ജീവിതത്തിൽ പ്രശ്നങ്ങളുണ്ട്, കല്യാണം കഴിച്ചില്ല എന്നു കരുതി ഒന്നും സംഭവിക്കില്ല, അമ്പത് വയസ്സായിട്ടും കെട്ടാത്തതിന്റെ കാരണം വെളിപ്പെടുത്തി ലക്ഷ്മി ഗോപാലസ്വാമി

185

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി മലയാളത്തിന്റെ ക്ലാസ്സിക് ഡയറക്ടർ ലോഹിതദാസ് സംവിധാനം ചെയ്ത അരയന്നങ്ങളുട വീട് എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താര സുന്ദരിയാണ് ലക്ഷ്മി ഗോപാല സ്വാമി. ഈ സിനിമയുടെ തകർപ്പൻ വിജയത്തിന് പിന്നാലെ നടിക്ക് കൈനിറയെ അവസരങ്ങൾ ആയിരുന്നു മലയാളത്തിൽ താരത്തിന് ലഭിച്ചത്.

Also Read
അതേ രോഗം തന്നെയാണ് എനിക്കും, രോഗാവസ്ഥ അറിഞ്ഞിട്ടും സ്വതന്ത്രയായി എന്നെ എന്റെ വഴിക്ക് വിട്ട മാതാപിതാക്കളും സഹോദരിയും എന്റെ ഭാഗ്യമാണ്: നടി ഇന്ദു തമ്പി പറയുന്നു

Advertisements

മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലും താരം തിളങ്ങിയിരുന്നു. മികച്ച ഒരു നർത്തകികൂടിയായ ലക്ഷ്മി ഗോപാല സ്വാമി ഇപ്പോൽ യാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയും ആണ് താരം. നായകയായും സഹനടിയായും നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ 50കാരിയായ ലക്ഷ്മി ഗോപാലസ്വാമി പക്ഷേ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല.

ഇപ്പോവിതാ താൻ ഇകുവരെ വിവാഹം കഴിക്കാത്തതിനെ കുറിച്ച് തുറന്ന് പറയുകയാണ് താരം. ലക്ഷ്മി ഗോപാല സ്വാമിയുടെ വാക്കുകൾ ഇങ്ങനെ:

വിവാഹം വേണമെന്ന് കൊറോണ സമയത്ത് തോന്നിയിട്ടുണ്ട്. ജീവിതം കുറച്ച് പതുക്കെയായ സമയം ആയിരുന്നു കൊറോണ കാലം ആ സമയത്ത് തന്നോടൊപ്പം ഒരു കംപാനിയൻ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നുവെന്ന് തോന്നി.

Also Read
സിനിമകളോ സിരിയലുകളോ ഇല്ല, പക്ഷേ ശിൽപാ ഷെട്ടിയുടെ സഹോദരി സമ്പാദിക്കുന്നത് കോടികൾ, നടിയുടെ വരുമാന മാർഗം അമ്പരപ്പിക്കുന്നത്

ഈ ലൈഫിലും താൻ ഹാപ്പിയാണ്, പ്രകൃതി എന്താണോ നമുക്കു വേണ്ടി ഒരുക്കി വച്ചിരിക്കുന്നത് അതിലൂടെ തന്നെ നമ്മൾ പോകണം. കല്യാണത്തെപറ്റി തന്നോടുള്ള സ്‌നേഹം കൊണ്ട് പലരും ചോദിക്കാറുണ്ടെ്. ആ സമയത്ത് ജീവിതത്തിൽ ഇതൊക്കെ ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങളാണോയെന്ന് താൻ ആലോചിക്കും.

സിംഗിൾ ആണെങ്കിലും വിവാഹിത ആണെങ്കിലും ജീവിതത്തിൽ പ്രശ്നങ്ങളുണ്ട് അത് നമ്മൾ തന്നെ നേരിടണം വിവാഹം കഴിച്ചില്ല എന്നു കരുതി ഒന്നും സംഭവിക്കില്ലെന്ന് താരം പറയുന്നു. ഇപ്പോൾ കുഞ്ഞിക്ക
ദുൽഖർ സൽമാൻ നായകൻ ആകുന്ന സല്യൂട്ട് എന്ന ചിത്രത്തിലാണ് ലക്ഷ്മി ഗോപാലസ്വാമി അഭിനയിക്കുന്നത്.

സല്യൂട്ടിന്റെ ഷൂട്ടിനിടെ ദുൽഖർ സൽമാൻ ഒപ്പമുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ നടി പങ്കുവെച്ചിരുന്നു. വളരെ കൂളായിട്ടുള്ള ചെറുപ്പക്കാരനാണ് ദുൽഖറെന്നും സല്യൂട്ടിന്റെ ഷൂട്ടിംഗ് സമയങ്ങൾ മനോഹരമായിരുന്നു എന്നും ലക്ഷ്മി ഗോപാല സ്വാമി പറുന്നു.

Also Read
പഠിക്കുമ്പോൾ സ്‌കൂൾ നാടകങ്ങളിൽ ഹിപ്പൊപ്പൊട്ടാമസിന്റെയും ആനയുടെയും വേഷമാണ് തനിക്ക് എനിക്ക് തരുന്നത്: നേരിട്ട പരിഹാസങ്ങളെ കുറിച്ച് രേവതി സുരേഷ്‌കുമാർ

Advertisement