നാടകരംഗത്ത് നിന്നും സിനിമയിലെത്തി പിന്നീട് നായകനായും വില്ലനായും ഒക്കെ തിളങ്ങിയ താരമായിരുന്നു അന്തരിച്ച നടൻ കെപി ഉമ്മർ. കെപിഎസിയുടെ നാടകങ്ങളിലൂടെ സിനിമയിൽ എത്തിയ ഉമ്മർ മലയാള സിനിമയ്ക്ക് മികച്ച ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ചിരുന്നു.
1965 ൽ പുറത്തിറങ്ങിയ എംടിയുടെ മുറപ്പെണ്ണ് എന്ന ചിത്രത്തിലൂടെയാണ് കെപി ഉമ്മർ ശ്രദ്ധിക്കപ്പെടുന്നത്. വില്ലൻ കഥാപാത്രങ്ങളിലാണ് താരം അധികവും തിളങ്ങിയിരുന്നതെങ്കിലും ഹാസ്യ സ്വഭാവമുളള വേഷങ്ങളിലും ഉമ്മർ എത്തിയിരുന്നു. മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീറിന്റെ വില്ലനായിട്ടായിരുന്നു ഉമ്മർ അധികവും അഭിനയിച്ചത്.
പ്രേം നസീർ ഉമ്മർ കോമ്പോ അന്ന് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. മലയാളത്തിലെ സുന്ദരനായ വില്ലൻ എന്നായിരുന്നു ഉമ്മറിനെ അറിയപ്പെട്ടിരുന്നത്. 1998 വരെ സിനിമയിൽ സജീവമായിരുന്ന ഉമ്മർ 2001 ഒക്ടോബർ 29 ന് വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്തരിക്കുന്നത്. ഇമ്പിച്ചമീബീയാണ് ഭാര്യ. മൂന്ന് മക്കളാണ് അദ്ദേഹത്തിനുള്ളത്.
ഇപ്പോഴിതാ ഉമ്മറിനെ കുറിച്ച് മനസ് തുറന്ന് രംഗത്ത് എത്തിയിരിക്കുകയാണ് ഭാര്യയും മകൻ റഷീദ് ഉമ്മറും. അമ്പിളിക്കാഴ്ച എന്ന യൂട്യൂബ് ചാനലന് നൽകിയ അഭിമുഖത്തിലാണ് ഇവരുടെ തുറന്നു പുറച്ചിൽ. തന്റെ ചെറുപ്പക്കാലത്ത് പിതാവിനെ അധികം കാണാൻ കിട്ടിയിരുന്നില്ല എന്നാണ് റഷീദ് പറയുന്നത്. കൂടാതെ പണ്ടത്തെ കാലത്തെ അച്ഛൻമാരെ പോലെ അദ്ദേഹവും വളരെ സ്ട്രിറ്റ് ആയിരുന്നുവെന്നും റഷീദ് പറയുന്നു.
പിതാവിന്റെ അധികം ഷൂട്ടിങ്ങുകൾ കാണാനൊന്നും കൊണ്ട് പോയിട്ടില്ല. എപ്പോഴെങ്കിലുമായിരുന്നു ഒരു ഷൂട്ടിങ്ങ് കാണാൻ പോകുന്നത്. ചെറുപ്പമായിരുന്നത് കൊണ്ട് അച്ഛന്റെ അധികം കഥാപാത്രങ്ങളൊന്നും പതിഞ്ഞിട്ടില്ല. എന്നാൽ ഹാസ്യ ചെയ്യുന്നത് വളരെ ഇഷ്ടമാണെന്നും റഷീദ് പറയുന്നു. അച്ഛന്റെ അഭിനയം വളരെ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
നാടകത്തിൽ സ്റ്റേറ്റ് അവാർഡ് ലഭിച്ചതിന് ശേഷമാണ് അദ്ദേഹം സിനിമയിലേയ്ക്ക് വരുന്നത്. എന്നാൽ സിനിമയിൽ വന്നപ്പോൾ അധികവും വില്ലൻ വേഷമായിരുന്നു ലഭിച്ചത്. ആദ്യ നായകനായിട്ട് ആയിരുന്നു എത്തിയത്. എന്നാൽ പിന്നീട് വില്ലൻ വേഷങ്ങൾ ചെയ്യുന്നില്ലെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. 1992 ആയതോടെ സിനിമ കുറഞ്ഞു വന്നിരുന്നു.
1998 ആ അവസാനമായി സിനിമ ചെയ്യുന്നത്. ഫാസിലിന്റെ ഹരികൃഷ്ണൻസായിരുന്നു അവസാനം ചെയ്ത ചിത്രം. സംവിധായകൻ ഫാസിൽ പറഞ്ഞിട്ടാണ് അദ്ദേഹം ആ സിനിമ ചെയ്യുന്നതെന്നും മകൻ പറയുന്നു. അതേ സമയം ഉമ്മറിനെ കുറിച്ചും അദ്ദേഹവുമായുള്ള വിവാഹത്തെ കുറിച്ചും ഭാര്യ ഇമ്പിച്ചമീബീയും ഓർമ പങ്കുവെച്ചിരുന്നു.
17, 15 വയസ്സിലായിരുന്നു വിവാഹം കഴിയുന്നത്. ചെറിയ വയസ്സിലാണ് വിവാഹം കഴിയുന്നത്. ഞങ്ങൾ 50 വർഷത്തിലേറെ ഒന്നിച്ച് ജീവിച്ചെന്നും ഉമ്മറിന്റെ ഭാര്യ പറഞ്ഞു. ഇരുവരും ബന്ധുക്കളായിരുന്നു എന്നും ഇമ്പിച്ചമീബീ പറയുന്നു.