കൂടെ കിടന്നാൽ ആ വേഷം ഉറപ്പാണെന്ന് ആ സംവിധായകൻ പറഞ്ഞു, പത്തൊൻപതാം വയസിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി ചക്കപ്പഴത്തിലെ പൈങ്കിളി ശ്രുതി രജനികാന്ത്

286

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർക്കും സിനിമാ ആരാധകർക്കും ഏറെ സുപരിചിതയായ താരമാണ് ശ്രുതി രജനികാന്ത്. ഫ്ളവേഴ്സ് ചാനലിലെ ചക്കപ്പഴം എന്ന പരമ്പരയിലെ പൈങ്കിളി എന്ന കഥാപാത്രത്തിലൂടെ ആണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകർക്കിടയിൽ പ്രിയ താരമായി മാറി ശ്രുതി.

സ്വന്തം പേരിനേക്കാളും പൈങ്കിളി എന്നാണ് താരത്തെ ഇപ്പോൾ അറിയപ്പെടുന്നത്. ചക്കപ്പഴത്തിൽ ശ്രുതി അവതരിപ്പിക്കുന്ന കഥാപാത്രമാണ് പൈങ്കിളി. വളരെ ചെറിയ സമയം കൊണ്ടാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ബാലതാരമായിട്ടാണ് ശ്രുതി സീരിയലിൽ എത്തിയത്. എന്നാൽ ഉപരിപഠനത്തിന് വേണ്ടി ഒരു ഇടവേള എടുത്തിരുന്നു.

Advertisements

പഠനം പൂർത്തിയാക്കിയതിന് ശേഷം വീണ്ടും അഭിനയത്തിൽ സജീവം ആവുക ആയിരുന്നു. രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ശ്രിതി രജനികാന്ത് അഭിനയിക്കാൻ തുടങ്ങിയത്. ഉണ്ണിക്കുട്ടൻ എന്ന പരമ്പരയിൽ ആൺക്കുട്ടി ആയിട്ടായിരുന്നു ശ്രുതി അഭിനയിച്ചത്. പിന്നീട് ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത മാനസപുത്രി എന്ന യസീരിയലിലും ശ്രുതി അഭിനയിച്ചിരുന്നു.

Also Read
കുത്താമ്പുള്ളിയിൽ തിളങ്ങി സംയുക്ത വർമ്മ, ഇവിടെ പ്രായം റിവേഴ്സ് ഗിയറിൽ ആണല്ലോ എന്ന് ആരാധകർ, ചിത്രങ്ങൾ വൈറൽ

സീരിയലിൽ സജീവമായി നിൽക്കുമ്പോഴാണ് പഠനത്തിനായി ബ്രേക്ക് എടുക്കുന്നത്. വയനാട് പഴശ്ശിരാജ കോളേജിൽ നിന്ന് ഡിഗ്രിയും കോയമ്പത്തൂരിലെ കോളേജിൽ നിന്നും പിജിയും പൂർത്തിയാക്കി. ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ കണ്ടാണ് വീണ്ടും മിനിസ്‌ക്രീനിലേയ്ക്ക് എത്തുന്നത്. മുൻപ് മനോരമ ഓൺലൈന് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

അതേ സമയം സിനിമയിലും ചുവട് ഉറപ്പിച്ചിട്ടുണ്ട് ശ്രുതി. 2019 ൽ പുറത്തിറങ്ങിയ ആസിഫ് അലി ചിത്രമായ കുഞ്ഞെൽദോയിലും, ചിലപ്പോൾ പെൺക്കുട്ടികൾ എന്ന സിനിമയിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. പത്മയാണ് നടിയുടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. അതേ സമയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത ശ്രുതിയ്ക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവമാണ്.

തമിഴ് സിനിമാ മേഖലയിൽ നിന്നാണ് ഇത്തരത്തിലുള്ള മോശമായ അനുഭവ ഉണ്ടായതെന്നാണ് നടി പറയുന്നത്. നേരത്തെ വനിത ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. ആ അഭിമുഖം ആണ് ഇപ്പോൾ വീണ്ടും വൈറൽ ആകുന്നത്. രജനികാന്ത് എന്നുള്ളത് അച്ഛന്റെ പേര് തന്നെ ആണെന്ന് ആണ് ശ്രുതി പറയുന്നത്.

അവരസങ്ങൾക്ക് വേണ്ടി താൻ ഒട്ടേറെ അലഞ്ഞിട്ടുണ്ട് എന്നാണ് ശ്രുതി അഭിമുഖത്തിൽ പറയുന്നത്. ഒട്ടേറെ അവസരങ്ങൾ അന്വേഷിച്ച് താൻ ഇറങ്ങിയിട്ടുണ്ട്. നിരവധി ഒഡിഷനിൽ പങ്കെടുത്തിട്ടുമുണ്ട്. വിദ്യാഭ്യാസ കാലഘട്ടത്തിൽ എല്ലാവരും ടൂർ പോകുമ്പോൾ ഞാൻ ആ സമയത്തിൽ പോലും അതൊന്നും എൻജോയ് ചെയ്യാൻ നിൽക്കാതെ ഒഡിഷനുകളിൽ പോകാൻ ആണ് നോക്കാറുള്ളത്.

Also Read
മോഹന്‍ലാല്‍ സിനിമയിലൂടെ ലോഹിതദാസ് പരിചയപ്പെടുത്തിയ നടി, സീരിയലിലും തിളങ്ങിയ താരം, നടി മഹിമയുടെ ജീവിതം ഇങ്ങനെ

എല്ലാം അവസാനിപ്പിക്കാം എന്ന് കരുതുമ്പോൾ ആയിരുന്നു ചക്കപ്പഴത്തിലെ വേഷം ലഭിക്കുന്നത്. എന്നാൽ അഭിനയ ലോകത്തിൽ സിനിമയിൽ അവസരം ലഭിച്ചപ്പോൾ തനിക്ക് മോശം അനുഭവം ഉണ്ടായി. അതും തമിഴ് സിനിമയിൽ നിന്നുമാണ്. കൊച്ചിയിൽ വെച്ച് ആയിരുന്നു ആ സിനിമയുടെ പൂജ. കരിയറിന്റെ തുടക്കത്തിൽ തന്നെ ആയിരുന്നു ഈ അനുഭവം.

ചിത്രത്തിന്റെ പൂജയും അതുപോലെ ഫോട്ടോഷൂട്ടും കഴിഞ്ഞു. അന്ന് എനിക്ക് 19 വയസ്സ് ആയിരുന്നു പ്രായം. പ്ലസ് ടു കഴിഞ്ഞ ഒരു കൊച്ചുകുട്ടി മാത്രം ആയിരുന്നു ഞാൻ. അങ്ങനെ ഉള്ള ഒരാൾ എന്നുള്ള ബോധം പോലും അയാൾക്ക് ഇല്ലായിരുന്നു. ഒട്ടേറെ അലഞ്ഞശേഷം അഭിനയിക്കാൻ ഒരു സിനിമ കിട്ടിയതിൽ സന്തോഷം ആയിരുന്നു. അങ്ങനെ ആണ് അഭിനയിക്കാൻ പോയതും.

തമിഴിലെ പ്രമുഖനായ വ്യക്തി അയാളുടെ പേര് പറയുന്നതിന് പോലും എനിക്ക് മടിയില്ല. ആ സിനിമയുടെ സംവിധായകൻ ഇടയ്‌ക്കൊക്കെ വീട്ടിലേക്ക് വിളിച്ചിരുന്നു. വസ്ത്രത്തിന്റെ അളവ് അറിയാൻ ആയാണ് വിളിക്കുന്നത് എന്നായിരുന്നു പറഞ്ഞത്. അപ്പോഴൊക്കെ അമ്മ അയാളോട് സംസാരിച്ചെങ്കിലും എന്നോട് നേരിൽ സംസാരിക്കണം എന്ന് പറഞ്ഞു.

Also Read
‘കല്യാണം കഴിഞ്ഞാല്‍ ഭാര്യയുടെ മുന്‍പില്‍ വച്ച് ഷര്‍ട്ട് ഊരരുത്’; ലക്ഷ്മി നക്ഷത്രയുടെ മുഖം നെഞ്ചില്‍ പച്ച കുത്തിയ ആരാധകനോട് തുറന്നടിച്ച് അസീസ്

എനിക്കങ്ങനെ സംസാരിച്ച് പരിചയമില്ല. ബെഡിൽ എന്നോടൊപ്പം കിടക്കാൻ റേഡിയല്ലേ എന്ന് ചോദിച്ചു. അയാളുടെ വാക്കുകൾ കേട്ട് ദേഷ്യപ്പെട്ട് ഫോൺ വെച്ചു. പിന്നെ കോണ്ടാക്റ്റ് ചെയ്തിട്ടില്ല. അയാൾ അങ്ങനെ പറഞ്ഞപ്പോൾ ആദ്യം ഞെട്ടിയിരുന്നു. നമ്മുടെ പാഷന് വേണ്ടി ഒരു വിട്ടുവീഴ്ചയും ചെയ്യരുത് എന്നതാണ് എന്റെ പോളിസി എന്നും ശ്രുതി പറയുന്നു.

സിനിമ പാഷനാണ് ഇതില്ലെങ്കിലും തനിക്ക് കരിയറുണ്ടെന്നും ശ്രുതി പറയുന്നു. ഒരു വ്യക്തിയല്ല ഒന്നും നിയന്ത്രിക്കുന്നത്. നല്ല ആളുകൾ ഒരുപാടുണ്ട്. ഇനി ചെയ്യില്ലെന്ന് പറഞ്ഞ് മടുത്ത് പോയിട്ടും തിരിച്ചെത്തിയ ആളാണ് താനെന്നുമായിരുന്നു ശ്രുതി പറഞ്ഞത്. താൻ നേരത്തെ സാമൂഹിക മാധ്യമങ്ങളിൽ അടക്കം ആക്റ്റീവ് അല്ലാത്തത് കൊണ്ട് ഒട്ടേറെ വേഷങ്ങൾ നഷ്ടമായിട്ടുണ്ട് എന്ന് ശ്രുതി പറയുന്നു.

പ്രേമത്തിൽ എനിക്ക് ഒരു വേഷം ഉണ്ടായിരുന്നു. ആക്ഷൻ ഹീറോ ബിജുവിലേക്ക് എന്നെ വിളിച്ച മെസേജ് ഞാൻ കാണുന്നത് സിനിമ റിലീസ് ചെയ്യുന്ന ദിവസം ആണ്. ചക്കപ്പഴത്തിൽ വിളിച്ചത് കാണാൻ സാധിച്ചത് ലോക്ക് ഡൌൺ സമയത്തു ആയത് കൊണ്ട് മാത്രം ആയിരുന്നു. സിനിമ ആയിരുന്നു മോഹം. ലോക്ക് ഡൗൺ ആയതുകൊണ്ട് മാത്രമാണ് ചക്ക പഴം ചെയ്യാൻ തീരുമാനിച്ചത് എന്നും ശ്രുതി രജനീകാന്ത് വ്യക്താക്കുന്നു.

Advertisement