അമൃതയുടെ മകൾ പാപ്പു ഗോപി സുന്ദറിനെ വിളിക്കുന്നത് എന്താണെന്ന് കേട്ടോ, വെളിപ്പെടുത്തി താരജോഡികൾ

135

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. നടൻ ബാലയെ അമൃത പ്രണയിച്ച് വിവാഹം ചെയ്തിരുന്നു എങ്കിലും അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു.

ഇതിന് ശേഷം പിന്നീട് മലയാളി പ്രേക്ഷകർ കണ്ടത് അടിമുടി മാറിയ അമൃതയെ അയിരുന്നു. ബാലയും ആയുള്ള ബന്ധത്തിൽ അമൃതയ്ക്ക് ഒരു മകളുമുണ്ട്. അതേ സമയം അടുത്തിടെ പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ഒന്നിച്ചു ജീവിതം ആരംഭിച്ചതോടെ ആണ് അമൃത വീണ്ടും വാർത്തകളിൽ ഇടം നേടിയത്.

Advertisements

ഗോപി സുന്ദറിന്റെ നെഞ്ചോട് ചേർന്നു നിന്നുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് അമൃത പുതിയ ജീവിതം തുടങ്ങുന്നു എന്ന വിവരം പങ്കുവെച്ചത്. എന്നാൽ നിരവധി ആളുകൾ ഇവരെ വിമർശിച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ ഇതാ ഇരുവരും ആദ്യമായി ഒന്നിച്ചെത്തിയ ഒരു അഭിമുഖമാണ് വൈറലായി മാറുന്നത്.

Also Read
മാസം പതിനായിരം രൂപ വീതം ഞാന്‍ ഭാര്യയ്ക്ക് നല്‍കാറുണ്ട്, ഇപ്പോള്‍ ശമ്പളം കൂട്ടണമെന്നൊക്കെ പറഞ്ഞ് ബഹളം വെക്കാറുണ്ട്; എലിസബത്തിനെ കുറിച്ച് ബേസില്‍ ജോസഫ് പറയുന്നു

ബാലയുമായി ബന്ധം അവസാനിപ്പിച്ച് സീറോ ബാലൻസ് അക്കൗണ്ടും പാപ്പുവിന്റെ കൈയ്യും പിടിച്ചാണ് ഇറങ്ങിയതെന്ന് മുൻപ് അമൃത പറഞ്ഞിരുന്നു. അതൊരു ലേണിങ് ഫേസായിരുന്നു. നമ്മുടെ കൈയ്യിൽ വരുന്ന കാര്യങ്ങളും അതിന്റെ വാല്യൂവുമൊക്കെ അറിയണമെങ്കിൽ കുറച്ച് ദുരിതങ്ങളിലൂടെ എല്ലാവരും പോവണമെന്നുള്ളതാണ് എനിക്ക് തോന്നുന്നത്.

ടഫ് എന്ന് തോന്നുമെങ്കിലും ലേണിങ് ഫേസായാണ് ഞാൻ അതിനെ കാണുന്നതെന്ന് അമൃത പറയുന്നു. കുടുംബത്തിൽ എല്ലാവരും എന്നെ അങ്കൂട്ടൻ എന്നാണ് വിളിക്കുന്നത്. മോൾ വിളിക്കുന്നത് അങ്കോണ്ട എന്നാണെന്നാണ് ഗോപി സുന്ദർ പറയുന്നത്. അവൾക്ക് എല്ലാത്തിനോടുമൊരു ഓണ്ട ചേർക്കുന്ന സ്വഭാവമുണ്ട്. മമ്മോണ്ട, അഭിയോണ്ട എന്നൊക്കെയാണ് വിളിക്കുന്നത്.

ഇടയ്ക്ക് ഞാനവളെ വഴക്ക് പറഞ്ഞപ്പോൾ മമ്മി നോക്കിക്കോ, ഞാനിത് അങ്കോണ്ടയുടെ അടുത്ത് പറഞ്ഞു കൊടുക്കുന്നുണ്ട് എന്നാണ് അമൃത പറഞ്ഞത്. അതേ സമയം എങ്ങനെ അടുത്തു എന്നറിയില്ല, ഞങ്ങൾ നല്ല ഫ്രണ്ട്ലിയാണ്. ഓട്ടോമാറ്റിക്കലി സംഭവിച്ച കാര്യമാണ് അതെന്നായിരുന്നു ഗോപി സുന്ദർ പറഞ്ഞത്.

പാപ്പുവുമായി റാപ്പോ ഉണ്ടാക്കാനൊന്നും നോക്കിയിട്ടില്ല ഞാൻ. ഞാനങ്ങനെ ഒന്നും പിടിച്ച് വാങ്ങിക്കുന്ന ആളല്ല. അതങ്ങനെ സ്വഭാവികമായി സംഭവിച്ചതാണ്. ആരേയും ഇംപ്രസ് ചെയ്യാൻ ശ്രമിക്കാതെ എന്റേതായ രീതിയിൽ ജീവിച്ച് പോവാൻ ശ്രമിക്കുന്നയാളാണ്.

Also Read
അമ്മൂന്റെ ഡെലിവറി സമയത്ത് ധാരാളം വേദന സഹിച്ചു, നാല് മക്കളുടെ അമ്മയാണെങ്കിലും ഇപ്പോഴും എന്നെ കാണുന്നത് ചെറിയ കുട്ടിയായിട്ട്, സിന്ധു കൃഷ്ണ പറയുന്നു

മോൾക്ക് മോളുടേതായ ചോയ്സ് ഉണ്ടല്ലോ, അവളുടേതായ രീതിയിൽ അവളെന്നെ ആസപ്റ്റ് ചെയ്തിട്ടുണ്ട്. അവൾ നല്ല ഹാപ്പിയാണ്. ഞങ്ങളങ്ങനെ മൂന്നുപേരുമായി ഒരു മീറ്റിങ്ങ് ഒന്നും ഉണ്ടായിരുന്നില്ല. അതങ്ങ് സംഭവിക്കുക ആയിരുന്നു. അവളും ഞങ്ങളുടെ ദിനചര്യയുടെ ഭാഗമായി മാറുകയായിരുന്നു.

നമ്മൾ പോലുമറിയാതെ നമ്മളെല്ലാവരും ചേർന്ന് പോവുക ആയിരുന്നു. അങ്ങനെ ഒരു പോസ്റ്റോ പ്രൊസീജിയറോ ഉണ്ടായിരുന്നില്ല. അവൾ കുട്ടിയായത് കൊണ്ടും പുതിയൊരാളെ അവൾ ആസപ്റ്റ് ചെയ്യണമെന്നുള്ളത് കൊണ്ടും അവൾക്ക് അവളുടേതായ സമയം കൊടുത്തിരുന്നു.

ഈയൊരു വ്യക്തി എന്റെ ലൈഫിൽ നോർമ്മലി ഉള്ളൊരാളല്ലെന്ന് അവൾ മനസിലാക്കണമായിരുന്നു. അതിന് വേണ്ടിയാണ് ഞാൻ മമ്മിക്കൊരു ലവുണ്ടെന്ന് ഹിന്റ് കൊടുത്തത്. ഇതാണ് ആൾ എന്ന് പറഞ്ഞ് പരിചയപ്പെടു ത്തിയിട്ടില്ല. അവൾക്ക് ഭയങ്കര ഇഷ്ടമാണ് ചേട്ടനെ എന്നും അമൃത പറയുന്നത്.

Advertisement