കുത്താമ്പുള്ളിയിൽ തിളങ്ങി സംയുക്ത വർമ്മ, ഇവിടെ പ്രായം റിവേഴ്സ് ഗിയറിൽ ആണല്ലോ എന്ന് ആരാധകർ, ചിത്രങ്ങൾ വൈറൽ

312

1999ൽ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി മലയാള സിനിമയിലേത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് ചുരിങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയ നടിയായി മാറിയിരുന്ന താരമാണ് സംയുക്ത വർമ്മ. തൃശ്ശൂർ കേരളവർമ കോളജിൽ പഠിക്കുമ്പോാഴാണ് സത്യൻ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിൽ സംയുക്തയ്ക്ക് നായികയായി അവസരം ലഭിച്ചത്.

പിന്നീട് വാഴുന്നോർ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, അങ്ങനെ ഒരു അവധിക്കാലത്ത്, സ്വയംവരപന്തൽ, തെങ്കാശിപ്പട്ടണം, നാടൻപെണ്ണും നാട്ടുപ്രമാണിയും, മഴ, മധുരനൊമ്പരക്കാറ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, സായ്വർ തിരുമേനി, മേഘസന്ദേശം, നരേന്ദ്രൻ മകൻ ജയകാന്തൻ വക, നരിമാൻ, വൺമാൻ ഷോ, കുബേരൻ, മേഘമൽഹാർ തുടങ്ങി പതിനെട്ടോളം ചിത്രങ്ങളിൽ സംയുക്ത നായികയായി വേഷമിട്ടു.

Advertisements

അതേ സമയം വെറും നാല് വർഷം മാത്രമാണ് സംയുക്ത വർമ്മ സിനിമയിൽ അഭിനയിച്ചത്. ആ നാല് വർഷത്തിനുളളിൽ പതിനെട്ടോളം സിനിമകൾ ചെയ്ത സംയുക്താ വർമ്മ മികച്ച നടിക്കുള്ള 2 സംസ്ഥാന അവാർഡുകളും തുടർച്ചയായി നേടിയെടുത്തു. 1999 ൽ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം സംയുക്ത സ്വന്തമാക്കിയിരുന്നു.

Also Read
അമൃതയുടെ മകൾ പാപ്പു ഗോപി സുന്ദറിനെ വിളിക്കുന്നത് എന്താണെന്ന് കേട്ടോ, വെളിപ്പെടുത്തി താരജോഡികൾ

തൊട്ടടുത്ത വർഷം മധുരനൊമ്പരക്കാറ്റ്, മഴ തുടങ്ങിയ ചിത്രങ്ങളായിരുന്നു സംയുക്തയെ രണ്ടാമത്തെ സംസ്ഥാന പുരസ്‌കാരത്തിന് അർഹയാക്കിയത്. പല സൂപ്പർ താരങ്ങളുടെയും നായികയായി ബിഗ്സ്‌ക്രീനിൽ തിളങ്ങിയ സംയുകത തന്റെ റിയൽ ലൈഫ് നായകനായി കണ്ടുപിടിച്ചത് സിനിമാ പ്രേമികളുടെ പ്രിയതാരം ബിജുമേനോനെ ആണ്.

ബിജു മേനോനും ആയുള്ള വിവാഹത്തിന് ശേഷമാണ് സംയുക്ത അഭിനയ രംഗം വിട്ടത്. വളരെ സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇവരുടേത്. വിവാഹശേഷം കുടുംബ ജീവിതവുമായി ഒതുങ്ങുക ആയിരുന്നു സംയുക്ത വർമ്മ. താരത്തെ പിന്നീട് സിനിമയിൽ കണ്ടിട്ടേ ഇല്ല. ഇടയ്ക്ക് വിവാഹ വേദികളിലും മറ്റും മിന്നിത്തിളങ്ങുന്ന സംയുക്ത പ്രേക്ഷകർക്ക് ഒരു അത്ഭുതം തന്നെയാകാറുണ്ട്.

Also Read
അമ്മൂന്റെ ഡെലിവറി സമയത്ത് ധാരാളം വേദന സഹിച്ചു, നാല് മക്കളുടെ അമ്മയാണെങ്കിലും ഇപ്പോഴും എന്നെ കാണുന്നത് ചെറിയ കുട്ടിയായിട്ട്, സിന്ധു കൃഷ്ണ പറയുന്നു

ഇപ്പോഴിതാ പുതിയ ലുക്കിൽ ആരെയും ആകർഷിക്കുന്ന സൗന്ദര്യവുമായി സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ് സംയുക്തയുടെ പുതിയ ചിത്രങ്ങൾ. ഇപ്പോൾ താരത്തെ കണ്ടാൽ വെറും ഇരുപത് വയസ് അതിൽ കൂടുതൽ തോന്നുകയേ ഇല്ല. പ്രായം റിവേഴ്സ് ഗിയറിൽ കടന്നുപോകുന്ന ആളായി പലപ്പോഴും മെഗാസ്റ്റാർ മമ്മൂട്ടിയെയാണ് പലരും വിശേഷിപ്പിക്കാറുള്ളത്. എന്നാൽ നടിമാരുടെ കാര്യത്തിൽ അങ്ങനെയൊരു ക്രെഡിറ്റ് സംയുക്തക്ക് തന്നെ കൊടുക്കാം.

യോഗയിൽ അഭിരുചിയുള്ള താരം തന്റെ ആരോഗ്യം നിലനിർത്തുന്നതിൽ വലിയ ശ്രദ്ധ പുലർത്തുന്നു. ചിട്ടയായ വ്യായാമം, ആഹാരത്തിലെ ക്രമീകരണം അങ്ങനെ പല വിഷയത്തിലും ശ്രദ്ധ കൊടുത്തു കൊണ്ടാണ് സംയുക്ത മുന്നോട്ടുപോകുന്നത്. സംയുക്തക്കും ബിജുമേനോനും ഒറ്റ മകനാണുള്ളത്. ദക്ഷ് എന്നാണ് മകന്റെ പേര്.

അതേ സമയം വിവാഹത്തിന് ശേഷം ഒരു പരസ്യചിത്രത്തിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത്. ഇനി എന്നാണ് സിനിമയിലേക്ക് മടങ്ങിവരുക എന്ന് ചോദിച്ചാൽ കൃത്യമായ ഒരു മറുപടി പലപ്പോഴും താരത്തിന്റെ ഭാഗത്ത് നിന്നും ലഭിക്കാറില്ല.

Advertisement