മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയോടുള്ള കടുത്ത ആരാധന കൊണ്ട് മമ്മൂട്ടി സുബ്രൻ എന്ന് അറിയപ്പെടുന്ന ചുമട്ടുതൊഴിലാളി തൃശ്ശൂർ പൂങ്കുന്നം ശങ്കരംകുളങ്ങര വടാശേരി സുബ്രഹ്മണ്യൻ (50) കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. പൂങ്കുന്നം ശങ്കരംകുളങ്ങങ്ങരയിലെ കുളത്തിനു സമീപം ശനിയാഴ്ച രാത്രി അവശനിലയിൽ കണ്ടെത്തിയ സുബ്രനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വർഷങ്ങളായി പരിചയമുണ്ടായിരുന്ന സുബ്രന്റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടി രംഗത്തെത്തിയിരുന്നു വർഷങ്ങളായി അറിയുന്ന സുബ്രൻ വിടവാങ്ങി. എന്നോടുള്ള ഇഷ്ടംകൊണ്ട് സ്വന്തം പേര് മമ്മൂട്ടി സുബ്രൻ എന്നാക്കിയ സുബ്രന്റെ വിയോഗം ഒരു വ്യഥ ആകുന്നു. ആദരാഞ്ജലികൾ എന്നായിരുന്നു. മമ്മൂട്ടി കുറിച്ചു.
മമ്മൂട്ടിയെ വച്ച് സിനിമ ചെയ്യണമെന്നായിരുന്നു സുബ്രന്റെ ആഗ്രഹം. ഇതിനായി സമ്മാനം ലഭിക്കണമെന്ന ലക്ഷ്യത്തോടെ സുബ്രൻ ലോട്ടറി എടുക്കുന്ന വിവരം മമ്മൂട്ടിയുടെയും ശ്രദ്ധയിൽപെട്ടിരുന്നു. 16 ലക്ഷത്തോളം രൂപയ്ക്ക് ലോട്ടറി എടുത്തു കഴിഞ്ഞതായാണ് സുബ്രൻ പറഞ്ഞിരുന്നത്.
Also Read
ഒടുവിൽ വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞ് അനുശ്രീ, സന്തോഷത്തിൽ ആരാധകർ
ഇഷ്ടതാരത്തിന്റെ വീട് സന്ദർശിച്ചതുൾപ്പെടെ മമ്മൂട്ടിയോടൊപ്പം ചെലവഴിച്ച നിമിഷങ്ങൾ മറക്കാനാവാത്ത മുഹൂർത്തങ്ങളായി സുബ്രൻ മനസ്സിൽ കൊണ്ടുനടന്നിരുന്നു. തന്നെ കാണാൻ സിനിമാ സെറ്റിലെത്തിയ സുബ്രന് മമ്മൂട്ടി ഇരുചക്ര വാഹനം സമ്മാനമായി നൽകുകയും ചെയ്തിരുന്നു.
മമ്മൂട്ടിയുടെ ഓരോ സിനിമയും 20 തവണ കാണാറുള്ള സുബ്രൻ അമരം കണ്ടത് 96 തവണയായിരുന്നു. ഫാൻസ് ക്ലബ്ബുകൾ രൂപീകരിക്കും മുൻപ് തന്നെ മമ്മൂട്ടിയോടുള്ള ആരാധനകൊണ്ട് ഫേമസ് ആയിരുന്ന ഇദ്ദേഹം മമ്മൂട്ടിയുടെ നിർദ്ദേശം അനുസരിച്ച് ഫാൻസ് ക്ലബ്ബിൽ അംഗം ആകാതെ വിട്ടുന്നിരുന്നു.
തന്റെ സിനിമകൾക്ക് വേണ്ടി പോസ്റ്റർ ഒട്ടിക്കുന്നതും അനൗൺസ്മെന്റ് ചെയ്യുന്നതും മമ്മൂട്ടി വിലക്കിയിരുന്നു. ലൗഡ് സ്പീക്കർ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി മമ്മൂട്ടി തൃശ്ശുരിൽ എത്തിയപ്പോൾ ഏതു നേരവും സുബ്രൻ മമ്മൂട്ടിക്ക് ഒപ്പം തന്നെ ഉണ്ടായിരുന്നു.മമ്മൂട്ടിയുമായുള്ള ബന്ധം മിസ്സ് യൂസ് ചെയ്യാതിരിക്കാൻ ഏറെ ശ്രദ്ധിച്ചിരുന്ന സുബ്രന് എന്നാൽ മമ്മൂട്ടി അറിയുന്ന കാര്യങ്ങളിലൊക്കെ രഹസ്യമായി സഹായങ്ങൾ എത്തിച്ചിരുന്നു.
ലോട്ടറി അടിച്ചാൽ തന്റെ സിനിമാ നിർമ്മിക്കാതെ ആ പണം ബാങ്കിൽ തന്നെ ഇട്ടേക്കണം എന്നായിരുന്നു മമ്മൂട്ടി സുബ്രനെ ഉപദേശിച്ചിരുന്നത്. സിനിമാ ചിത്രീകരണ സമയത്താണെങ്കിൽ പോലും ആരോടും ചോദിക്കാതെ ഏതു ലൊക്കേഷനിൽ എത്തിയും തന്നെ കാണാനും ഏതു മുന്തിയ ഹോട്ടലിൽ ആണ് താമസിക്കുന്നതെങ്കിലും
അവിടേയും തന്റെയടുത്ത് എത്താൻ സുബ്രന് അനുമതിയും അവകാശവും മമ്മൂട്ടി നൽകിയിരുന്നു.