ, ദി കാർ, കഥാനായകൻ, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, ഞങ്ങൾ സന്തുഷ്ടരാണ് തുടങ്ങിയ സിനിമകളെല്ലാം ജയറാം രാജസേനൻ കൂട്ടുകെട്ടിൽ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളാണ്.

Also Read
അമരം 96 തവണ കണ്ട സുബ്രനെ ആദ്യമായി നേരിൽ കണ്ടപ്പോൾ മമ്മൂട്ടി ഇരുചക്ര വാഹനം സമ്മാനിച്ചു, എവിടേയും കേറി മമ്മൂട്ടിയെ കാണാൻ അവകാശവും അനുമതിയും: മമ്മൂട്ടി സുബ്രൻ ബന്ധം ഇങ്ങനെ

അതേ സമയം അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് വർഷങ്ങളോളം മിണ്ടാതെയായി. ജയറാമുമായി പിരിഞ്ഞതിന് അങ്ങനെ പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലാ എന്നാണ് രാജസേനൻ മുൻപ് പറഞ്ഞത്. 2006ൽ മധുചന്ദ്രലേഖ, കനകസിംഹാസനം തുടങ്ങിയ സിനിമകളാണ് ഈ കൂട്ടുകെട്ടിൽ ഒടുവിൽ പുറത്തിറങ്ങിയത്.

എന്നാൽ മധുചന്ദ്രലേഖ എന്ന സിനിമ സുരേഷ് ഗോപി ഇടപെട്ടതു ാെകാണ്ടാണ് സംഭവിച്ചത് എന്ന് തുറന്നു പറയുകയാണ് രാജസേനൻ ഇപ്പോൾ. ഒരു യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ മനസുതുറന്നത്. ഏഴ് വർഷത്തിന് മേലെയായി താനും ജയറാമും ഫോൺ വിളിക്കുകയോ നേരിൽ സംസാരിക്കുകയോ ചെയ്തിട്ടെന്ന് രാജസേനൻ പറയുന്നു.

നേരിൽ കണ്ടാൽ പോലും സംസാരിക്കില്ല. ഇടയ്ക്ക് സുരേഷ് ഗോപി ഒന്ന് കോംപ്രമൈസ് ചെയ്യിപ്പിച്ചതിന്റെ പേരിലാണ് മധുചന്ദ്രലേഖ എന്ന സിനിമ ഉണ്ടായത്. അന്നൊരു പിണക്കമുണ്ടായിരുന്നു. അത് സുരേഷ് ഗോപി ഇടപെട്ടാണ് പരിഹരിച്ചത്. കൂടെ കൂടെ പിണക്കം ഉണ്ടാവും. പക്ഷേ പിണങ്ങിയതൊന്നും കാരണങ്ങളുണ്ടായിട്ടല്ല.

ഒരു കാരണവുമില്ലാതെ പിണങ്ങുന്ന രണ്ട് പേരായിരുന്നു ഞങ്ങൾ.അത് എന്റെ പ്രശ്നമാണോ ജയറാമിന്റെ പ്രശ്നമാണോ എന്ന് പൂർണമായിട്ടും പറയാനും അറിയില്ല. കാരണം ജയറാമിനെ കുറ്റപ്പെടുത്താൻ പറ്റില്ലെന്നും രാജസേനൻ പറയുന്നു.കാരണം എന്റെ ഒരു നെഗറ്റീവ് ഉണ്ട് മുൻകോപം, അത് വലിയ ഫേമസാണ്. എന്നെ അറിയാവുന്നവർക്കൊക്കെ അറിയാം.

പെട്ടെന്ന് അങ്ങ് കേറി പ്രതികരിക്കും. പക്ഷേ മുൻകോപം ഇഷ്ടപ്പെടുന്ന ചില ആൾക്കാര് ഉണ്ട്. അത് ആ പ്രതികരണത്തോടെ തീരും എന്നതാണ് മുൻകോപികളുടെ പ്രത്യേകത. പക്ഷേ മുൻകോപം ചില സമയത്ത് നെഗറ്റീവായിട്ട് വരാറുണ്ട്. എന്നാൽ ജയറാമും ഞാനും തമ്മിൽ പിരിയാൻ കാരണം ഇതല്ല. വേറെ എന്തോ ആണ്.

ആരൊക്കെയോ അതിന് പിന്നിൽ കളിച്ചിട്ടുണ്ടെന്ന് സംശയമുണ്ട് എന്നും രാജസേനൻ പറഞ്ഞു. എന്നെ അങ്ങനെ സ്‌ക്രൂ വെക്കാൻ പറ്റത്തില്ല. ഞാൻ അതൊക്കെ എടുത്തു കളയുന്ന ആളാണ്. പക്ഷേ ജയറാമില് ആ സ്‌ക്രൂവൊക്കെ എളുപ്പം വർക്കൗട്ടാകും. കാരണം എന്നേക്കാൾ ലോലഹൃദയനും പാവവുമാണ് ജയറാം. അതുകൊണ്ടായിരിക്കാം ജയറാമിനെ ഒരാൾക്ക് പറഞ്ഞ് മാറ്റാനും തിരുത്താനുമൊക്കെ എളുപ്പം.

Also Read
ഒടുവിൽ വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞ് അനുശ്രീ, സന്തോഷത്തിൽ ആരാധകർ

എന്തായാലും ആ ബന്ധം പാടെ ഇല്ലാതായി. സങ്കടം ഉണ്ട്. ഓർക്കുമ്പോ വിഷമവുമുണ്ട്. ജയറാമുമായിട്ട് എന്താണ് പ്രശ്നം, ഉടനെ സിനിമയില്ലെ എന്നൊക്കെ കേൾക്കുമ്പോൾ ചെറിയൊരു വിഷമമുണ്ട്, അഭിമുഖത്തിൽ രാജസേനൻ വ്യക്തമാക്കി.1984ൽ ആഗ്രഹം എന്ന സിനിമ സംവിധാനം ചെയ്താണ് രാജസേനൻ തുടങ്ങിയത്.

തുടർന്ന് ശങ്കർ, രതീഷ്, വിനീത്, മനോജ് കെ ജയൻ, ബിജു മേനോൻ, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങിയവരെല്ലാം രാജസേനൻ സിനിമകളിൽ നായകന്മാരായി. സംവിധാനത്തിന് പുറമെ അഭിനേതാവായും പ്രേക്ഷകർക്ക് മുൻപിൽ എത്തിയിട്ടുണ്ട് രാജസേനൻ.

Advertisement