വർഷങ്ങളായി സിനിമാ രംഗത്ത് തിളങ്ങി നിൽക്കുന്ന ബോളിവുഡ് താരമാണ് ശിൽപാ ഷെട്ടി. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ച താരത്തിന് ആരാധകരും ഏറെ ആയിരുന്നു. എന്നാൽ അടുത്തിടെയായി താരംവും കുടുംബവും വിവാദങ്ങളിൽ പെട്ട് ഉഴലുകയാണ്.
ഭർത്താവ് രാജ് കുന്ദ്ര നീല ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് പിടിയിലായതിനു പിന്നാലെയാണ് ശിൽപ ഷെട്ടിയും സഹോദരി ഷമിതാ ഷെട്ടിയും നിരന്തരം വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. അടുത്തിടെ ഷമിതാ ഷെട്ടയുടെ ബിഗ് ബോസ് ഷോയിലൂടെയുളള തിരിച്ചുവരവും ഏറെ ചർച്ചയായിരുന്നു.
ഇതിനിടയിൽ ഏറെ ചർച്ചചെയ്യപ്പെട്ട മറ്റൊരു കാര്യം ഷമിതാ ഷെട്ടിയുടെ വരുമാനവും അവരുടെ ചെലവുമാണ്. 2000ൽ മൊഹബത്തേൻ എന്ന ചിത്രത്തിലൂടെയാണ് ഷമിത അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം സൂപ്പർ ഹിറ്റായിരുന്നു, പക്ഷേ പിന്നീട് ഷമിതയ്ക്ക് വലിയ ജനപ്രീതി നേടാനായില്ല.
അതേ സമയം വളരെക്കാലമായി ഷമിത സിനിമയിൽ നിന്ന് വിട്ടു നിൽക്കുക ആണെങ്കിലും താരം കോടിക്കണക്കിന് രൂപയാണ് നടി സമ്പാദിക്കുന്നത് . ഒരു അഭിനയത്രി എന്നതിലുപരി അവർ ഒരു ഇന്റീരിയർ ഡിസൈനർ കൂടിയാണ് താരം.
ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, ഷമിതയുടെ മൊത്തം ആസ്തി 1-5 ദശലക്ഷം ഡോളറാണ്, ഇത് ഏകദേശം 7.5 മുതൽ 35 കോടി വരെയാണ്. ഇന്റീരിയർ ഡിസൈനിങ്ങിന് പുറമെ, ഷമിത ചില ബ്രാൻഡ് എൻഡോസ്‌മെന്റും നടത്താറുണ്ട്. ഇതിലൂടെയും താരത്തിന് വരുമാനം ലഭിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
മൊഹബത്തേൻ എന്ന ചിത്രത്തിന് ശേഷം, മേരേ യാർ കി ശാദി ഹേ, സാഥിയ, സഹർ തുടങ്ങിയ ചില ചിത്രങ്ങളിൽ അവർ പ്രത്യക്ഷപ്പെട്ടു. ബിഗ് സ്‌ക്രീനിൽ നിന്ന് വളരെക്കാലമായി ഷമിതയെ കാണാതായി. സീ 5 ന്റെ വെബ് സീരീസായ ബ്ലാക്ക് വിഡോയിലും ദി ടെനന്റിലും കഴിഞ്ഞ വർഷം പ്രത്യക്ഷപ്പെട്ടെങ്കിലും ഇപ്പോൾ ഈ മേഖലയിലും വളരെ സജീവമല്ല താരം.