വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ രചയിതാവാണ് എസ് എൻ സ്വാമി. മലയാളത്തിന്റെ താരരാജാക്കൻമാരായി മെഗാസ്റ്റാർ മമ്മൂട്ടിയും കംപ്ലീറ്റ് ആക്ടർ മോഹൻലാലും മാറിയതിന് പിന്നിൽ എസ് എൻ സ്വാമിയുടെ തൂലിക വഹിച്ച പങ്ക് ചെറുതല്ല.
മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും നിരവധി ഹിറ്റ് സിനിമകൾക്ക് രചന നിർവ്വഹിച്ചിട്ടുള്ള തിരക്കഥാ കൃത്തുകൂടിയാണ് എസ് എൻ സ്വാമി. ഇപ്പോഴിതാ എസ് എൻ സ്വായിടെ രചനയിൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ഒരു സൂപ്പർ ഹിറ്റ് സിനിമയെ കുറിച്ചുള്ള വിശേഷങ്ങളാണ് സിനിമാ പ്രേമികൾ സോഷ്യൽ മീഡിയയിൽ വൈറലാക്കി മാറ്റിയിരിക്കുന്നത്.
ഈ സിനിമയിൽ നായകന്റെ വേഷം മമ്മൂട്ടി ചെയ്‌തെങ്കിലും ആ ഒരു കഥാപാത്രത്തിന് സിനിമയിൽ ഒരു പേരില്ല എന്നതാണ് ആരാധകരെ അതിശയിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലടക്കം ആരാധകർ കൗതുകത്തോടെ ഏറ്റെടുത്ത ഈ വവിരം ചിത്രത്തിന്റെ രചയിതാവായ എസ്എൻ സ്വാമി തന്നെയാണ് ഒരഭിമുഖത്തിലൂടെ വെളിപ്പെടുത്തിയത്.
എസ്എൻ സ്വാമിയും മമ്മൂട്ടിയും ഒന്നിച്ച സമയത്ത് എല്ലാം മലയാളികൾക്ക് ലഭിച്ചത് സൂപ്പർ ഹിറ്റ് ജനപ്രിയ സിനിമകൾ ആയിരുന്നു. മലയാളികൾക്കിടയിൽ തരംഗമായ സിബിഐ സിനിമകൾ എല്ലാം എസ്എൻ സ്വാമിയുടെ രചനയിൽ പിറന്നവയാണ്. എന്നാൽ ഇന്നും മലയാള സിനിമ ലോകം ചർച്ചയാക്കാതെ പോകുന്ന ഒരു മമ്മൂട്ടി കഥാപാത്രത്തെ കുറിച്ചാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരുപക്ഷേ പേരില്ലാതെ ഒരു നായകൻ ഒരു സിനിമയിൽ മുഴുവൻ നിറഞ്ഞു നിന്നത് ഈ സിനിമയിൽ മാത്രമാകും എന്നും എസ്എൻ സ്വാമി വ്യക്തമാക്കുന്നു. മലയാള സിനിമയിൽ തന്നെ പേരില്ലാത്ത ഒരു നായകൻ റോൾ ആർക്കും ചിന്തിക്കാൻ പോലും കഴിയില്ല. മലയാള സിനിമയിൽ ഇന്നേവരെ ഒരു സിനിമ ഹീറോയിക്ക് പേരില്ലാതെ റിലീസ് ചെയ്തിട്ടില്ലെന്നും എസ് എൻ സ്വാമി പറയുന്നു.
എസ് എൻ സ്വമി രചിച്ച് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1990 ൽ പുറത്തിറങ്ങിയ കളിക്കളം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലാണ് ഇങ്ങനെയൊരു പ്രത്യേകതയുള്ളത്. ശങ്കർ, ആന്റണി, ടോണി ലൂയീസ്, പപ്പൻ, ഗൗതമൻ, വാസുദേവൻ, രാമകൃഷ്ണൻ തുടങ്ങി പല പേരുകളാണ് ആ ഒരു കഥാപാത്രത്തെ സിനിമയിൽ മറ്റുള്ളവർ വിളിക്കുന്നത്.
എന്നാൽ എന്താണ് ആ ഒരു നായക കഥാപാത്രത്തിന്റെ പേര് എന്നത് ഇന്നും ആർക്കും അറിവില്ല എന്നാണ് എസ്എൻ സ്വാമി പറയുന്നത്. അതേ സമയം ആ ഒരു റോൾ മറ്റുള്ള പല സിനിമകൾക്കും കാരണമായി മാറിയിട്ടുണ്ട് എന്നും എസ്എൻ സ്വാമി വിശദമാക്കി.
അത്തരം ഒരു കള്ളൻ കഥാപാത്രത്തിൽ നിന്നും പ്രചോദനം നേടിയാണ് പിന്നീട് പല സിനിമകൾ പോലും മലയാള സിനിമയിൽ വന്നിട്ടുള്ളത്. പേരില്ലാത്ത ഒരു കള്ളൻ റോൾ ഇന്നും ഏത് സിനിമ ഇൻഡസ്ട്രിയിൽ പോലും കാണുവാൻ സാധിക്കില്ല എന്നും എസ്എൻ സ്വാമി പറയുന്നു.
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മമ്മൂട്ടി, മുരളി, ശ്രീനിവാസൻ, ശോഭന എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ സിനിമ ഇന്നും ആരാധകർക്ക് പ്രിയപ്പെട്ട ഒന്നാണ്. നല്ലവനായ ഒരു കള്ളന്റെ വേഷത്തിൽ ആയിരുന്നു ഈ സൂപ്പർ ഹിറ്റ് ചിത്രത്തിൽ മമ്മൂട്ടി അഭിനയിച്ചത്.