തെരുവിൽ കിടന്നിരുന്ന സാധാരണക്കാരനായ ഈ മനുഷ്യൻ മമ്മൂട്ടിക്കു എത്ര പ്രിയപ്പെട്ടവൻ ആണെന്ന് മനസിലാക്കാൻ വൈകിപ്പോയി, തികഞ്ഞ ആദരവ് മമ്മൂക്ക, ബിജെപി നേതാവിന്റെ കുറിപ്പ്

63

കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കടുത്ത ആരാധകനായ തൃശ്ശൂർ പൂങ്കുന്നം ശങ്കരംകുളങ്ങര സ്വദേശി സുഹ്ബ്രമണ്യൻ എന്ന മമ്മൂട്ടി സുബ്രൻ ഈ ലോകത്ത് നിന്നും വിടവാങ്ങിയത്. അതേ സമയം മമ്മുട്ടി സുബ്രൻ എന്നറിയപ്പെട്ട തന്റെ പ്രിയ ആരാധകന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി രംഗത്ത് എത്തിയിരുന്നു.

കൂടാതെ സംഭവം അറിഞ്ഞയുടൻ വളരെയേറെ നോവോടെ ആ പ്രദേശത്തെ ജനപ്രതിനിധിയെ മമ്മൂട്ടി ഫോണിൽ വിളിക്കുകയും എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അറിയിക്കാൻ പറയുകയും ചെയ്ത. തൃശ്ശൂർ കോർവപ്പറേഷൻ കൗൺസിലറും ബിജെപി വനിതാ നേതാവൂം കൂടിയായ ആതിരയെയാണ് മമ്മൂട്ടി ഫോണിൽ വിളിച്ചത്.

Advertisements

Also Read
എന്നെ ജയിലിൽ പിടിച്ചിട്ടു എന്നാണു പലരും പറയുന്നത് എന്നെ ജയിലിൽ ഒന്നും ഇട്ടിട്ടില്ല: പള്ളിയോടത്തിൽ വിവാദ ഫോട്ടോഷൂട്ട് നടത്തിയ നിമിഷ ബിജോ പറയുന്നു

മമ്മൂട്ടിയുടെ കരുതലും സംസാരിച്ച വിവരവും സമൂഹമാധ്യമങ്ങളിൽ അവർ പങ്കുവച്ചു. വളരെ ഹൃദ്യമായി തന്നെ താരം പറഞ്ഞ കാര്യങ്ങൾ ആതിര വിവരിക്കുന്നു.കഥ പറയുമ്പോൾ സിനിമയിലെ അശോക് രാജ് ബാലനെക്കുറിച്ച് സംസാരിക്കുന്നത് പോലെയാണ് മമ്മൂട്ടി വിളിച്ചപ്പോൾ എനിക്ക് തോന്നിയതെന്നാണ് ആതിര പറയുന്നു.

തെരുവിൽ കിടന്നിരുന്ന സാധാരണക്കാരനായ ഒരു ആരാധകനോട് പോലും ഇത്രമേൽ ആത്മ ബന്ധം പുലർത്തിയിരുന്നു മലയാളത്തിന്റെ മെഗാസ്റ്റാർ എന്നറിയുമ്പോൾ തികഞ്ഞ ആദരവ് തോന്നുന്നു എന്നും ആതിര വ്യക്തമാക്കുന്നു.

ആതിരയുടെ ഫേസ്ബക്ക് പോസ്റ്റ് പൂർണരൂപം:

മമ്മൂട്ടി എന്ന നടനെ എനിക്ക് സിനിമയിൽ കണ്ട പരിചയം മാത്രമേ ഉള്ളൂ. അതിലപ്പുറം ഒന്നും എനിക്ക് ആറിയില്ല. ഞാൻ അറിയാൻ ശ്രമിച്ചിട്ടുമില്ല. പക്ഷേ ഇന്ന് ഞാൻ അദ്ദേഹത്തെ ഓർത്തിരുന്നു. കാരണം എനിക്ക് ഓർമ്മ വെച്ച കാലം മുതൽ മമ്മൂട്ടിയുടെ ഒരു കടുത്ത ആരാധകനെ എനിക്കറിയാം.

നാട്ടുകാർ അയാളെ മമ്മൂട്ടി സുബ്രൻ എന്ന് വിളിച്ചു. അയാളും സ്വയം അങ്ങനെ തന്നെയാണ് പറയാറ്. വീടൊന്നുമില്ലാതെ അത്യാവശ്യം മദ്യപാനം ഒക്കെ ആയി ശങ്കരംകുളങ്ങര അമ്പലത്തിന്റെ ജങ്ഷനിൽ ഒരു ആലിൻ ചുവട്ടിൽ മമ്മൂട്ടിയുടെ ഫോട്ടോയും കൂടെ എല്ലാ ദൈവങ്ങളുടെയും ഫോട്ടോസും വെച്ച് അതിന്റെ ചുവട്ടിൽ ആയിരുന്നു താമസം. അടുത്തുള്ള കട നടത്തുന്നവരും സമീപവാസികളും ഭക്ഷണം കൊടുക്കും.

Also Read
നായക കഥാപാത്രത്തിന് പേരില്ലത്ത മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം, മലയാള സിനിമാ ചരിത്രത്തിൽ തന്നെ ഇത് ആദ്യം

കോവിഡ് ലോക്ക്‌ഡൌൺ സമയത്ത് ഭക്ഷണം ഞാൻ ഏർപ്പാട് ചെയ്തിരുന്നു. എന്ത് പരിപാടി നടക്കു മ്പോഴും അതിന്റെ മുന്നിൽ വന്നു നിൽക്കും. അടുത്തുള്ള കുളത്തിൽ ആണ് കുളിയൊക്കെ. അതിന്റെ മതിലുകളിലും മമ്മൂട്ടി എന്ന് എഴുതിയിട്ടിട്ടുണ്ട്. മമ്മൂട്ടിയെ കാണാൻ ആയി ചെന്നൈയിലെ വീട്ടിൽ വരെ പോയിട്ടുണ്ട് പല പ്രാവശ്യം.

അതും സോഷ്യൽ മീഡിയ വരുന്നതിനു മുൻപുള്ള കാലത്ത്. മമ്മൂട്ടി എന്നാൽ അയാൾക്ക് അത്രയും ആരാധനയായിരുന്നു. അദ്ദേഹത്തിനെ വെച്ച് സിനിമ എടുക്കുന്നതിനു ഒരുപാട് കാശിനു ലോട്ടറി ടിക്കറ്റുകൾ എടുത്ത് ഭാഗ്യം പരീക്ഷിച്ചിരുന്നു. ഇങ്ങനെയുള്ള മമ്മൂട്ടി സുബ്രൻ ഇന്നലെ രാത്രി ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാരായ ശ്രീജിത്തും അപ്പുവും ജില്ലാ ഹോസ്പിറ്റലിൽ എത്തിച്ചു.

കുറച്ച് സമയത്തിന് ശേഷം മരണപ്പെട്ടു. ഇതറിഞ്ഞപ്പോഴാണ് നേരത്തെ പറഞ്ഞത് പോലെ ഞാൻ മമ്മൂട്ടി എന്ന നടനെ ഓർക്കാൻ കാരണം. പക്ഷേ ഈ മനുഷ്യൻ മമ്മൂട്ടിക്കു എത്ര പ്രിയപ്പെട്ടവൻ ആണെന്ന് ഞാൻ മനസിലാക്കാൻ വൈകിപ്പോയി. അൽപ സമയം മുൻപ് മരണവിവരം അറിഞ്ഞു അദ്ദേഹം എന്നെ ഫോണിൽ വിളിക്കുന്നത് വരെ.

കഥ പറയുമ്പോൾ സിനിമയിലെ അശോക് രാജ് ബാലനെക്കുറിച്ച് സംസാരിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. തെരുവിൽ കിടന്നിരുന്ന സാധാരണക്കാരനായ ഒരു ആരാധകനോട് പോലും ഇത്രമേൽ ആത്മ ബന്ധം പുലർത്തിയിരുന്നു മലയാളത്തിന്റെ മെഗാസ്റ്റാർ എന്നറിയുമ്പോൾ തികഞ്ഞ ആദരവ് മമ്മൂക്ക. സുബ്രനെ കുറിച്ചുള്ള ഒരുപാട് ഓർമ്മകൾ മമ്മൂക്ക പങ്കിട്ടു.

Also Read
അന്ന് ഞാൻ നയൻതാരയുടെ വീടിന് മുൻപിൽ പോയി വൈകുന്നേരം വരെ കാത്ത് നിന്നിട്ടും അവർ വന്നില്ല, അനുഭവം വെളിപ്പെടുത്തി ശരണ്യ ആനന്ദ്

ഷൂട്ടിങ് സ്ഥലങ്ങളിലും വീട്ടിലും വരാറുണ്ടായിരുന്നതും അവസാനം മദ്യപാനശീലം കൂടിയപ്പോൾ വഴക്ക് പറഞ്ഞിരുന്നതുമെല്ലാം അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയോടുള്ള അടുപ്പം ഒരിക്കൽ പോലും വ്യക്തിപരമായ നേട്ടത്തിന് സുബ്രൻ ഉപയോഗിച്ചില്ല.

തികച്ചും അസാധാരണക്കാരനായ ആരാധകനായിരുന്നു സുബ്രൻ. സുബ്രനെ ഓർത്തതിന്, ആ സ്‌നേഹ വായ്പിന് , കരുതലിന് , ആദരവോടെ നന്ദി മമ്മൂക്കാ.. ‘മമ്മൂട്ടി സുബ്രന്’ ആദരാഞ്ജലികൾ.

Advertisement